പോകേണ്ട സ്ഥലങ്ങൾ തിരയുക
ഇതിനായി സർക്കാരിന്റെ വെബ്സൈറ്റുകൾ ലഭ്യമാണ്. ഓൺലൈൻ ആയി ഇതിൽ നിന്നും സ്ഥലങ്ങൾ കണ്ടു പിടിക്കാം. കൂടാതെ സന്ദർശന സമയവും, ടിക്കറ്റ് നിരക്കും എല്ലാം ഇവിടെ നിന്നും അറിയാവുന്നതാണ് .

നടക്കാൻ പാടില്ലാത്ത സ്ഥലങ്ങൾ
ഓസ്‌ട്രേലിയൻ ചരിത്ര പ്രധാനമായ സ്ഥലങ്ങളിലും, ആദിമവർഗ സംസ്കാരവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലൂടെ നടക്കുവാൻ അനുവാദമില്ല. ശിലകൊണ്ടുള്ള കലകൾ, സഭകൾ കൂടുന്ന സ്ഥലങ്ങൾ, ആഘോഷങ്ങൾക്കായി ഒത്തുചേരുന്ന സ്ഥലങ്ങൾ തുടങ്ങി സാംസ്കാരിക പ്രാധാന്യം ഉള്ള ഇടങ്ങൾ സന്ദർശിക്കാവുന്നതാണ് .
ഓസ്‌ട്രേലിയൻ സർക്കാരിന്റെ കീഴിൽ ആറ് ദേശീയ പാർക്കുകളും, 13 മേറെയ്‌ൻ പാർക്കുകൾ ഉണ്ട്.

സന്ദർശന നിരക്ക്
മിക്ക പാർക്കുകളും സന്ദർശിക്കാൻ ടിക്കറ്റ് എടുക്കേണ്ടതുണ്ട്.
മിക്ക പാർക്കുകളിലും കാറിൽ സന്ദർശനം നടത്തുന്നവർ ഫീസ് നൽകേണ്ടതാണ്. എന്നാൽ കാൽനടയായും, സൈക്കിളിലും സന്ദർശിക്കുന്നവർക്ക് ചാർജ് ഈടാക്കാറില്ല .
ദേശീയ പാർക്കുകൾ സന്ദർശിക്കാൻ പദ്ധതിയിടുമ്പോൾ തന്നെ ഇവയുടെ ടിക്കറ്റ് നിരക്കുകളെക്കുറിച്ചും അന്വേഷിക്കുക. അവധി ദിവസങ്ങലിലും, വര്ഷം മുഴുവനും സന്ദർശിക്കുവാനും ഇവിടെ പ്രത്യേക നിരക്കിൽ ടിക്കെറ്റുകൾ ലഭ്യമാകും. ഇതി സാധാരണ ടിക്കറ്റ് നിരക്കുകൾ അപേക്ഷിച്ച് കുറവാകാനാണ് സാധ്യത.
വിവിധ സംസഥാനങ്ങളിലെ പാർക്കുകൾ സന്ദർശിക്കാൻ സൗകര്യമൊരുക്കുന്ന ടിക്കെറ്റുകളും ലഭ്യമാണ്.
പാർക്കുകൾ സന്ദർശിക്കുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. അവിടെ രേഖപ്പെടുത്തിയിക്കുന്ന വഴിയിലൂടെ മാത്രം സഞ്ചരിക്കാൻ ശ്രദ്ധിക്കുക. കൂടാതെ, ആവശ്യത്തിന് വേണ്ട വെള്ളവും ഭക്ഷണവും വസ്ത്രങ്ങളും കയ്യിൽ കരുതുക. എപ്പോഴും സുരക്ഷിതമായ സ്ഥലങ്ങളിലൂടെ നടക്കാൻ ശ്രദ്ധിക്കുക .
ചൂടുള്ള സമയങ്ങളിൽ സൺ ഹാറ്റും, സൺ സ്ക്രീനും കരുതുക. കയങ്ങളിലും അരുവികളും മാറ്റും നീന്താൻ താല്പര്യപ്പെടുന്നവർ അവിടുത്തെ അപകട സാധ്യത കണക്കിലെടുക്കുക. ഇവയുടെ ആഴവും, വെള്ളത്തിന്റെ ഒഴുക്കും പ്രത്യേകം ശ്രദ്ധിക്കുക. മാത്രമല്ല, ഇവിടെ മുതല, പാമ്പ് തുടങ്ങിയ ജീവികൾ ഉണ്ടോ എന്ന് അന്വേഷിക്കുക.

മലിനമാക്കാതിരിക്കാൻ ശ്രദ്ധിക്കുക
ഭക്ഷണ പൊതികളോ മറ്റ് പാഴ് വസ്തുക്കളോ ഇവിടെ വലിച്ചെറിയാതിരിക്കാൻ ഓർക്കുക. ഇവ അവിടുത്തെ അന്തരീക്ഷം മലിനമാക്കിയേക്കും . പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. അതിനാൽ ഇവ കയ്യിൽ കരുതി, മാലിന്യങ്ങൾ നിക്ഷേപിക്കുന്നിടത്ത് കളയാൻ ശ്രദ്ധിക്കുക.
More useful links:
- Queensland Department of National Parks, Recreation, Sports and Racing: https://www.npsr.qld.gov.au/