Settlement Guide: നിങ്ങളുടെ അഭിപ്രായങ്ങൾ എങ്ങനെ സർക്കാരിനെ അറിയിക്കാം
ഓസ്‌ട്രേലിയയിലേക്ക് പുതുതായി കുടിയേറിയെത്തുന്നവർ ഇവിടുത്തെ തെരഞ്ഞെടുപ്പ് രീതികളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. ഓസ്‌ട്രേലിയയിൽ തെരഞ്ഞെടുപ്പ് എങ്ങനെ നടക്കുന്നു എന്നതിനെക്കുറിച്ച് ഇവിടെ അറിയാം.
Source: ADB
വോട്ട് രേഖപ്പെടുത്താം
18 വയസ്സിന് മുകളിൽ പ്രായമുള്ള ഏതൊരു ഓസ്‌ട്രേലിയൻ പൗരനും തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ അവകാശമുണ്ട്. രാജ്യത്ത് പ്രാദേശിക തലത്തിലും, സംസ്ഥാന തലത്തിലും ഫെഡറൽ തലത്തിലും നടക്കുന്ന എല്ലാ തെരഞ്ഞെടുപ്പിലും ഇവർക്ക് വോട്ട് രേഖപ്പെടുത്താം .
ഇതിനായി ഓസ്‌ട്രേലിയൻ തെരഞ്ഞെടുപ്പ് പട്ടികയിൽ പേര് ചേർക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഓസ്‌ട്രേലിയൻ ഇലക്ട്‌റൽ റോളിൽ റജിസ്റ്റർ ചെയ്യേണ്ടതാണ്.
വോട്ടവകാശം ഉള്ള ഓരോരുത്തരും ഓസ്‌ട്രേലിയയിൽ വോട്ട് രേഖപ്പെടുത്തണം എന്നത് നിർബന്ധമാണ്. നിങ്ങൾ ഓസ്‌ട്രേലിയയിൽ ആയിരിക്കുകയും വോട്ട് ചെയ്യാതിരിക്കുകയും ചെയ്യുന്ന പക്ഷം നിങ്ങൾ പിഴയടയ്‌ക്കേണ്ടി വരും. ഇനി തെരഞ്ഞെടുപ്പ് ദിവസം നിങ്ങൾ രാജ്യത്ത് ഇല്ലാത്ത വരികയും വോട്ട് ചെയ്യാവുന്ന സഹാചര്യം ഇല്ലാതിരിക്കുകയും ചെയ്യുന്നവർക്കായി നേരത്തെ വോട്ട് ചെയ്യാനുള്ള സൗകര്യം ഉണ്ടാവും. കൂടാതെ പോസ്റ്റൽ വോട്ടും വിശേദേശത്ത് നിന്നും വോട്ട് ചെയ്യാവുന്ന സൗകര്യവും നല്കുന്നതാണ് .
സ്വവർഗ വിവാഹം നിയമപരമാക്കാനോ എന്ന വിഷയത്തിൽ തീരുമാനം എടുക്കായി ഓസ്‌ട്രേലിയയിൽ ഇപ്പോൾ നടക്കുന്ന തപാൽ സർവ്വേ എന്നത് തെരഞ്ഞെടുപ്പായി കണക്കാക്കാൻ കഴിയില്ല. ഇത് ഓസ്‌ട്രേലിയൻ ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് നടത്തുന്ന നിർബന്ധിതമല്ലാത്ത സർവ്വേ മാത്രമാണ്. അതേസമയം ഈ വിഷയത്തിൽ നിങ്ങളുടെ തീരുമാനം അറിയിക്കാനുള്ള ഒരു അവസരമായി ഇതിനെ കണക്കാക്കാവുന്നതാണ്. അതുകൊണ്ട്‌തന്നെ എല്ലാ ഓസ്‌ട്രേലിയക്കാരും ഇതിൽ സംബന്ധിക്കേണ്ടത് ആവശ്യമാണ്.
A postman on a motorbike delivers letters
ഇതിനായുള്ള മാനദണ്ഡങ്ങൾ ഇവയാണ് :
18 വയസ്സിന് മേൽ പ്രായം
ഓസ്‌ട്രേലിയൻ പൗരത്വം
ഓസ്‌ട്രേലിയൻ ഇലക്ട്‌റൽ റോളിൽ പേര് റജിസ്റ്റർ ചെയ്യുക
ഇത്രയുമായാൽ തപാലിൽ ഒരു സർവ്വേ ഫോം നിങ്ങൾക്ക് ലഭിക്കും. ഈ ഫോമിൽ നിങ്ങളുടെ തീരുമാനം രേഖപ്പെടുത്തി തിരിച്ചയക്കാനുള്ള ഒരു സ്റ്റാമ്പ് ചെയ്ത കവറും ഇതോടൊപ്പം ലഭിക്കും. September 25 ഇന് മുൻപായി ഇത് ലഭിക്കാത്തവർ ഓസ്‌ട്രേലിയൻ ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിനെ ബന്ധെപ്പെടേണ്ടതാണ്. നിങ്ങളുടെ തീരുമാനം രേഖപ്പെടുത്തിയ ഈ ഫോമുകൾ നവംബർ ഏഴിന് മുൻപായി തിരിച്ചയക്കേണ്ടതാണ്. സർവേയുടെ ഫലം നവംബർ 15 നു എ ബി എസ് വെബ്സൈറ്റിൽ പ്രസീദ്ധീകരിക്കും.
