ഓസ്‌ട്രേലിയയിൽ മക്കൾക്കൊപ്പം താമസമാക്കുന്ന മാതാപിതാക്കൾക്ക് ഇത്തരം അധിക്ഷേപങ്ങളും കുടുംബത്തിൽ നിന്നും നേരിടേണ്ടി വരാറുണ്ട് . ഈ സന്ദർഭങ്ങളിൽ എവിടെ സഹായം തേടണമെന്നതിനെക്കുറിച്ച് ഇവർക്ക് അറിവുണ്ടാകില്ല. കൂടാതെ ഭാഷയും ഇതിനു ഒരു പ്രശ്നമായി മാറിയേക്കാം. ഇത്തരം സാഹചര്യങ്ങളിൽ എങ്ങനെ സഹായം തേടാമെന്നതിനെക്കുറിച്ച് ഇവിടെ അറിയാം
എന്താണ് മുതിർന്നവർക്ക് നേരെയുള്ള അധിക്ഷേപം ?

ലോകാരോഗ്യ സംഘടന ഇതിനു വ്യക്തമായ വിവരണം നൽകുന്നുണ്ട്. ഒറ്റപ്പെട്ടതോ, തുടർച്ചയായോ മുതിർന്നവർക്ക് നേരെ ഉണ്ടാവുന്ന അധിക്ഷേപണങ്ങളെയാണ് എൽഡർ അബ്യുസ് അഥവാ മുതിർന്നവർക്ക് നേരെയുണ്ടാകുന്ന അധിക്ഷേപങ്ങളും എന്ന് പറയുന്നത്. ഇത് ബന്ധങ്ങളുടെ അകൽച്ചകൊണ്ടോ, പരസ്പര വിശ്വാസം ഇല്ലാതാവുന്നതുകൊണ്ടോ ആവാം.
ലോകത്താകമാനം ഏതാണ്ട് 10 ശതമാനം മുതിർന്നവർ കുടുംബത്തിൽ നിന്നുള്ള അധിക്ഷേപങ്ങൾക്ക് ഇരയാവുന്നതായാണ് കണക്കുകൾ പറയുന്നത്. എന്നാൽ ഇവയിൽ കൂടുതലും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നവയാണ് .
മുതിർന്നവർ ഇത്തരം അധിക്ഷേപങ്ങൾക്ക് ഇരാവാവുന്നത് 90 ശതമാനവും മക്കളിൽ നിന്ന് തന്നെയാണ് എന്നാണ് പഠനം തെളിയിക്കുന്നത്.
വിദേശ രാജ്യത്ത് ജീവിക്കുന്ന ഇവർക്ക് ഭാഷ ഒരു വലിയ പ്രശനം തന്നെയാണ്. ഇതാണ് പ്രധാനമായും ഇവർ അതീഖ്‌സ്‌പനങ്ങൾക്ക് ഇരയാവാനുള്ള കാരണവും.

ഈ നിസാഹായാവസ്ഥയിൽ ഇത്തരം പ്രശ്നങ്ങൾ തുറന്ന് പറയാൻ ഇവർ മടികാണിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഈ പ്രശനം കണ്ടെത്തുക അത്ര എളുപ്പമല്ല.
സാമ്പത്തികമാണ് മറ്റൊരു പ്രശനം
മാനസികമായുള്ള പീഡനങ്ങളും, പണത്തെ ചൊല്ലിയുള്ള തർക്കങ്ങളും സാധാരണയാണ്. ഇത്തരം പ്രശ്നനങ്ങൾ ഉണ്ടാവുമ്പോൾ മുതിർന്നവരെ ഒറ്റപ്പെടുത്തുന്ന ഒരു പ്രവണതയും കണ്ടുവരുത്തായി പാദനനാണ് പറയുന്നു
മാത്രമല്ല, മുതിർന്നവരുടെ പക്കൽ നിന്നും പണം മോഷ്ടിക്കുന്നതും, ഇവരുടെ അനുവാദമില്ലാതെ പ്രധാനപ്പെട്ട രേഖകളിൽ ഇവരുടെ കയ്യൊപ്പ് വാങ്ങുന്നതും എല്ലാം ഇവർക്കുനേരെയുള്ള അധിക്ഷേപങ്ങളായി കണക്കാക്കാം.

എങ്ങനെ സഹായം തേടാം ?

ഇനി ഒരു ദ്വിഭാഷിയുടെ സഹായം ആവശ്യമെങ്കിൽ 13 14 50 എന്ന നമ്പറിൽ ബന്ധപ്പെടാം.ഇനി ഇരയായവർക്കു നേരിട്ട് വിളിക്കാൻ സാധിക്കുന്നില്ലാത്തപക്ഷം അവയുടെ ജി പി ക്കോ വിശ്വസിക്കാവുന്ന ഒരു സുഹൃത്തിനോ ഈ സഹായം നൽകാൻ സാധിക്കും.
ബോധവൽക്കരണം

മുതിർന്നവർക്കെതിരെയുള്ള അധിക്ഷേപങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാൻ ജൂൺ 15 ലോകാരോഗ്യ സംഘടന വേൾഡ് എൽഡർ അബ്യുസ് ഡേ ആയി ആചരിക്കുന്നു. ഈ ദിവസം ഇത് സംബന്ധിച്ച പ്രേത്യേക പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ നിന്നും അറിയാം.
Find out more:
Find information in your language:
Useful links and phone numbers
Helpline: 1300 368 821
Helpline: 1800 628 221
Helpline: 1300 724 679 (Perth)
1800 655 566 (rural)
Helpline: 02 6205 3535
Helpline: 131 444
Helpline: 1300 651 192
Helpline: 08 8232 5377 (Adelaide)
1800 700 600 (rural)
Helpline: 1800 441 169