അമിത ബ്ലഡ് പ്രഷർ

Doctor taking patients blood pressure in examination room
അമിത കൊളസ്ട്രോൾ
ശരീരത്തിൽ കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നതും ഹൃദ്‌രോഗങ്ങൾക്കു വഴിയൊരുക്കും. കൊളസ്ട്രോൾ അടങ്ങിയ ആഹാരം ഒഴിവാക്കാൻ ശ്രമിക്കുന്നത് നന്നായിരിക്കും . അമിത കൊളസ്‌ട്രോൾ ഹൃദ്രോഗത്തിന് പുറമെ തളർവാദത്തിനും കാരണമായേക്കാം .
ആരോഗ്യമുള്ള ഭക്ഷണശീലവും പ്രമേഹവും

Vegetables and fruits
ആരോഗ്യപരമല്ലാത്ത ഭക്ഷണം അതായത് കൊഴുപ്പും പഞ്ചസാരയുടെ അളവും മറ്റും കൂടിയ ഭക്ഷണം ഒഴിവാക്കാൻ ശ്രദ്ധിക്കുക. പഞ്ചസാരയുടെ അളവ് കൂടുതൽ അടങ്ങിയ ആഹാരം അമിതവണ്ണത്തിന് വഴിയൊരുക്കും. ഇത് ഹൃദ്രോഗങ്ങളും മറ്റ് അസുഖങ്ങളും ബാധിക്കാൻ കാരണമായേക്കാം. പഴങ്ങളും പച്ചക്കറികളും അടങ്ങിയ ആരോഗ്യപരമായ ഭക്ഷണം കഴിക്കുന്നത് ശരീരഭാരവും, ബ്ലഡ് പ്രഷറും, കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കും.
പ്രമേഹം എങ്ങനെ നിയന്ത്രിക്കാം എന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഡയബെറ്റിസ് ഓസ്‌ട്രേലിയയിൽ നിന്നും അറിയാം
വ്യായാമത്തിന്റെ കുറവ്
നിത്യേന വ്യയാമം ചെയ്യുന്നത് രോഗങ്ങൾ കുറയ്ക്കാൻ സഹായിക്കും. അലസമായ ജീവിതശൈലി അമിതവണ്ണത്തിനും, കൊളസ്‌ട്രോൾ വർധിപ്പിക്കാനും കാരണമാകും. അതിനാൽ നിത്യേന അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യേണ്ടത് ആവശ്യമാണെന്ന് ആരോഗ്യമേഖലയിലുള്ളവർ അഭിപ്രായപ്പെടുന്നു. ദിവസേന കുറച്ച് ദൂരം നടക്കുന്നത് ശരീരത്തിന് നല്ല വ്യായാമം നൽകുന്നു.

High-intensity interval training protects the heart and body against Type 2 diabetes, say experts. (AAP)
പുകവലി
പുകവലിക്കുന്നത് ആരോഗ്യത്തിനു ഏറെ ഹാനികരമായ ശീലമാണ്. ഇത് ഹൃദ്‌രോഗങ്ങൾ ഉണ്ടാവാനുള്ള സാധ്യതകൾ വർധിപ്പിക്കുന്നു. പുകവലി ഒഴിവാക്കുക എന്നതാണ് ഹൃദ്‌രോഗം തടയാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം

