2011 സെൻസസിലെ കണക്കുകൾ പ്രകാരം 1.9 മില്യൺ ആളുകളാണ് പ്രതിഫലം വാങ്ങാതെ 'കെയറെർ' ആയി പ്രവർത്തിക്കുന്നത്. ഇവർക്കായി സർക്കാർ ഒരു ചെറിയ തുകയും ചില സേവനങ്ങളും നൽകുന്നുണ്ട്.
1. കെയറർ സപ്പോർട്ട് ഗ്രൂപ്
കടുത്ത മാനസിക പിരിമുറുക്കമുണ്ടാക്കന്ന ഉത്തരവാദിത്തമാകും കെയററുടേത്. പ്രായമായ മാതാപിതാക്കളെയോ, ഗുരുതരമയാ രോഗങ്ങളുള്ള കുട്ടികളെയോ മറ്റു ബന്ധുക്കളെയോ പരിചരിക്കുന്നവർക്ക് പോലും ഇത്തരം പ്രശ്നമുണ്ടാകാം. ഇതിൽ പലർക്കും ഇംഗ്ലീഷ് ഭാഷയിൽ പരിജ്ഞാനം കുറവാണെങ്കിൽ പ്രശ്നങ്ങൾ പങ്കുവയ്ക്കാൻ സുഹൃത്തുക്കളും കുറവായിരിക്കും. ഇവർക്കായി വിവിധ ഭാഷകളിലെ സേവനങ്ങൾ ഉറപ്പാക്കിക്കൊണ്ട് കെയറർ സപ്പോർട്ട് ഗ്രൂപ്പുകളുണ്ട്. ഈ സേവനം രാജ്യത്തിന്റെ എല്ലാ സംസ്ഥാനങ്ങളിലും ലഭ്യമാണ്.

Source: SBS
2. കൗൺസിലിങ് സേവനം
കുടിയേറ്റ കുടുംബങ്ങളിൽ കെയററുടെ ഉത്തരവാദിത്തം നിറവേറ്റുന്ന പലർക്കും സാമൂഹ്യമായ ഒറ്റപ്പെടൽ അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇത് മാനസിക പിരിമുറുക്കം വർധിക്കാൻ ഇടയാക്കുന്നു. ഇത്തരത്തിൽ ബുദ്ധിമുട്ടുന്നവർക്കായി സർക്കാർ കൗൺസിലിങ് സേവനം നൽകുന്നുണ്ട്.

Source: SBS
3. പകൽ പരിചരണ കേന്ദ്രങ്ങൾ
പ്രായമായവരെയും രോഗബാധിതരെയും പകൽ സമയം മാത്രമോ, അല്ലെങ്കിൽ ഏതാനും മണിക്കൂറുകൾ മാത്രമോ പരിചരിക്കുന്ന നിരവധി സംവിധാനങ്ങളുണ്ട്. ഇത്തരം കെയറെർ സപ്പോർട് സംവിധാനങ്ങളുടെ സേവനം പ്രയോജയപ്പെടുത്തുന്നത്, സ്ഥിരമായി അവരെ പരിചരിക്കുന്ന കെയറർമാർക്ക് ആ ഉത്തരവാദിത്തിൽ നിന്ന് ഇടവേളയും വിശ്രമവും ലഭിക്കാൻ സഹായിക്കും. ഇംഗ്ലീഷ് ഇതര ഭാഷകളിലുള്ള പകൽ പരിചരണം നൽകുന്ന നിരവധി കെയറർ സപ്പോർട്ട് ഗ്രൂപ്പുകളുണ്ട്.

Source: SBS
4. സെന്റർലിങ്ക് വഴി ധനസഹായം
പ്രതിഫലം പ്രതീക്ഷിക്കാതെയാണ് ഭൂരിഭാഗം പേരും സ്വന്തം മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സംരക്ഷണച്ചുമതല ഏറ്റെടുക്കാറുള്ളത്. എന്നാൽ ഓസ്‌ട്രേലിയൻ സർക്കാർ ഇവർക്കായി ഒരു ചെറിയ തുക അനുവദിച്ചു നൽകുന്നുണ്ട്. രണ്ടാഴ്ച കൂടുമ്പോൾ 123.50 ഡോളറാണ് കെയറർക്ക് സെൻറർലിങ്കിൽ നിന്നും ലഭിക്കുന്നത്. കൂടാതെ നിങ്ങളുടെ യോഗ്യതയനുസരിച്ച് മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സെന്റർലിങ്ക് വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്.

Source: SBS
5. ദ്വിഭാഷി സേവനങ്ങൾ
കെയറർക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകൾ സ്വന്തം ഭാഷയിൽ തുറന്നു സംസാരിക്കുന്നത്, ഒരു പരിധി വരെ മാനസികപിരിമുറുക്കം ഒഴിവാക്കാൻ സഹായിച്ചേക്കാം. ഇതിനായി കെയറേഴ്സ് ഓസ്ട്രേലിയ വിവിധ ഭാഷകളിൽ സേവനം ഉറപ്പാക്കുന്നുണ്ട്. നിങ്ങളുടെ ഭാഷയിൽ സേവനം ലഭ്യമല്ലെന്നു തോന്നിയാൽ 13 14 50 എന്ന നമ്പറിൽ ദ്വിഭാഷിയുടെ സഹായം നിങ്ങൾക്ക് അഭ്യർത്ഥിക്കാം. ഇതിലൂടെ നിങ്ങളുടെ ഭാഷ സംസാരിക്കുന്ന ഒരു ദ്വിഭാഷിയുടെ സേവനം ലഭ്യമാകും.
ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് കെയറേഴ്സ് ഓസ്ട്രേലിയയുടെ വെബ്സൈറ്റ് സന്ദർശിക്കുകയോ 1800 242 636 എന്ന നന്പരിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

Source: SBS