ന്യൂ സ്റ്റാർട്ട് അലവൻസ്
രാജ്യത്ത് തോഴിൽ തേടുന്നവർക്ക് സർക്കാർ ലഭ്യമാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക സഹായ പദ്ധതിയാണ് ന്യു സ്റ്റാർട്ട് അലവൻസ്. ഇത് ലഭിക്കാൻ ചില മാനദണ്ഡങ്ങളുമുണ്ട്. ഫുൾ ടൈം ജോലിക്കായി ശ്രമിക്കുന്നുണ്ടെന്നും, ഇതിനായി തൊഴിൽ ഏജൻസിയെ സ്ഥിരമായി ബന്ധപ്പെപ്പെടാറുണ്ടെന്നും രേഖാമൂലം തെളിയിക്കേണ്ടത് ആവശ്യമാണ്.

Source: SBS
സാമ്പത്തിക സഹായം ലഭിക്കാനുള്ള കാലതാമസം
ന്യുസ്റ്റാർട് അലവൻസിനായി അപേക്ഷിച്ച ശേഷം ആനുകൂല്യം ലഭിക്കാൻ ഏകദേശം രണ്ടാഴ്ച മുതൽ രണ്ടു മാസം വരെ കാത്തിരിക്കേണ്ടി വന്നേക്കാം. ഇത് സാധാരണയായി സെൻട്രലിങ്കിന്റെ പ്രവർത്തനത്തെ ആശ്രയിച്ചിരിക്കും.

Source: SBS
എത്രത്തോളം സാമ്പത്തിക സഹായം ലഭിക്കാം ?
ന്യുസ്റ്റാർട്ട് അലവൻസ് ലഭിച്ചു തുടങ്ങിയാലും ചെറിയ ശമ്പളത്തിൽ ജോലി ചെയ്യാവുന്നതാണ്. അതായത് ആഴ്ചയിൽ ഒരു ദിവസം എന്ന രീതിയിലോ മറ്റോ ജോലി ചെയ്താലും കുറച്ച് തുക ആനുകൂല്യമായി ലഭിക്കും. ഒറ്റയ്ക്കു ജീവിക്കുന്ന ഒരാൾക്ക് രണ്ടാഴ്ച കൂടുന്പോൾ $528.70 ന്യൂസ്റ്റാർട് അലവൻസ് ആയി ലഭിക്കാം . അതേസമയം തൊഴിലില്ലാത്ത ദമ്പതികൾക്ക് രണ്ടാഴ്ചയിൽ $477.40 ആകും ലഭിക്കുക. എല്ലാ വർഷവും മാർച്ച് 20 നും സെപ്റ്റംബർ 20 നും സർക്കാർ ഈ തുക പുനഃ പരിശോധിക്കാറുണ്ട്.

Source: SBS
ആനുകൂല്യത്തിനായുള്ള യോഗ്യത
തുടർച്ചയായി രണ്ടു വർഷമെങ്കിലും ഓസ്‌ട്രേലിയയിൽ ജീവിച്ചാൽ മാത്രമേ ഈ ആനുകൂല്യം ലഭിക്കാൻ അർഹരാകുളളൂ. വരുമാന സ്രോതസ്സും, ആസ്തിയുമെല്ലാം തെളിയിക്കുകയും, സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന ഉത്തരവാദിത്തങ്ങൾ നിറവേറ്റുകയും (മ്യൂച്വൽ ഒബ്ലിഗേഷന് റിക്വയർമെൻറ്) ചെയ്യുന്ന പക്ഷമാകും ഇത് ലഭ്യമാകുക.

US payrolls up, jobless rate at 9-year low Source: SBS
'വർക്ക് ഫോർ ദി ഡോൾ'
തൊഴിൽ തേടുന്നവരുടെ വൈദഗ്ധ്യവും തൊഴിൽ പരിചയവും വർദ്ധിപ്പിക്കുന്നതിനു വേണ്ടിയുള്ള ഒരു പദ്ധതിയാണ് വർക്ക് ഫോർ ദി ഡോൾ. തൊഴിൽ ഏജൻസികളുമായി രജിസ്റ്റർ ചെയ്തവർ ആറു മാസം തുടർച്ചയായി വർക്ക് ഫോർ ദ ഡോൾ പദ്ധതിയിൽ പങ്കെടുത്താലേ ധനസഹായം ലഭിക്കുകയുള്ളൂ. ഇതിൽ പങ്കെടുക്കുന്നത് ജോലിയിൽ കയറിക്കഴിഞ്ഞാലും സഹായകരമാകും.

Source: SBS
മ്യൂച്വൽ ഒബ്ലിഗേഷൻ റിക്വയർമെൻറ്
തൊഴിൽ തേടുന്നവർ പാലിക്കേണ്ട ചില ഉത്തരവാദിത്വങ്ങളുണ്ട്. ഇതനുസരിച്ച് കാര്യങ്ങൾ ചെയ്യാത്ത പക്ഷം നിങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ന്യുസ്റ്റാർട്ട് ആനുകൂല്യം നിറുത്തലാക്കിയേക്കാം. എന്നാൽ ജോബ് എജെൻസിയുമായുള്ള ബന്ധം പുനഃ സ്ഥാപിക്കുന്നത് വഴി ഇത് വീണ്ടും അനുവദിച്ചു നൽകിയേക്കും. 

Source: SBS
ന്യുസ്റ്റാർട്ടിന് പുറമെ സർക്കാർ അനുവദിച്ചു നൽകുന്ന മറ്റ് സാമ്പത്തിക സാഹായങ്ങളും ഉണ്ട്. ജോലി തേടുന്നവർക്കുള്ള യൂത്ത് അലവൻസ് 16 നും 21 നും വയസ്സിന് ഇടയിലുള്ളവർക്കു ലഭ്യമാകും. കൂടാതെ, ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ മൂലം ജോലി ചെയ്യാൻ സാധിക്കാത്ത 16 വയസ്സ് മുതൽ പെൻഷൻ ലഭിക്കുന്ന പ്രായം വരെയുള്ളവർക്ക് ഡിസബിലിറ്റി സപ്പോർട്ട് പെൻഷൻ ലഭിക്കും.
ഭാഷാസഹായം ലഭിക്കും
ഇതുമായി ബന്ധപ്പെട്ട് സെൻട്രൽലിങ്കുമായി ഇംഗ്ലീഷ് ഭാഷയിൽ ആശയ വിനിമയം നടത്താൻ ബുദ്ധിമുട്ടുള്ളവർക്ക് ദ്വിഭാഷിയുടെ സേവനം ലഭ്യമാണ്. ഇതിനായി ഹ്യൂമൻ സെർവിസ്സ് വകുപ്പിന്റെ ടെലിഫോൺ സേവനമായ 131 202 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഹ്യൂമൻ സെർവീസസിന്റെ വെബ്സൈറ്റ് സന്ദർശിക്കുക

Source: SBS