Smoking costs $A1.4 trillion a year: study
ഒറ്റപ്പെടലും മാനസികസമ്മർദ്ദവും
സമൂഹത്തിൽ നിന്നും അകന്നു നിൽക്കുന്നവരും, കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പിന്തുണ ലഭിക്കാത്ത ആളുകൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാവാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. മനസികപിരിമുറുക്കം ഒരു പരിധിവരെ ഹൃദ്‌രോഗങ്ങൾക്ക് വഴിയൊരുക്കുന്നു. വിഷാദരോഗം ബാധിച്ചവർക്കും ഇത് കൂടുതലായി കണ്ടുവരുന്നതായാണ് റിപ്പോർട്ടുകൾ. വിഷാദരോഗം ബാധിച്ച് രണ്ടാഴ്ചയിൽ അധികമായാൽ നിർബന്ധമായും ഡോക്ടറുടെ സേവനം തേടുകയോ , ബുദ്ധിമുട്ടുകൾ സുഹൃത്തിനോട് തുറന്നു പറയാൻ ശ്രമിക്കുകയോ ചെയ്യേണ്ടതാണെന്ന് വിഷാദസംബന്ധമായ രോഗങ്ങൾക്ക് പരിഹാരം നൽകുന്ന ബീയോണ്ട് ബ്ലൂ എന്ന സംഘടന പറയുന്നു.
ഹൃദ്രോഗം നിയന്ത്രണാതീതമാകുന്നതെപ്പോൾ
രോഗലക്ഷണങ്ങൾ
അസ്വസ്ഥതയും നെഞ്ചുവേദനയും
ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ ഓരോരുത്തരിലും പലവിധത്തിലാവും കണ്ടു വരിക. നെഞ്ചിന് ഭാരം അനുഭവപ്പെടുകയോ, നെഞ്ചുവേദന ഉണ്ടാവുകയോ ചെയ്‌താൽ പ്രത്യേകം കരുതലുകൾ എടുക്കേണ്ടതാണ്. നെഞ്ചിൽ ഉണ്ടാവുന്ന വേദന മോണയിലേക്കും ഇടതു കയ്യിലേക്കും അനുഭവപ്പെട്ടാൽ ഇത് ഹൃദ്‌രോഗത്തിന്റെ ലക്ഷണമാണെന്ന് ഹാർട്ട് ഓഫ് ഓസ്‌ട്രേലിയയിലെ ഹൃദ്‌രോഗ വിദഗ്ധൻ റോബ് പട്ടേൽ ചൂണ്ടിക്കാട്ടുന്നു.
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ വേദനയും അസ്വസ്ഥതയും അനുഭവപ്പെടുന്നത് ഹൃദ്‌രോഗത്തിന്റെ ലക്ഷണങ്ങളായി കണക്കാക്കാം.
കൈകളിലും, കഴുത്തിനും, പുറത്തിലും അസ്വസ്ഥത അനുഭവപ്പെട്ടാൽ ഇത് വേണ്ട വിധം ശ്രദ്ധിക്കുകയും വേണ്ട കരുതലുകൾ എടുക്കുകയും ചെയ്യേണ്ടതാണ് . കൈകളുടെ ഭാരം കൂടുന്നുണ്ടോ എന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ് .
ശ്വാസ തടസ്സം അനുഭവപ്പെടുക
പതിവിനു വിപരീതമായി ശ്വാസം എടുക്കാൻ ബുദ്ധിമുട്ടു അനുഭവപ്പെടുകയും, ശ്വാസതടസ്സം, തലകറക്കം, പെട്ടെന്ന് വിയർക്കുക തുടങ്ങിയവയും ഹൃദ്‌രോഗ ലക്ഷണങ്ങളായി കണക്കാക്കാവുന്നതാണ്. ഇത്തരത്തിൽ ഉള്ള ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.
പെട്ടെന്ന് എന്ത് ചെയ്യാം ?

NSW plane crash victims fighting for life
മേൽ പറഞ്ഞ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ (000) യിൽ വിളിച്ച് ആംബുലൻസ് സേവനം അഭ്യർത്ഥിക്കുക. ആംബുലൻസ് എത്തിയാൽ ഉടൻ തന്നെ അവർ നിങ്ങൾക്ക് ആസ്പിരിൻ നകുന്നതായിരിക്കും. ഒരു ഡോക്ടറുടെ സേവനം ലഭ്യമാകുന്നത് വരെ ജോലികൾ ചെയ്യാതെ വിശ്രമിക്കേണ്ടത് ആവശ്യമാണെന്ന് റോബ് പട്ടേൽ നിർദ്ദേശിക്കുന്നു.