പുതുതായി കുടിയേറുന്നവർക്ക് സഹായകരമാകുന്ന വിധം 500 മണിക്കൂർ ഇംഗ്ലീഷ് ഭാഷാ പഠനമാണ് AMEP ഒരുക്കുന്നത്.
1. അപേക്ഷിക്കാനുള്ള യോഗ്യത
പെർമനന്റ് റസിഡന്റ് വിസയിൽ ഓസ്‌ട്രേലിയയിലേക്ക് പുതുതായി കുടിയേറുന്നവർക്കും, ചില താത്കാലിക വിസകളിൽ ഇവിടെ എത്തുന്നവർക്കുമാണ് സൗജന്യമായി AMEP യിൽ പങ്കെടുക്കാൻ സാധിക്കുക. താത്കാലിക വിസകൾ ഏതൊക്കെയാണെന്ന് ഇവിടെ മനസിലാക്കാം .

Source: SBS
2. എപ്പോൾ അപേക്ഷിക്കാം
ഈ കോഴ്സുകളിൽ പങ്കെടുക്കാൻ യോഗ്യതയുള്ളവർ ഓസ്‌ട്രേലിയയിൽ എത്തി ആറു മാസത്തിനകം AMEP യിൽ റജിസ്റ്റർ ചെയ്യേണ്ടതാണ്. എന്നാൽ, 18 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് രജിസ്റ്റർ ചെയ്യാൻ ഒരു വർഷം വരെ സമയം ലഭിക്കും. റജിസ്റ്റർ ചെയ്ത് 12 മാസത്തിനുള്ളിൽ പഠനം ആരംഭിക്കണം. മാത്രമല്ല, റജിസ്റ്റർ ചെയ്‌ത് അഞ്ച് വർഷത്തിനുള്ളിൽ ഇത് പൂർത്തിയാക്കേണ്ടതുമാണ്.

Source: SBS
3. ഈ കോഴ്സിന് അംഗീകാരമുണ്ടോ?
ദേശീയ തലത്തിൽ അംഗീകാരമുള്ള ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് കോഴ്സുകളുടെ ഭാഗമാണ് ഇത്. നാല് ഘട്ടങ്ങളിലായാണ് കോഴ്സ് നടത്തുന്നത്. ബിഗിനർ എന്നതുമുതൽ, ഇൻറർമീഡിയറ്ററി എന്നതുവരെയുള്ള തലങ്ങൾ ഇതിൽ ഉൾപ്പെടുന്നു. വിശദാംശങ്ങൾ ഇവിടെ അറിയാം.

Source: SBS
4. പഠനമാർഗ്ഗങ്ങൾ
AMEP യിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് പല പഠനമാർഗ്ഗങ്ങളുണ്ട്. ക്ലാസിൽ നേരിട്ട് ഹാജരായി ഫുൾ ടൈം ആയും, പാർട്ട് ടൈം ആയും പഠിക്കാം. ഇതിനു പുറമേ വിദൂരപഠനവും, ഇൻറർനെറ്റ് മുഖനേയുള്ള പഠനവും തെരഞ്ഞെടുക്കാവുന്നതാണ്. മാത്രമല്ല, ഓസ്‌ട്രേലിയയിലെന്പാടുമുള്ള 250 സ്ഥലങ്ങളിലെ റജിസ്റ്റേർഡ് സർവീസ് പ്രൊവൈഡർമാർ വഴി ഹോം ട്യൂട്ടറുടെ സഹായത്തോടെയും ക്ലാസിൽ പങ്കെടുക്കാവുന്നതാണ്. 

AMEP'te bir İngilizce dersi. Source: SBS
5. സൗജന്യ ചൈൽഡ് കെയർ സേവനം
സ്‌കൂളിൽ ചേരാൻ പ്രായമാകാത്ത കുട്ടികൾ ഉള്ളവർക്ക് പഠനത്തിൽ പങ്കെടുക്കാനുള്ള സൗകര്യത്തിനായി സൗജന്യ ചൈൽഡ് കെയർ സേവനവും ലഭ്യമാണ്. ഈ കോഴ്സിൽ പഠിക്കുന്നവരുടെ കുട്ടികൾക്കായി AMEP യുടെ സർവീസ് പ്രൊവൈഡർമാർ സൗജന്യ ചൈൽഡ് കെയർ സേവനം ഒരുക്കുന്നതാണ്.
ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അഡൾട്ട് മൈഗ്രന്റ് ഇംഗ്ലീഷ് പ്രോഗ്രാമിന്റെ വെബ്സൈറ്റിൽ 26 ഭാഷകളിൽ ലഭ്യമാണ്.

Source: SBS