ഏറ്റവും കൂടുതലായി കണ്ടുവരുന്ന ലൈംഗിക രോഗങ്ങൾ

chlamydia, syphilis, gonorrhoea, genital warts, genital herpes, thrush as well as HIV and hepatitis
എന്നിവയാണ് ഏറ്റവും കൂടുതലായി കണ്ടുവരുന്ന ലൈംഗിക രോഗങ്ങൾ. ഇത് വജ്യനൽ സെക്സ് , എയ്‌നൽ സെക്സ്, ഓറൽ സെക്സ് തുടങ്ങി ഏതു വിധത്തിലുള്ള ലൈംഗികബദ്ധത്തിലേർപ്പെടുമ്പോഴും ബാധിക്കാവുന്ന ഒന്നാണ് എന്നാണ് ഹെൽത് ഡയറക്റ്റ് പറയുന്നത്. പ്രത്യേകിച്ചും ഇത്തരം അസുഖങ്ങൾ ബാധിച്ചിരിക്കുന്നവരുമായി ലൈംഗിക ബന്ധത്തിലേർപ്പടുമ്പോൾ.
എന്നിവയാണ് ഏറ്റവും കൂടുതലായി കണ്ടുവരുന്ന ലൈംഗിക രോഗങ്ങൾ. ഇത് വജ്യനൽ സെക്സ് , എയ്‌നൽ സെക്സ്, ഓറൽ സെക്സ് തുടങ്ങി ഏതു വിധത്തിലുള്ള ലൈംഗികബദ്ധത്തിലേർപ്പെടുമ്പോഴും ബാധിക്കാവുന്ന ഒന്നാണ് എന്നാണ് ഹെൽത് ഡയറക്റ്റ് പറയുന്നത്. പ്രത്യേകിച്ചും ഇത്തരം അസുഖങ്ങൾ ബാധിച്ചിരിക്കുന്നവരുമായി ലൈംഗിക ബന്ധത്തിലേർപ്പടുമ്പോൾ.
ലൈംഗിക രോഗങ്ങളുടെ രോഗലക്ഷണങ്ങൾ

ഒട്ടു മിക്ക ലൈംഗിക രോഗങ്ങൾക്കും കൃത്യമായി രോഗ ലക്ഷണങ്ങൾ കാണിക്കാറില്ല എന്നതാണ് വാസ്തവം.
ഉദാഹരണത്തിന്, ഓസ്‌ട്രേലിയയിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന chlamydia എന്ന രോഗത്തിന് പ്രേത്യേകിച്ചും രോഗ ലക്ഷണങ്ങൾ ഒന്നും തന്നെയില്ല. അതുകൊണ്ടുതന്നെ ഇത് കണ്ടെത്തുക അത്ര എളുപ്പമല്ല. അതിനാൽ എന്തെങ്കിലും സംശയം തോന്നും പക്ഷം ഒരു ഡോക്ടറെ കണ്ടു രോഗമൊന്നും ഇല്ലെന്നു ഉറപ്പു വരുത്തേണ്ടതാണ്. കണ്ടെത്തിയാൽ ഒരു ആന്റി ബിയോട്ടിക് കൊണ്ട് മാറാവുന്നതാണ് chlamydia.
പ്രായമായവർക്കും ലൈംഗിക രോഗങ്ങൾ ബാധിക്കാം

ഒരു പ്രായം കഴിഞ്ഞാൽ ലൈംഗിക രോഗങ്ങൾ ബാധിക്കില്ല എന്ന തേയ്റ്റ്ദ്ധാരണ പലർക്കും ഉണ്ട്. എന്നാൽ ഇത് ഏതു പ്രായത്തിലും ബാധിക്കാവുന്ന ഒന്നാണ്. സ്ഥിരമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന 60 വയസ്സിന് മേൽ പ്രായമുള്ള ഏതൊരാളെയും ഇത് ബാധിക്കാം എന്നാണ് ഓസ്‌ട്രേലിയൻ സ്റ്റഡി ഓഫ് ഹെൽത്ത് ആൻഡ് റിലേഷൻഷിപ്സ് നടത്തിയ പഠനം വ്യക്തമാക്കുന്നത്. ഇത് കഴിഞ്ഞ പത്തു വർഷത്തെ അപേക്ഷിച്ച് 190 ശതമാനമായാണ് ഉയർന്നിരിക്കുന്നതെന്നു നാഷണൽ നോറ്റിഫയബിൾ ദിസീസ്സ് സർവെയ്‌ലൻസ് സിസ്റ്റം പറയുന്നു. അതുകൊണ്ടുതന്നെ ഏതു പ്രായത്തിലുള്ളവരും ലങ്കിക ബന്ധത്തിലേർപ്പെടുമ്പോൾ സുരക്ഷ ഉറപ്പാകേണ്ടതാണ്.
ലൈംഗിക രോഗം ബാധിച്ചിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം

സ്ഥിരമായി ഡോക്ടറുടെ ഉപദേശം തേടുന്നത് ഇത് തടയാൻ സഹായകമാകും. ഒരു ടെസ്റ്റ് നടത്താതെ ഇത് കണ്ടെത്തുക സാധ്യമല്ല. അതിനാൽ എന്തെങ്കിലും സംശയം തോന്നിയാൽ ഡോക്ടറെ സമീപിച്ചു പരിശോധന നടത്തേണ്ടതാണ്. ഇതിനായി ലൈംഗിക ആരോഗ്യ കേന്ദ്രങ്ങളെ സമീപിക്കാവുന്നതാണ്. ഇതിന് മെഡികെയർ പോലും ആവശ്യമായി വരാറില്ല.
കൂടുതൽ വിവരങ്ങൾ
ലൈംഗിക രോഗങ്ങൾ ബാധിക്കുന്നത് എങ്ങനെ ഒഴിവാക്കാം

ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ കോണ്ടം ഉപയോഗിക്കുന്നത് വഴി ഒരു പരിധി വരെ ഇവ ഒഴിവാക്കാം. ഓരോ തവണയും ഏതു വിധമുള്ള ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോഴും കൊണ്ടും ഉപയോഗിക്കേണ്ടത് ആവശ്യമാണെന്നാണ് ലൈംഗിക ആരോഗ്യ വിദഗ്ധർ ഉപദേശിക്കുന്നത്
കൂടുതൽ വിവരങ്ങൾ .
In-Language services
Telephone and on-site translation services can be accessed via the Australian Government’s Translation and Interpreting Service.
The 24/7 immediate interpreting hotline is 131 450. The clinic you visit can book an on-site interpreter to attend an appointment with you if needed.
Related: