ദന്ത ഡോക്ടറുടെ സേവനങ്ങൾ എങ്ങനെ ലഭ്യമാക്കാം ?
മിക്ക സ്‌കൂളുകളിലും ദന്ത ക്ലിനിക്കുകൾ നടത്താറുണ്ട്. കൂടാതെ പലയിടങ്ങളിലും മൊബൈൽ ദന്ത ക്ലിനിക്കുകളുടെ സേവനങ്ങളും ലഭ്യമാണ്. നിങ്ങളുടെ സംസ്ഥാനങ്ങളിലും ടെറിറ്ററികളിലും ഉള്ള ദന്ത സേവനങ്ങളെക്കുറിച്ചറിയാൻ അതത് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റ് സന്ദർശിക്കുക.

Male Patient Receiving Treatment In Clinic Source: Xixinxing
സർക്കാർ വക ദന്ത സേവനങ്ങൾ ലഭിക്കാൻ വേണ്ട യോഗ്യതകൾ
ദന്ത സേവനങ്ങൾ മെഡികെയർ ബെനെഫിറ് സ്കീമിൽ ഉൾപ്പെടുന്നില്ല. അതുകൊണ്ടു തന്നെ ദന്ത സംരക്ഷണം ഓസ്‌ട്രേലിയയിൽ അല്പം ചിലവേറിയതുമാണ്. ശരീരത്തെ അപകടകരമായ രീതിയിൽ ബാധിക്കും വിധമുള്ള ദന്തരോഗങ്ങൾക്ക് മാത്രമേ മെഡികെയർ സേവനം ലഭ്യമാകുകയുള്ളു. അല്ലാത്ത പക്ഷം സെൻട്രേലിങ്ക് ഇഷ്യു ചെയ്ത ഹെൽത്ത് കെയർ കാർഡ്, പെൻഷൻ വാങ്ങുന്നവർക്ക് ആനുകൂല്യ ലഭിക്കുന്നത്തിനുള്ള കാർഡ്, മുതിർന്നവർക്കായുള്ള കോമ്മൺവെൽത്ത് സീനിയേഴ്സ് ഹെൽത്ത് കാർഡ്, വെറ്ററൻസ് അഫയേഴ്‌സ് വിഭാഗം ഇഷ്യു ചെയ്യുന്ന പെൻഷൻ വാങ്ങുന്നവക്ക് ലഭിക്കുന്ന കാർഡ് എന്നിവ കൈവശം ഉള്ളവർക്ക് സർക്കാർ ഫണ്ടിൽ നിന്നും ദന്ത സംരക്ഷണത്തിനായുള്ള ധനസഹായം ലഭ്യമാകും. ഓർക്കുക ഓരോ സംസ്ഥാനത്തും ഇതിന്റെ മാനദണ്ഡങ്ങൾ വ്യത്യസ്തമായിരിക്കും .
കുട്ടികൾക്ക് ആനുകൂല്യം ലഭ്യമാകുമോ ?
മെഡികെയർ സേവനത്തിന് അർഹരായിട്ടുള്ള എല്ലാ കുട്ടികൾക്കും ഓസ്‌ട്രേലിയൻ സർക്കാരിന്റെ ചൈൽഡ് ഡെന്റൽ ബെനെഫിറ്സ് സ്കെഡ്യൂൾ പ്രകാരം ആനുകൂല്യം ലഭിക്കാം. എന്നാൽ ഫാമിലി ടാക്സ് ബെനെഫിറ് കണക്കിലെടുത്താവും ഇത് നൽകുക. 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ഈ ആനുകൂല്യം ലഭ്യമാകും. ഒരു കുട്ടിക്ക് 1000 ഡോളർ എന്ന കണക്കിനാവും ഇത് ലഭിക്കുക. രണ്ട് വർഷത്തെ കാലാവതിയാണ് ഇതിന് നൽകുന്നത് . ഇത് ഓരോ സംസ്ഥാനത്തും വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന് ക്വീൻസ്ലാൻഡിൽ, ദന്ത ചികിത്സക്ക് മുന്നോടിയായി കുട്ടികൾ കൺസെന്റ് ഫോമും മെഡിക്കൽ ഹിസ്റ്ററിയും സമർപ്പിക്കേണ്ടതാണ്. ഇത്തരം കൺസെന്റ് ഫോമുകൾ 20 ഭാഷകളിലായി ലഭ്യമാണ് .

Source: SBS
സ്വകാര്യ ദന്ത സേവനത്തിന്റെ ചിലവ്
ഓസ്‌ട്രേലിയയിൽ സ്വകാര്യ ദന്ത സേവനത്തിന് ചിലവ് വളരെ കൂടുതലാണ്. നിങ്ങൾ കാണുന്ന ഡോക്ടറെ അനുസരിച്ച് ഇത് വ്യത്യസ്തമാവും. ഒരു നല്ല ഹെൽത്ത് ഇൻഷുറൻസ് എടുക്കുന്നത് ഒരു പരിധി വരെ ഈ ചിലവ് കുറയ്ക്കാൻ സാഹായിച്ചേക്കാം. ദന്ത സംരക്ഷണത്തിനായി മുടക്കിയ തുകയുടെ പകുതി മാത്രമേ ഇൻഷുറൻസ്സിൽ നിന്നും സാധാരണയായി ലഭ്യമാകാറുള്ളു.

Source: SBS
ഇൻഷുറൻസ് ഇല്ലാത്ത സാഹചര്യത്തിൽ എന്ത് ചെയ്യും?
ഇത്തരം സാഹചര്യങ്ങളിൽ ചികിത്സക്ക് മുൻപായി ഇതിന്റെ ചിലവ് സംബന്ധിച്ച കാര്യങ്ങൾ ഡോക്ടറുമായി ചർച്ച ചെയ്യുക. ഇത് ചിലവിനെക്കുറിച്ചുള്ള കാര്യങ്ങൾ കൃത്യമായി അറിയാൻ നിങ്ങളെ സഹായിക്കും. ഓസ്‌ട്രേലിയൻ ഡെന്റൽ അസോസിയേഷൻ നൽകുന്ന വിവരപ്രകാരം, നോർത്തേൺ ടെറിട്ടറിയാണ് സ്വകാര്യ ദന്ത പരിശോധനക്ക് ഏറ്റവും ചിലവേറിയ സംസ്ഥാനം. ഏറ്റവും കുറവ് ടാസ്മേനിയയിലാണ് .


All types of surgeries, including elective, cosmetic surgery and dentistry, will legally be permitted in South Australia once the update comes into effect. Source: SBS
ദന്ത ചികിത്സയുടെ ചിലവ് എങ്ങനെ കുറയ്ക്കാം ?
ഒരു ഡെന്റിസ്ട്രി സ്‌കൂളിനെ സമീപിക്കുന്നത് ചിലവ് കുറയ്ക്കാൻ സഹായിച്ചേക്കാം. ദന്ത ചികിത്സക്ക് സ്വകാര്യ സേവനങ്ങളിലെ ചിലവിനെ അപേക്ഷിച്ച് ഡെന്റിസ്ട്രി സ്‌കൂളിൽ ഇത് കുറവാണ്. അതിനാൽ ചികിത്സാക്കായി ഡെന്റിസ്ട്രി സ്‌കൂളിനെ സമീപിക്കുന്നത് സഹായകരമാകും.
More information?
ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് അതത് സംസ്ഥാനങ്ങളിലെ താഴെ കൊടുത്തിരിക്കുന്ന ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റുകൾ സന്ദർശിക്കുക.