നോൺ-കോൺട്രിബ്യുട്ടറി പേരന്റ് വിസ
മാതാപിതാക്കളെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരാൻ നിരവധി വിസകൾ നിലവിലുണ്ട് . ഇതിൽ ഏറ്റവും ചിലവ് കുറഞ്ഞ വിസയാണ് നോൺ-കോൺട്രിബ്യുട്ടറി പേരന്റ് വിസ .
സബ്ക്ലാസ്സ് 103 , 804 ഗണത്തിൽ പെടുന്നതാണ് ഈ വിസ. പ്രധാന അപേക്ഷകന് $6000 ഉം, ഡിപൻഡന്റിന് $2000 ഉമാണ് ഇതിന്റെ ചിലവ്. എന്നാൽ, ഓരോ വർഷവും അനുവദിച്ചുകൊണ്ടുക്കുന്ന വിസയുടെ എണ്ണത്തിന് സർക്കാരിന് പരിമിതി ഉള്ളതുകൊണ്ടുതന്നെ 30 വർഷമാണ് ഈ വിസ ലഭിക്കാനായി കാത്തിരിക്കേണ്ട സമയം.
വിസക്ക് അപേക്ഷിക്കാൻ വേണ്ട യോഗ്യതകൾ
ഒരു സ്പോൺസറിന്റെ സഹായത്തോടെ മാത്രമേ പേരന്റ് വിസക്ക് അപേക്ഷിക്കാൻ സാധിക്കുകയുള്ളു.
കൂടാതെ, ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ഉറപ്പു വരുത്താനുള്ള മെഡിക്കൽ ടെസ്റ്റും നിർബന്ധമാണ്.
ഒപ്പം, ക്രിമിനൽ പശ്ചാത്തലങ്ങളോ മറ്റ് പ്രശ്നങ്ങളിലോ അകപ്പെട്ടിട്ടില്ല എന്ന് ഉറപ്പ് വരുത്തുവാനായി ക്യാരക്ടർ റിക്വയർമെൻറ്സും ആവശ്യവുമാണ്. ഇതിനു പുറമെ ബാലൻസ് ഓഫ് ഫാമിലി ടെസ്റ്റ് അതായത് വിസയ്ക്കായി അപേക്ഷിക്കുന്ന മാതാപിതാക്കളുടെ മക്കളിൽ പകുതി പേരും ഓസ്‌ട്രേലിയയിൽ പെര്മനെന്റ് റസിഡന്റ് ആയിരിക്കണമെന്ന കാര്യവും നിർബന്ധമാണ്.

കോൺട്രിബ്യുട്ടറി വിസ
സബ്ക്ലാസ്സ് 143 , 173 , 864 , 884 എന്നീ ഗണത്തിൽ പെടുന്ന പെര്മനെന്റ് വിസകയാണിത്. മാതാപിതാക്കൾക്ക് രാജ്യത്ത് സ്ഥിരതാമസമാക്കാൻ ഈ വിസ അനുവാദം നൽകുന്നു . എന്നാൽ ഇത് നോൺ-കോൺട്രിബ്യുട്ടറി പേരന്റ് വിസയെ അപേക്ഷിച്ച് ചിലവേറിയതാണ്. രണ്ടു വർഷത്തിനുള്ളിൽ അനുവദിച്ചു നൽകുന്ന ഈ വിസയുടെ ചിലവ് $50,000 ആണ്.
വിസക്ക് അപേക്ഷിക്കാൻ വേണ്ട യോഗ്യതകൾ
ഒരു സ്പോൺസറിന്റെ സഹായത്തോടെ മാത്രമേ പേരന്റ് വിസക്ക് അപേക്ഷിക്കാൻ സാധിക്കുകയുള്ളു.
കൂടാതെ, ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ഉറപ്പു വരുത്താനുള്ള മെഡിക്കൽ ടെസ്റ്റും നിർബന്ധമാണ്.
ഒപ്പം, ക്രിമിനൽ പശ്ചാത്തലങ്ങളോ മറ്റ് പ്രശ്നങ്ങളിലോ അകപ്പെട്ടിട്ടില്ല എന്ന് ഉറപ്പ് വരുത്തുവാനായി ക്യാരക്ടർ റിക്വയർമെൻറ്സും ആവശ്യവുമാണ്. ഇതിനു പുറമെ ബാലൻസ് ഓഫ് ഫാമിലി ടെസ്റ്റ് അതായത് വിസയ്ക്കായി അപേക്ഷിക്കുന്ന മാതാപിതാക്കളുടെ മക്കളിൽ പകുതി പേരും ഓസ്‌ട്രേലിയയിൽ പെര്മനെന്റ് റസിഡന്റ് ആയിരിക്കണമെന്ന കാര്യവും നിർബന്ധമാണ്.
മാത്രമല്ല, ഇവർക്ക് ഇവിടെ വേണ്ട എല്ലാ സാമ്പത്തിക ചിലവുകളും വഹിച്ചുകൊള്ളാമെന്നു സ്പോൺസർ നിയപരമായി ഉറപ്പ് നൽകുന്ന രേഖയും വിസ ലഭിക്കുവാൻ ആവശ്യമാണ്.
Read more here. 

