റജിസ്റ്റർ ചെയ്യുക
അവയവദാനം ചെയ്യാൻ താല്പര്യപ്പെടുന്നവർ ആദ്യം നിങ്ങളുടെ കുടുംബവുമായി ഇതേക്കുറിച്ച് സംസാരിക്കുക. അവയവം ദാനം ചെയ്യാനായി ആശുപത്രീയിൽ നിന്ന് നൽകുന്ന സമ്മതപത്രത്തിൽ നിങ്ങളുടെ അടുത്ത ബന്ധുവിന്റെ സമ്മതം കൂടി ആവശ്യമാണ്. അതിനാൽ കുടുംബത്തിന്റെ സമ്മതം ആദ്യം തേടുക. ശേഷം ഓസ്‌ട്രേലിയൻ ഡോനോർ റജിസ്റ്ററിൽ നിങ്ങളുടെ പേര് റജിസ്റ്റർ ചെയ്യുക
ഈ ലിങ്കിലൂടെ റജിസ്റ്റർ ചെയ്യാവുന്നതാണ്

എങ്ങനെ ദാനം ചെയ്യാം?
അവയദാനത്തിനു തയ്യാറായവരെ വളരെ സൂക്ഷ്മതയോടെ ശസ്ത്രക്രിയ ചെയ്താണ് അവയവം പുറത്തെടുക്കുന്നത്. മരണം ഉറപ്പാകുന്നവർക്കാണ് അവയവദാനം ചെയ്യാൻ സാധിക്കുന്നത്. രോഗം മൂർച്ഛിച്ച് അത്യാസന്ന നിലയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിൽക്കുന്നവർക്ക് അവയവദാനം ചെയ്യാവുന്നതാണ് .
എല്ലാ മതവും അവയവദാനത്തിന് അനുമതി നൽകുന്നു
ഓസ്‌ട്രേലിയയിൽ മിക്ക മതങ്ങളും അവയവദാനത്തിന് അനുമതി നൽകുന്നുണ്ട്. മത നേതാക്കളും, സാമൂഹ്യനേതാക്കളുമായി ദി ഓർഗൻ ആൻഡ് ടിഷ്യു അതോറിറ്റി ബന്ധപ്പെടുകയും ഇതേക്കുറിച്ചുള്ള വിവിധ ഭാഷകളിൽ വിവരങ്ങൾ നൽകാൻ സഹായിക്കുകയും ചെയ്യുന്നു.
ഡൊണേറ് ലൈഫ് വീക്ക്
അവയവദാനത്തെക്കുറിച്ച് റജിസ്റ്റർ ചെയ്യാനും ഇതേക്കുറിച്ച് കൂടുതൽ അവബോധരാക്കാനുമുള്ള ആഴ്ചയാണ് ഡൊണേറ് ലൈഫ് വീക്ക് .ഇത് ജൂലൈ 30 മുതൽ ഓഗസ്റ്റ് ആറ് വരെ.
#makeitcount and #donatelife എന്ന് ഹാഷ് ടാഗ് ചെയ്തുകൊണ്ട് ഇതേക്കുറിച്ചുള്ള നിങ്ങളുടെ തീരുമാനങ്ങൾ സമൂഹ മാധ്യമങ്ങളിലും ഷെയർ ചെയ്യാം. ഇത് മറ്റുള്ളവർക്ക് ഒരു പ്രോത്സാഹനമാകും .
Useful links