1. ബുദ്ധിവികാസം
ഒന്നിൽ കൂടുതൽ ഭാഷകൾ അറിഞ്ഞിരിക്കുന്നത് ബുദ്ധിവികാസത്തിനും ഗുണം ചെയ്യുമെന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. ഇത് തലച്ചോറിന്റെ ആരോഗ്യം വർധിപ്പിക്കും എന്ന് മാത്രമല്ല പ്രായാധിക്യം കൊണ്ടുണ്ടാകാവുന്ന രോഗങ്ങളെ ചെറുത്തു നിറുത്താനും ഇത് സഹായകരമാകും. ഉദാഹരണത്തിന്, ഡിമെൻഷ്യ പോലുള്ള മറവി രോഗങ്ങൾ ബാധിക്കാതിരിക്കാൻ ഒന്നിൽ കൂടുതൽ ഭാഷകൾ പഠിക്കുന്നത് സഹായിക്കും.

Source: SBS
2. കുട്ടികളിലെ ബുദ്ധിവളർച്ച
മുതിർന്നവരേക്കാൾ കുട്ടികൾക്ക് അനായാസേന ഭാഷകൾ പഠിക്കാൻ സാധിക്കും. ഇംഗ്ലീഷിന് പുറമെ മാതൃഭാഷയോ ഇതര ഭാഷകളോ പഠിക്കുന്നത് കുട്ടികളുടെ ബുദ്ധി വളർച്ചക്ക് നല്ലൊരു പങ്കു വഹിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഒന്നിൽ കൂടുതൽ ഭാഷകൾ കൈകാര്യം ചെയ്യുന്ന കുട്ടികൾക്ക് പഠനത്തിൽ കൂടുതൽ നേട്ടം കൈവരിക്കാൻ സാധിക്കുന്നു. ഒരു ഭാഷ മാത്രം സംസാരിക്കുന്ന കുട്ടികളെ അപേക്ഷിച്ച്, കൂടുതൽ ഭാഷകളിൽ ആശയവിനിമയം നടത്താൻ കഴിയുന്ന കുട്ടികൾ, വിദ്യാഭാസരംഗത്ത് ശോഭിക്കുന്നുവെന്നാണ് പഠനങ്ങൾ.

Source: SBS
3. ജോലി സാധ്യത വർധിപ്പിക്കുന്ന
ഒന്നിൽ കൂടുതൽ ഭാഷകളിലുള്ള ജ്ഞാനം നിങ്ങളുടെ ജോലി സാധ്യതകളെയും വർധിപ്പിച്ചേക്കാം. ഇതുവഹിഴി കൂടുതൽ തൊഴിൽ മേഖലകളിൽ ജോലിക്കപേക്ഷിക്കാനുള്ള ഒരു സാധ്യതകൂടി ഇതിനുണ്ട്.
അതിനാൽ ചെറുപ്പം മുതൽ തന്നെ കുട്ടികളെയും ഇതര ഭാഷ സംസാരിക്കുവാനും മനസിലാക്കുവാനും കുട്ടികളെ പഠിപ്പിക്കുന്നത് നന്നായിരിക്കും. വീട്ടിൽ മാതൃഭാഷയിൽ സംസാരിക്കുന്നത്, ഇംഗ്ലീഷിന് പുറമെ മാതൃഭാഷകൂടി പഠിക്കുവാൻ കുട്ടികളെ സഹായിക്കും.

Source: SBS
4. വിവിധ സംസ്കാരങ്ങളുമായി ഇടപഴകാൻ
ഓസ്‌ട്രേലിയ പോലുള്ള ഒരു മൾട്ടികൾച്ചറൽ രാജ്യത്ത് ജീവിക്കുമ്പോൾ വിവിധ രാജ്യത്തുനിന്നുള്ളവരും സംസകാരത്തിലുള്ളവരുമായി ഇടപഴകേണ്ടി വന്നേക്കാം. ഇതര ഭാഷയിലുള്ള ജ്ഞാനം ഇവരുമായി ഇടപെടാനും മറ്റു സംസ്കാരങ്ങളെക്കുറിച്ചു അറിയാനുമുള്ള ഒരു മാർഗം കൂടിയാണ്. അന്യദേശക്കാരുടെ അനുഭവങ്ങളെക്കുറിച്ചും, സംസ്കാരങ്ങളെക്കുറിച്ചുമെല്ലാം കൂടുതൽ അടുത്തറിയാൻ ഇതര ഭാഷാ പരിജ്ഞാനം സഹായകമാകും.

Source: SBS
5. തദ്ദേശ ഭാഷയിൽ പരിജ്ഞാനം
ഒന്നിൽ കൂടുതൽ ഭാഷകൾ അറിഞ്ഞിരിക്കുന്നത് വഴി ലിപികളെക്കുറിച്ചും അവയുടെ ശൈലിയെക്കുറിച്ചും അറിവ് ലഭിക്കും. ഇത് ഭാവിയിൽ കൂടുതൽ ഭാഷകൾ പഠിക്കാനും എളുപ്പത്തിൽ മനസിലാക്കുവാനും കൈകാര്യം ചെയ്യുവാനും ഉപകരിക്കും. മാത്രമല്ല തദ്ദേശ ഭാഷകളിൽ പരിജ്ഞാനം കൈവരിക്കാനും കൂടുതൽ ആളുകളുമായി ഇടപെടാനും ഇത് സഹായകരമാകും.

Source: SBS
കൂടുതൽ ഭാഷകൾ പഠിക്കുന്നതിൽ ഇനിയും വീഴ്ച വരുത്തിയാൽ UNESCO യുടെ കണക്ക് പ്രകാരം ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകമെമ്പാടുമുള്ള 6000 ത്തിലധികം ഭാഷകൾ ഇല്ലാതാവും.
READ MORE
Meet Vaiga Karthik