വർക്കിംഗ് ഏജ് പേരന്റ്സ് വിസ
സബ്ക്ലാസ്സ് 173 , 884 ഗണത്തിൽ പെടുന്ന ഈ വിസ ജോലി ചെയ്യുന്ന മാതാപിതാക്കളെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരാൻ അനുവാദം നൽകുന്നു. ഈ വിസയിൽ രാജ്യത്ത് രണ്ടു വർഷത്തേക്ക് ജോലി ചെയ്യാനും അനുവാദമുണ്ട്. മാത്രമല്ല, ഇവർക്ക് മെഡികെയർ സൗകര്യവും ഇവിടെ ലഭ്യമാകും.
$20 000 മുതൽ $32 000 വരെയാണ് ഈ വിസയുടെ ചിലവ്. ഈ വിസയിൽ ഇവിടേക്കെത്തുന്ന മാതാപിതാക്കൾക്ക് 143 പെര്മനെന്റ് വിസയിലേക്ക് മാറാവുന്നതുമാണ്. ഇതിന് $20,000 അധികം നൽകേണ്ടി വരും.
മാതാപിക്കൾക്കായി അപേക്ഷിക്കാവുന്ന മറ്റ് വിസകൾ:
വിസിറ്റർ വിസ
ഓസ്‌ട്രേലിയയിൽ താമസിക്കുന്ന മക്കൾ ഉള്ള എല്ലാ മാതാപിതാക്കൾക്കും സബ്ക്ലാസ്സ് 600 വിസിറ്റർ വിസയിൽ ഇവിടേക്ക് എത്താവുന്നതാണ്. ഒരു വർഷം വരെ ഇവർക്ക് ഇവിടെ താങ്ങാൻ ഈ വിസ അനുവാദം നൽകുന്നു. ഒരു വർഷത്തിന് ശേഷം വീണ്ടും ഇവർക്ക് വിസ നീട്ടിക്കിട്ടുവാൻ അപേക്ഷ നൽകാവുന്നതാണ്. ഇതിനായി ഒരു വർഷത്തെ കാലാവധി പൂർത്തിയാകും മുൻപ് തിരികെ നാട്ടിലേക്ക് മടങ്ങുകയും ആറ് മാസത്തിന് ശേഷം മാത്രം ഒരു വർഷ വിസിറ്റർ വിസയ്ക്കായി അപേക്ഷിക്കാൻ സാധിക്കുകയും ചെയ്യും. ഈ വിസയുടെ ചെലവ് 1000 ഡോളറാണ് .

പുതിയ താത്കാലിക വിസ
മാതാപിതാക്കൾക്ക് ഓസ്‌ട്രേലിയയിൽ പത്തു വർഷം വരെ തങ്ങാൻ അനുവാദം നൽകുന്ന ഒരു താത്കാലിക വിസ നിലവിൽ കൊണ്ടുവരുമെന്ന് സർക്കാർ ഈ വർഷം പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ ചിലവ് $20000 ആയിരിക്കുമെന്നും, മാതാപിതാക്കളുടെ ഹെൽത്ത് ഇഷുറൻസ്, മറ്റ് ആരോഗ്യ സംബന്ധമായ ചിലവുകൾ എല്ലാം സ്പോൺസർ വഹിച്ചുകൊള്ളണമെന്ന നിബന്ധനയും സർക്കാർ മുൻപോട്ടു വച്ചിട്ടുണ്ട് .
എന്നാൽ ഈ വിസയുടെ കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. ഇത് പാർലമെൻറിൽ പാസ് ആകുന്ന പക്ഷം ഈ വർഷം അവസാനത്തോടെ നടപ്പിലാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.
പേരന്റ് വിസയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഡിപ്പാർട്മെന്റ് ഓഫ് ഇമ്മിഗ്രെഷന്റെ വെബ്സൈറ്റ് സന്ദർശിക്കുക .