ഇതുമായി ബന്ധപ്പെട്ടു എന്തെങ്കിലും സംശയം ഉള്ളവർക്ക് സ്വന്തം ഭാഷയിൽ വിവരങ്ങൾ അറിയാവുന്നതാണ് .
പ്രാദേശിക തലത്തിലും സംസ്ഥാന തലത്തിലും ഫെഡറൽ തലത്തിലുമാണ് ഓസ്‌ട്രേലിയയിൽ തെരഞ്ഞെടുപ്പുകൾ നടക്കുക.
പ്രാദേശിക സർക്കാർ
പ്രാദേശിക അഥവാ ലോക്കൽ സർക്കാരുകളെ ലോക്കൽ കൗൺസിൽ എന്നാണ് അറിയപ്പെടുന്നത്.പ്രാദേശിക വികസനങ്ങൾ കൈകാര്യം ചെയ്യുന്ന എന്നതാണ് ലോക്കൽ കൗൺസിലിന്റെ ഉത്തരവാദിത്വം. റോഡുകളുടെ നിർമാണം, മാലിന്യ ശേഖരണം, വായനശാലകളും കായിക വിനോദങ്ങൾക്കായുള്ള സൗകര്യങ്ങൾ ഇവയാണ് പ്രധാനമായും ലോക്കൽ കൗൺസിലിന്റെ ഉത്തരവാദിത്വത്തിൽപ്പെടുക.
ഈ സൗകര്യനങ്ങൾക്കായി സംസഥാന -ഫെഡറൽ സർക്കാരുകളിൽ നിന്നും ഫണ്ടിംഗ് അനുവദിക്കുക പതിവാണ്. കൂടാതെ ജനങ്ങൾ നൽകുന്ന കൗൺസിൽ റേറ്റുകളും ഇതിനായാണ് വിനിയോഗിക്കുന്നത്.
Ballarat Town Hall
നിങ്ങളുടെ കൗൺസിലിന്റെ തീരുമാനങ്ങളിൽ നിങ്ങൾക്കും അഭിപ്രായങ്ങൾ അറിയിക്കാം. നിങ്ങൾ താമസിക്കുന്ന സബർബ് ഏത് കൗൺസിലിന്റെ കീഴിലാണ് വരുന്നതെന്ന കാര്യം ആദ്യം കണ്ടെത്തുക. കൗൺസിലിന്റെ തീരുമാനങ്ങളിൽ എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അത് ഫോണിലൂടെയോ ഈമെയിലിലൂടെയോ നിങ്ങൾക്ക് അറിയിക്കാവുന്നതാണ്. പൊതുജനങ്ങൾക്കായി കൗൺസിൽ യോഗങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഓർക്കുക ഇവിടെ അഭിപ്രായങ്ങൾ പറയാൻ അവസരം ലഭിക്കാറില്ല.
ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള കൗൺസിലുകൾ ഏതൊക്കെയെന്ന് ഇവിടെ നിന്നും അറിയാം:
വിദ്യാഭ്യാസം, ആശുപത്രി, ഗതാഗതം, പോലീസ് എന്നീ സൗകര്യങ്ങൾ സംസ്ഥാന സർക്കാർ ആണ് നൽകുന്നത്. സംസ്ഥാന പാർലമെന്റിന്റെ വെബ്സൈറ്റ് സന്ദർശിച്ചാൽ അവിടെ നിന്നും എം പി ആണെന്ന് കണ്ടെത്താം. അത് വഴി എം പി യെ നേരിട്ട് ബന്ധപ്പെടാനും സാധിക്കും.
Parliament of Western Australia in Perth.
ഫെഡറൽ സർക്കാർ
ഫെഡറൽ എം പി യെ എങ്ങനെ ബന്ധപ്പെടാം?
നിങ്ങൾ ഏത് ഫെഡറൽ ഇലക്ടറേറ്റിലാണ് സ്ഥിതി ചെയ്യന്നതെന്ന കാര്യം ആദ്യം കണ്ടെത്തുക. ഇവിടം പ്രതിനിധീകരിച്ച് ലോവർ ഹൗസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എം പി ആരെന്നു കണ്ടെത്തിയ ശേഷം അദ്ദേഹത്തെ നിങ്ങൾക്ക് നേരിൽ ബന്ധപ്പെടാവുന്നതാണ്.
എങ്ങനെ ബന്ധപ്പെടാമെന്നത്തിനുള്ള മാർഗനിർദ്ദേശരേഖകൾ വായിച്ചു മനസിലാക്കുക.
Federal Parliament
USEFUL LINKS
For more information on Australia’s federal system visit the Australian Government’s website.