കുട്ടികളുടെ വിദ്യാഭ്യാസത്തിൽ ഇടപെടുക
നിങ്ങളുടെ കുട്ടികൾ കൃത്യമായി മുടക്കം കൂടാതെ സ്‌കൂളിൽ പോകുന്നുണ്ടെന്ന കാര്യത്തിൽ ഉറപ്പു വരുത്തേണ്ടത് ആവശ്യമാണ്. മുടങ്ങാതെ സ്‌കൂളിൽ പോകുന്നത് കുട്ടികളുടെ വിദ്യാഭ്യാസത്തിൽ നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്. നിത്യേന ഉത്സാഹത്തോടെ തന്നെ സ്‌കൂളിൽ പോകുവാൻ കുട്ടികളെ പഠിപ്പിക്കുക.
സ്‌കൂളിനെക്കുറിച്ചും പഠനകാര്യങ്ങളെക്കുറിച്ചും അവബോധരാവുക
ഓസ്‌ട്രേലിയൻ സ്‌കൂളുകളിലെ പഠന രീതികളെക്കുറിച്ചും, ദിനചര്യകളെക്കുറിച്ചും ബോധവാന്മാരാക്കുക. കുട്ടികൾക്ക് സ്‌കൂളിൽ കൊടുത്തയാക്കാവുന്ന ഭക്ഷണ സാധനങ്ങളെക്കുറിച്ചും, കൃത്യ സമയത്ത് തന്നെ അവരെ സ്‌കൂളിൽ എത്തിക്കുന്നതിനും ശ്രദ്ധ കൊടുക്കുക. കൂടാതെ സ്‌കൂളുകളിൽ കുട്ടികളെ സഹായിക്കാനുള്ള അവസരവും ഇവിടെ ലഭ്യമാണ്.അത്തരത്തിൽ സ്‌കൂളുമായും കുട്ടികളുമാണ് കൂടുതൽ ഇടപെടാനും അറിയാനുമുള്ള അവസരം ഉണ്ടായേക്കും. നിങ്ങളുടെ കുട്ടികളോട് സ്‌കൂളിലെ പഠനകാര്യങ്ങളെക്കുറിച്ചും, അവിടെ നടക്കുന്ന മറ്റു കാറിനകളെക്കുറിച്ചും ദിവസം വിശദമായി സംസാരിക്കാൻ ശ്രമിക്കുക
വായന പ്രോത്സാഹിപ്പിക്കുക

A father and son read picture book in the Suzhou Eslite
കുട്ടികളെ ദിവസവും പുസ്തകങ്ങൾ വായിക്കാൻ പ്രോത്സാഹിപ്പിക്കുക. അത് നിങ്ങൾ അവർക്ക് കഥകൾ വായിച്ചു കൊടുക്കുകയോ , അവരെക്കൊണ്ടു വായിക്കാൻ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നത് നന്നായിരിക്കും. ചെറുപ്പം മുതൽ രക്ഷിതാക്കൾക്കൊപ്പം വായനാശീലം വളർത്തിയ കുട്ടികൾക്ക് ടീനേജ് ആകുമ്പോൾ മറ്റുള്ള കുട്ടികളെ അപേക്ഷിച്ച് കൂടുതൽ മാർക്ക് കരസ്ഥമാക്കാൻ കഴിയുന്നു എന്നാണ് 2009 OECD റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനാൽ കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കാൻ ശ്രമിക്കുന്നത് നന്നായിരിക്കും.
അധ്യാകരുമായുള്ള യോഗങ്ങളിൽ പങ്കെടുക്കുക

Teachers pay for own classroom supplies
വർഷത്തിൽ രണ്ടു തവണയാണ് അദ്ധ്യാപക - കർത്തൃ യോഗങ്ങൾ നടക്കുന്നത്. ഇതിൽ മുടക്കം കൂടാതെ സംബന്ധിക്കുന്നത് സ്‌കൂളിൽ കുട്ടികളുടെ പഠനകാര്യങ്ങളെക്കുറിച്ചും പ്രവൃത്തികളെക്കുറിച്ചും അറിയാൻ സാധിക്കും. മാത്രമല്ല നിങ്ങളുടെ കുട്ടിയുടെ അധ്യാപകരുമായി നല്ലൊരു ബന്ധം സ്ഥാപിക്കാനും ഇത് സഹായകമാകും. ഇനി ഇതിൽ ഭാഷ ഒരു പ്രശ്നമായാൽ, അതിനായി ദ്വിഭാഷിയുടെ സേവനവും ലഭ്യമാണ്
സ്‌കൂളിൽ സൗജന്യ സേവനം നൽകാം
ഓസ്‌ട്രേലിയൻ സ്‌കൂളുകളിൽ അധ്യാപകരെ സഹായിക്കാനായി മാതാപിതാക്കൾക്ക് അവസരം ഉണ്ട്. ക്ലാസ് മുറികളിൽ കുട്ടികളുടെ വായനക്കും, കായിക സംബന്ധമായ കാര്യങ്ങളിലും, ഇടപെടാനുള്ള അവസരം കൂടിയാണിത്. കൂടാതെ സ്‌കൂൾ കാന്റീനിലും തോട്ടങ്ങളിലും എല്ലാം നിങ്ങൾക്ക് സഹായം നൽകാനുള്ള അവസാനം ഉണ്ടാവും. ഇതിനു പുറമെ സ്‌കൂളുമായി ബദ്ധപ്പെടുന്ന രക്ഷിതാക്കളുടെ സംഘടനയിൽ പങ്കെടുക്കുന്നതും സ്‌കൂൾ കാറിനകളിൽ കൂടുതൽ ഇടപെടാൻ സഹായകമാകും.
More information
നിങ്ങളുടെ കുട്ടിയുടെ പഠനകാര്യങ്ങളെക്കുറിച്ചും അതിൽ എടുക്കേണ്ട തീരുമാനങ്ങളെക്കുറിച്ചും അറിയാൻ My School വെബ്സൈറ്റ് സന്ദർശിക്കുക.
ഓസ്‌ട്രേലിയൻ സ്‌കൂളുകളിൽ എങ്ങനെ സഹായം നൽകാം എന്ന കാര്യം മാതാപിതാക്കൾക്ക് ഓൺലൈനിൽ നിന്നും അറിയാവുന്നതാണ്.