2017 ജൂലൈയിൽ സിഡ്‌നിയിൽ നിന്നുള്ള വിമാനത്തിൽ ഭീകരാക്രമണം നടത്താനുള്ള പദ്ധതി പൊലീസ് തകർത്തിരുന്നു.
സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 21 കാരനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
രാജ്യത്ത് ഭീകരാക്രമണങ്ങൾക്കുള്ള സാധ്യതകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി പീറ്റർ ഡട്ടൻ പറഞ്ഞു.
വിമാനത്താവളങ്ങളില്‍ സുരക്ഷ കർശനമാക്കണമെന്ന് ഓസ്‌ട്രേലിയൻ സെക്യൂരിറ്റി ആൻഡ് ഇന്റലിജൻസ് ഓർഗനൈസേഷന്റെ (ASIO) നിർദ്ദേശം കണക്കിലെടുത്താണ് ഭീകരവിരുദ്ധ സേനയെ നിയോഗിക്കുന്നതെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചു.
രാജ്യത്തെ ഒമ്പത് വിമാനത്താവളങ്ങളിലാണ് സുരക്ഷ കർശനമാക്കാൻ കൂടുതൽ ഭീകരവിരുദ്ധ സേനയെ നിയോഗിക്കുന്നത്.
ഇതിൽ ബ്രിസ്‌ബൈൻ, കാൻബറ വിമാനത്താവളങ്ങളിൽ ക്രിസ്ത്മസ് കാലയളവിലും മറ്റ് വിമാനത്താവളങ്ങളിൽ അടുത്ത 18 മാസംകൊണ്ടുമാണ് അധിക ഉദ്യോഗസ്ഥരെ വിന്യസിക്കുക.
ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് പ്രൊട്ടക്ഷൻ ഓപ്പറേഷൻ റെസ്പോൺസ് ടീം (PORT) ആയിരിക്കും വിവിധ വിമാനത്താവളങ്ങൾക്ക് സുരക്ഷ ഒരുക്കുന്നത്.
സിഡ്നി, മെൽബൺ, ബ്രിസ്‌ബൈൻ, കാൻബറ, പെർത്ത്, ഗോൾഡ്‌കോസ്റ്റ്, കെയിൻസ്, അഡ്‌ലൈഡ്, ഡാർവിൻ എന്നീ വിമാനത്താവളങ്ങളിലാണ് 135 അധിക ഭീകരവിരുദ്ധ ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത്.
ഭീകരവാദ ഭീഷണി നേരിടാൻ സന്നദ്ധരായി MK18 ഷോർട്ട്-ബാരൽഡ് റൈഫിളും ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറകളും ആയാണ് ഇവർ വിമാനത്താവളങ്ങളിൽ സുരക്ഷ ഒരുക്കുന്നത്. ബോംബ് കണ്ടെത്താൻ പരിശീലനം നേടിയിരിക്കുന്ന നായ്ക്കളും ഇവർക്കൊപ്പമുണ്ടാകും
വിമാനത്താവളങ്ങളിലെ സുരക്ഷ കർശനമാക്കാൻ 2018-2019 ലെ ബജറ്റിൽ 107 മില്യൺ ഡോളർ പ്രഖ്യാപിച്ചിരുന്നു.

