SKIP TO MAIN CONTENT

ഇന്ത്യൻ സമൂഹത്തിനും നരേന്ദ്ര മോദിക്കും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ ഹോളി ആശംസകൾ

ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ഹോളി ആശംസിച്ചു.

Australian Prime Minister Scott Morrison and Indian Prime Minister Narendra Modi
File photo of Australian Prime Minister Scott Morrison and Indian Prime Minister Narendra Modi. Source: AAP Image/EPA/RUNGROJ YONGRIT

1 min read

Published

Updated

By SBS Malayalam

Source: SBS


Skip to article content

ട്വീറ്ററിലൂടെയാണ് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ഹോളി ആശംസകൾ നേർന്നത്. നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിക്കുന്ന ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിന് ആശംസകൾ അറിയിച്ചു.

കൂടാതെ തന്റെ സുഹൃത്തുകൂടിയായ നരേന്ദ്ര മോദിക്കും ഹോളി ആശംസകൾ നേരുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഇന്ത്യയുടെ പ്രയത്നത്തെ അഭിനന്ദിക്കുവാനും ഈ അവസരം സ്കോട്ട് മോറിസൺ വിനിയോഗിച്ചു.

കൊവിഡ് വാക്‌സിൻ നിർമ്മിക്കുകയും ഇതുവഴി മറ്റ് രാജ്യങ്ങളെ സഹായിക്കുകയും ചെയ്യാനുള്ള  ഇന്ത്യയുടെ പ്രയത്നം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ വർഷം ഹോളി ആഘോഷം ചെറിയ രീതിയിലാണ് നടന്നത്. എന്നാൽ ഈ വർഷം പ്രതീക്ഷ നൽകുന്നതാണെന്നും മോറിസൺ ട്വീറ്റ് ചെയ്ത വിഡിയോയിൽ പറഞ്ഞു.

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ നേരിടുന്ന പ്രതിസന്ധിയിൽ തങ്ങൾ ബോധവാന്മാരാണെന്നും ഈ ഘട്ടം ഒരുമിച്ച് മറികടക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

പ്രതിപക്ഷ നേതാവ് ആന്തണി അൽബനീസിയും ഇന്ത്യൻ സമൂഹത്തിന് ഹോളി ആശംസിച്ചു.

ഹോളി ആഘോഷിക്കുന്ന എല്ലവർക്കും ആശംസകൾ നേരുന്നുവെന്നും വരും നാളുകളിൽ സന്തോഷമുണ്ടാവാൻ ഈ ഉത്സവം തിരി തെളിയിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now