എങ്ങനെ തയ്യാറെടുക്കാം
നിങ്ങളുടെ സമീപപ്രദേശങ്ങളിൽ എൻ ബി എൻ കണക്ഷൻ ലഭ്യമാകുന്നതിന് മുൻപേ തന്നെ ഇതേക്കുറിച്ചുള്ള അറിയിപ്പ് മെയിൽ വഴി ലഭിക്കുന്നതായിരിക്കും. എൻ ബി എൻ കണക്ഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാൻ NBN വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. ഇവിടെ നിങ്ങളുടെ മേൽവിലാസം കൊടുത്താൽ കണക്ഷൻ എന്ന് ലഭ്യമാകുമെന്ന കാര്യവും അറിയാൻ കഴിയും.
എഫ്‍പോസ് സേവനമോ, സെക്യൂരിറ്റി മോണിറ്ററിങ് സിസ്റ്റമോ, ഫോൺ ലൈനുമായി ബന്ധപ്പെടുത്തിയിട്ടുള്ള മറ്റെന്തെങ്കിലുമോ ഉള്ള പക്ഷം എൻ ബി എൻ കണക്ഷനിലേക്ക് മാറും മുൻപ് ഇവിടെ റെജിസ്റ്റർ ചെയ്യേണ്ടതാണ്.
എൻ ബി എൻ ലഭ്യമാകുമ്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. എൻ ബി എൻ കമ്പനി നെറ്റ്‌വർക്ക് സ്ഥാപിക്കുക മാത്രമാണ് ചെയ്യുന്നത്. മറിച്ച് അവരുടെ സേവനങ്ങൾ വിൽക്കുന്നില്ല. അതിനാൽ ഓപ്റ്സ്, ടെൽസ്ട്ര, ടി പി ജി തുടങ്ങിയ ടെലികോം കമ്പനികൾ വഴിയാണ് നിങ്ങൾ ഇടപാടുകൾ നടത്തുക.
ഇനി എൻ ബി എൻ ലഭ്യമായാലും സേവനങ്ങൾ എല്ലാം തനിയെ ലഭ്യമാകില്ല. ഇത് നിങ്ങൾ തന്നെ സ്വിച്ച് ചെയ്യേണ്ടതാണ്. തന്നിരിക്കുന്ന സമയപരിധിക്കുള്ളിൽ ഇത് മാറ്റുക. അല്ലാത്ത പക്ഷം നിങ്ങളുടെ കണക്ഷൻ വിച്ഛേദിക്കപ്പെടും.
നിങ്ങൾക്ക് ആവശ്യമായ പ്ലാൻ എങ്ങനെ തെരഞ്ഞെടുക്കാം?
എൻ ബി എൻ കണക്ഷൻ ലഭിക്കുമ്പോൾ നിങ്ങൾക്ക് ആവശ്യമായ ഒരു പുതിയ പ്ലാൻ തെരഞ്ഞെടുക്കാം. ഇന്റർനെറ്റ് സേവനമാണ് ആവശ്യമെങ്കിൽ അതിന്റെ വേഗതയും എത്രത്തോളം ഡാറ്റ ആവശ്യവുമാണ് എന്നുള്ള കാര്യവും നേരത്തെ തീരുമാനിക്കേണ്ടതാണ്. ഏറ്റവും നല്ലതും നിങ്ങൾക്ക് അനുയോജ്യമായതുമായ പ്ലാൻ ഏതാണെന്ന കാര്യം അന്വേഷിച്ച് കണ്ടെത്തുക. ഇതിനു ശേഷം ഇതിനായി നിങ്ങളുടെ പ്രൊവൈഡറെ ബന്ധപ്പെടേണ്ടതാണ്.

എൻ ബി എൻ കണക്ഷനിൽ പ്രശനങ്ങൾ നേരിട്ടാൽ
എൻ ബി എൻ കണക്ഷന് എന്തെങ്കിലും പ്രശ്നങ്ങൾ നേരിട്ടാൽ ആദ്യം നിങ്ങളുടെ പ്രൊവൈഡറെ ബന്ധപ്പെടേണ്ടതാണ്. എന്നിട്ടും പ്രശനങ്ങൾ അവസാനിക്കുന്നില്ലെങ്കിൽ ടെലികമ്മ്യൂണിക്കേഷൻ ഇൻഡസ്ടറി ഓംബുഡ്സ്മാനെ സമീപിക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്. ഓലൈനിലൂടെയോ 1800 062 എന്ന നമ്പറിലൂടെയോ ഓംബുഡ്സ്മാനെ ബന്ധപ്പെടാവുന്നതാണ്.
More resources