ഓസ്‌ട്രേലിയൻ ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്ക് പ്രകാരം ഓസ്‌ട്രേലിയയുടെ തലസ്ഥാന നാഗരികളിൽ നിന്ന് 11,000 പേരാണ് സ്ഥിരതാമസത്തിനായി ഉൾനാടൻ പ്രദേശം തെരഞ്ഞെടുത്തത്.
കഴിഞ്ഞ സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരമാണ് ഇത്രയധികം പേർ വൻ നഗരങ്ങൾ ഉപേക്ഷിച്ച് ഉപ്രദേശങ്ങളിലേക്ക് താമസം മാറിയത്. വിവിധ സമൂഹത്തിൽപ്പെട്ടവരാണ് ജീവിക്കാനായി ഉൾനാടൻ പ്രദേശം തെരഞ്ഞെടുക്കുന്നതെന്ന് സീ ചേഞ്ച് കോച്ച് കാരോലൈൻ കാമറോൺ പറഞ്ഞു.
വീടുകളുടെ വിലയിലുള്ള കുറവും വ്യത്യസ്ത ജീവിത സാഹചര്യവും, തൊഴിൽ സാധ്യതകളും കണക്കിലെടുത്താണ് ഈ മാറ്റമെന്ന് കാമറോൺ ചൂണ്ടിക്കാട്ടി.
മറ്റ് സംസ്ഥാനങ്ങളെയും ടെറിറ്ററികളെയും അപേക്ഷിച്ച് ഏറ്റവും കൂടുതൽ പേർ സ്ഥിരതാമസത്തിനായി തെരഞ്ഞെടുത്തത് ക്വീൻസ്ലാന്റാണ്.
ഏതാണ്ട് 7,200 പേരാണ് കൊവിഡ് പ്രതിസന്ധി നിലനിന്ന സെപ്റ്റംബർ പാദത്തിന്റെ അവസാനം ക്വീൻസ്ലാറ്റിലേക്ക് താമസം മാറിയത്.


തലസ്ഥാന നഗരങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ കൊഴിഞ്ഞുപോക്കുണ്ടായതെന്ന് ABS ന്റെ കണക്കുകൾ പറയുന്നു.
വിക്ടോറിയ, ന്യൂ സൗത്ത് വെയിൽസ്, ബ്രിസ്‌ബൈൻ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി പേർ വീടുവാങ്ങുന്നതുമായി ബന്ധപ്പെട്ട് തങ്ങളെ സമീപിച്ചതായി സൺഷൈൻ കോസ്റ്റിലെ നെക്സ്റ്റ് പ്രോപ്പർട്ടി ഗ്രൂപ്പിന്റെ റിയൽ എസ്റ്റേറ്റ് ഏജന്റ് ആയ മെലിസ സ്‌കീംബ്രി പറഞ്ഞു.
പലരും വർഷങ്ങളായി ഈ മാറ്റത്തിന് പദ്ധതിയിട്ടിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെയാണ് ഇവിടങ്ങളിലേക്ക് മാറാൻ തീരുമാനമെടുത്തതെന്നും മെലിസ പറഞ്ഞു.
കഴിഞ്ഞ ഏപ്രിൽ മുതൽ ഒക്ടോബർ വരെ ക്വീൻസ്ലാന്റിൽ വീട് വാങ്ങുന്നതുമായി ബന്ധപ്പെട്ടത് 130 ശതമാനത്തിലേറെ പേരാണെന്ന് REA ഇൻസൈറ്റ്‌സിന്റെ കണക്ക് സൂചിപ്പിക്കുന്നു. വിക്ടോറിയയിൽ നിന്നാണ് കൂടുതൽ പേർ അന്വേഷണം നടത്തിയതെന്നും ഇതിൽ പറയുന്നു.

സ്ഥലത്തെക്കുറിച്ച് അന്വേഷിക്കുക
നഗരങ്ങൾ ഉപേക്ഷിച്ച് ഉൾപ്രദേശങ്ങളിക്ക് താമസം മാറിയവരിൽ നല്ലൊരു ശതമാനവും നഗരങ്ങളിലേക്ക് തന്നെ തിരികെ മടങ്ങുന്നതായാണ് ഓസ്‌ട്രേലിയൻ കോസ്റ്റൽ കൗൺസിൽസ് അസോസിയേഷന്റെ 2005ലെ റിപ്പോർട്ട്.
നഗരങ്ങളിൽ നിന്ന് ഉൾപ്രദേശങ്ങളിലേക്ക് താമസം മാറുന്നവർ ഈ പ്രദേശങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കേണ്ടത് ആവശ്യമാണ്.
അതുകൊണ്ടുതന്നെ അനുയോജ്യമായ സ്ഥലം തെരഞ്ഞടുക്കാനായി താമസിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തണ്ടതാണെന്ന് കാമറോൺ പറയുന്നു.
കൊവിഡ് യാത്രാവിലക്ക് മൂലം മാറി താമസിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം നേരിട്ട് സന്ദർശിക്കാൻ സാധിക്കുന്നില്ലെങ്കിൽ പ്രദേശത്തുള്ള ഇൻഫർമേഷൻ സെന്ററിലോ കൗൺസിലിലോ ബന്ധപ്പെട്ട് ഈ പ്രദേശങ്ങളിൽ താമസിക്കുന്നവരുമായി ബന്ധം സ്ഥാപിക്കാൻ സഹായം അഭ്യർത്ഥിക്കാവുന്നതാണ്.
ഇനി ഇംഗ്ലീഷ് പ്രാവീണ്യം കുറഞ്ഞവർക്ക് അവരുടെ ഭാഷയും സംസ്കാരവും മനസിലാകുന്ന ആളുകളെ ബന്ധപ്പെടാനുള്ള സഹായം തേടാം.
പ്രദേശത്തുള്ളവരുമായി ബന്ധം സ്ഥാപിക്കാം
ഇഷ്ടപ്പെട്ട പ്രദേശത്തേക്ക് താമസം മാറിക്കഴിഞ്ഞാൽ ഇവിടെയുള്ള സമൂഹവുമായി സംസാരിക്കുകയും ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നത് ഉചിതമായ കാര്യമാണെന്ന് ക്കുമെന്ന് ടൗൺസ്‌വില്ലിലേക്ക് താമസം മാറിയ ഡോ. ഫർവദിൻ ദലീരി പറയുന്നു.
താത്പര്യമുള്ള മേഖലകളിൽ വോളന്റീർ ചെയ്യുന്നത് വഴി ഇതിനുള്ള സാഹചര്യം ലഭിച്ചേക്കാം.

നിങ്ങളുടെ സംസ്കാരത്തിലുള്ളവരെയും ഒരേ ഭാഷ സംസാരിക്കുന്നവരെയും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ നിങ്ങൾക്കിഷ്ടമുള്ള വിനോദങ്ങളിൽ താൽപര്യമുള്ളവരെ കണ്ടെത്താം. ഇതുവഴി താമസിക്കുന്ന പ്രദേശത്തുള്ള കൂടുതൽ പേരുമായി സമ്പർക്കം പുലർത്താൻ സാധിച്ചേക്കുമെന്നും ദലീരി ചൂണ്ടിക്കാട്ടി.

