വിൽപ്പത്രം തയ്യാറാക്കുക
മാതാപിതാക്കളുടെ മരണാനന്തരം അവരുടെ സ്വത്തിനെ ചൊല്ലിയുള്ള തർക്കം പതിവാണ്. പല രാജ്യങ്ങളിലും ഇതിന്റെ വിഹിതം മക്കൾക്ക് സ്വന്തമാവുകയാണ് ചെയ്യാറ്. എന്നാൽ ഓസ്‌ട്രേലിയയിലെ നിയമപ്രകാരം വിൽപ്പത്രത്തിൽ പറഞ്ഞിരിക്കുന്ന പ്രകാരം മാത്രമേ മരണശേഷമുള്ള സ്വത്തിന്റെ കാര്യത്തിൽ തീരുമാനം എടുക്കാൻ സാധിക്കുകയുള്ളു. അതിനാൽ ആരോഗ്യമുള്ള സമയത്തു തന്നെ നിയമോപദേശം തേടുകയും വിൽപ്പത്രം തയ്യാറാക്കുകയും ചെയ്യുന്നത് പല പ്രശ്നങ്ങളും ഒഴിവാക്കാൻ സഹായിച്ചേക്കാം .
18 വയസ്സിന് മേൽ പ്രായമുള്ള മനസികാരോഗ്യമുള്ള ആർക്കും ഒരു വിൽപ്പത്രം തയ്യാറാക്കാം. പിന്നീട് നിങ്ങളുടെ വിവാഹം, കുടുംബത്തിലെ മറ്റ് സാഹചര്യങ്ങൾ എല്ലാം മാറുന്നതിനനുസരിച്ച് വിൽപ്പത്രത്തിലും മാറ്റങ്ങൾ വരുത്താവുന്നതാണ് . ഇനി ഓസ്‌ട്രേലിയയിലും വിദേശത്തും നിങ്ങൾക്ക് സ്വത്തുക്കൾ ഉണ്ടെങ്കിൽ രണ്ടു വിൽപ്പത്രം തയ്യാറാക്കുന്നതാവും ഉചിതം.

Many people don't think to write their wills young. (Getty Images)
അഡ്വാൻസ് കെയർ ഡയറക്റ്റീവ്സ്
നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മോശമാവുന്ന സമയം എന്ത് തരം ചികിത്സാ രീതികൾ തേടണമെന്ന നിങ്ങളുടെ താല്പര്യം അഡ്വാൻസ് കെയർ ഡിറെക്ടിവിസ് വഴി നേരത്തെ തീരുമാനിക്കാവുന്നതാണ്. നിങ്ങൾക്ക് സംസാരിക്കാൻ പറ്റാത്തതും തീരുമാനങ്ങൾ എടുക്കാൻ കഴിയാത്തതുമായ അവസ്ഥ നേരിടേണ്ടി വരുന്ന സാഹചര്യത്തിൽ ഇത് സഹായകമാകും. നിങ്ങളുടെ ഡോക്ടറുടെ സഹായത്തോടെ ഇതിനായുള്ള അപേക്ഷ നേരത്തെ പൂരിപ്പിച്ച് നൽകാവുന്നതാണ്.
അവയവദാനം
മരണശേഷം അവയവം ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർ നിരവധിയാണ്. ഇതേക്കുറിച്ചും ആരോഗ്യമുള്ള സമയത്ത് തന്നെ തീരുമാനം എടുക്കേണ്ടതാണ്. കുടുംബവുമായി സംസാരിച്ച ശേഷം ഇതിനായി ഓസ്‌ട്രേലിയൻ ഡോനോർ റജിസ്റ്ററിൽ റജിസ്റ്റർ ചെയ്യാവുന്നതാണ്. ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും അറിയാം.
ബന്ധുക്കളുമായി സംസാരിക്കുക
മരണാന്തരം നൽകുന്ന സ്വത്തിന്റെ വിവരങ്ങളും, ചികിത്സാ രീതികളിൽ ഉള്ള നിങ്ങളുടെ താല്പര്യവുമെല്ലാം ബന്ധുക്കളുമായും സംസാരിക്കുക. നിങ്ങളുടെ മരണാനന്തര ചടങ്ങുകൾ എങ്ങനെ വേണമെന്നതിനെക്കുറിച്ചും ചർച്ച ചെയ്യാവുന്നതാണ്.

ഡയിങ് ടു നോ ഡേ
മരണത്തെക്കുറിച്ചും മരണ ശേഷമുള്ള കാര്യങ്ങളെക്കുറിച്ചും ബന്ധുക്കളും സുഹൃത്തുക്കളുമായി ചർച്ച ചെയ്യാൻ അവസരം ഒരുക്കുന്ന ദിവസമാണ് ഡയിങ് ടു നോ ഡേ. ഓസ്‌ട്രേലിയിൽ ഓഗസ്റ്റ് എട്ടിനാണ് ഈ ദിവസം. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പല പരിപാടികളും സംഘടിപ്പിക്കാറുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഈ വെബ്സൈറ്റ് സന്ദർശിക്കുക.
Useful links