കാട്ടുതീയുടെ അപകട സാധ്യത എങ്ങനെ അറിയാം
കാട്ടിലൂടെയോ അതിന്റെ സമീപപ്രദേശങ്ങളിലൂടെയോ യാത്ര ചെയ്യുന്നവർ ഈ സമയത്ത് ആ പ്രദേശത്തു കാട്ടുതീ ഉണ്ടാവാനുള്ള സാധ്യത എത്രത്തോളമാണെന്ന് അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.
ഇതിനായി അതത് സംസ്ഥാനത്തിന്റെ ഫയർ അതോറിറ്റിയുടെ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. നാഷണൽ ബുഷ്‌ഫയേഴ്‌സ് ആപ്പ് വഴി ദേശീയ തലത്തിലുള്ള അപകടസാധ്യതകളെക്കുറിച്ച് അറിയാൻ സാധിക്കും. ഇത്തരത്തിൽ സംസ്ഥാന തലത്തിലുള്ള അപകട സാധ്യതകൾ ഓരോ സംസ്ഥാനത്തിന്റെയും ബുഷ്‌ഫയേഴ്‌സ് ആപ്പ് വഴി അറിയാം .
ചില സ്ഥലങ്ങളിൽ ടോട്ടൽ ഫയർ ബാൻ നിലവിൽ ഉണ്ടാവാം. അത്തരം സാഹചര്യങ്ങളിൽ പൊതുസ്ഥലനങ്ങളിൽ തീ ഉപയോഗിക്കുന്നത് അനുവദനീയമല്ല.
കാട്ടുതീയ്ക്ക് എന്തൊക്കെ കരുതലുകൾ എടുക്കാം
പെട്ടെന്ന് കാട്ടിതീ പടർന്നാൽ എന്തൊക്കെ ചെയ്യാം എന്നതിനെക്കുറിച്ച് നേരത്തെ തന്നെ ഒരു പദ്ധതി തായാറാക്കുന്നത് നന്നായിരിക്കും. കാട്ടുതീ പടർന്നത് പെട്ടെന്ന് എങ്ങോട്ട് പോകണം, ഏതു ദിശയിലേക്ക്പോകുന്നതാവും സുരക്ഷിതം, ഇനി അഥവാ പോകുന്ന വഴിയിൽ എന്തെങ്കിലും തടസ്സം നേരിട്ടാൽ അടുത്ത മാർഗം ഏത്? ഇത്തരം കാര്യങ്ങളിൽ നേരത്തെ തന്നെ മുൻകരുതൽ എടുക്കേണ്ടത് ആവശ്യമാണ്.
false
അപകടകരമായ രീതിയിൽ കാട്ടുതീ പടർന്നു പിടിച്ചാൽ എത്രയും വേഗം ആ പ്രദേശം വിട്ടു സുരക്ഷിതമായ ഇടത്തിലേക്ക് പോകുക എന്നതാണ് ഏറ്റവും പ്രഥമായി ചെയ്യേണ്ടത്.
എന്നാൽ ഇതിനി സമയം അനുവാദിക്കാത്ത പക്ഷം തീയുടെ ചൂട് ഏൽക്കാത്ത വിധം വീടിനുള്ളിൽ സുരക്ഷിതമായിടത്തേക്ക് മാറാൻ ശ്രമിക്കുക .
ഇതേക്കുറിച്ച് കൂടുതൽ അറിയാൻ താഴെ പറയുന്ന വെബ്സൈറ്റ് സന്ദർശിക്കുക
Western Australia Department of Fire and Emergency Services
Translated bushfire publications in 18 languages
Translated bushfire publications in 18 languages
If you can't find the information you need in your language, you can contact the Translating and Interpreting Service at 131 450.