ഓസ്‌ട്രേലിയൻ ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്ക് പ്രകാരം ബിസിനസ് തുടങ്ങിയവരുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ 2.4 ശതമാനമായി ഉയർന്നിരിക്കുന്ന.
എന്ത് തരം ബിസിനസ് തുടങ്ങണം
പല വിധത്തിലുള്ള വ്യവസായങ്ങൾ തുടങ്ങാൻ ഇവിടെ സാധ്യതകൾ നിലനിൽക്കുന്നുണ്ട്. ഏതു തരത്തിലുള്ള സംരംഭമാണ് നിങ്ങൾക്ക് നടത്തിക്കൊണ്ടുപോകാൻ സാധിക്കുന്നത് എന്ന കാര്യം ആദ്യം കണ്ടെത്തുക എന്നതാണ് പ്രധാന. നിങ്ങളുടെ കഴിവിനും താല്പര്യത്തിനും യോജിച്ച വിധമുള്ള വ്യവസായ സംരംഭം ഏതെന്ന് കണ്ടെത്തുക.
ഒരു ബിസിനസ് പ്ലാൻ തയ്യാറാക്കുക
നിങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന വ്യവസായം എങ്ങനെ ആവണം എന്നതിനെക്കുറിച്ച് ഒരു രൂപരേഖ തയ്യാറാക്കേണ്ടത് ആവശ്യമാണ്. ഈ വ്യവസായത്തിന് വിപണിയിൽ ഉള്ള സാധ്യത പരിശോധിക്കാൻ ശ്രദ്ധിക്കുക. ഇതിനനുസരിച്ചാണ് ചിലവും ലാഭവും ഒക്കെ നിർണയിക്കാൻ.
രൂപരേഖ എങ്ങനെ തയ്യാറാക്കാം എന്നതിന് ഓസ്‌ട്രേലിയൻ സർക്കാർ തന്നെ സൊജന്യമായി റ്റെമ്പ്ലെറ്റുകളും നിർധശങ്ങളും നൽകുന്നുണ്ട്. അത് വിശദമായി ഇവിടെ നിന്നും അറിയാം.

വ്യവസായം രജിസ്റ്റർ ചെയ്യുക
എന്ത് തരം വ്യവസായം തുടങ്ങണമെന്ന കാര്യത്തിൽ തീരുമാനം ആയാൽ, നിങ്ങളുടെ സംരംഭത്തിന് അനുയോജ്യമായ ഒരു പേര് കണ്ടെത്തുക. അത് ഓസ്‌ട്രേലിയൻ സെക്യൂരിറ്റീസ് ആൻഡ് ഇൻവെസ്റ്മെന്റ്സ് കമ്മീഷനിൽ (ASIC) സമർപ്പിക്കുക .
അതിന് ശേഷം ഒരു ഓസ്‌ട്രേലിയൻ ബിസിനസ് നമ്പർ അഥവാ എ ബി എൻ നമ്പറിനായി രജിസ്റ്റർ ചെയ്യുക. ഓർക്കുക ചില വ്യവസായ സംരംഭങ്ങൾക്ക് ലൈസൻസ് ആവശ്യമാണ്. അതേക്കുറിച്ച് കൂടി അന്വേഷിക്കുക
ഒരു അകൗണ്ടന്റിന്റെ സഹായം തേടുക
ആരംഭ ഘട്ടത്തിൽ തന്നെ ഒരു അകൗണ്ടന്റിന്റെ സഹായം തേടുന്നത് വ്യവസായത്തിന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ഒരു ബോധ്യമുണ്ടാവാൻ നിങ്ങളെ സഹായിച്ചേക്കാം. ലൈസൻസ് എടുക്കുക, നികുതി സംബന്ധമായ കാര്യങ്ങളെക്കുറിച്ച് അറിയുക, നിയമോപദേശം തേടുന്നതിനെക്കുറിച്ച് അറിയുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം അറിവ് തരാൻ ഒരു അകൗണ്ടന്റിന് നിങ്ങളെ സഹായിക്കാൻ സാധിക്കും.

AAP
സാമ്പത്തിക ഭദ്രത ഉറപ്പാക്കുക
ഒരു വ്യവസായം തുടങ്ങാൻ നല്ലൊരു തുക ആവശ്യമായ വന്നേക്കാം. ഇതിനായി സർക്കാരിന് നിങ്ങളെ ഒരു പരിധിവരെ സഹായിക്കാൻ സാധിക്കും. ചെറുകിട വ്യവസായങ്ങൾക്കായി ഗ്രാന്റുകളും മറ്റും സർക്കാർ ഓഫീസുകളിൽ നിന്നും ലഭ്യമാണ്. കൂടാതെ കിക്ക്സ്റ്റാർട്ടർ, പോസിബ്ൾ തുടങ്ങിയ ക്രൗഡ് ഫണ്ടിങ്ങിലൂടെയും നിങ്ങൾക്ക് സാമ്ബത്തിക സഹായം തേടാവുന്നതാണ്.
അതുമല്ലെങ്കിൽ മുതൽ മുടക്കാനായി തയ്യാറുള്ള ഒരാളെയോ സംരംഭത്തെയോ കണ്ടെത്തുകയും ചെയ്യാവുന്നതാണ് .
മാർക്കറ്റിംഗ്
ഉപഭോക്താക്കളെക്കുറിച്ചും വിപണിയിൽ ഇതേ വ്യവസായം ചെയ്യുന്ന നിങ്ങളുടെ മത്സരാർത്ഥികളെക്കുറിച്ചും അറിയുക. ഇനി നിങ്ങളുടെ വ്യവസായം എങ്ങനെ വിപണിയിൽ വിജയിപ്പിക്കാൻ എന്നതിനെക്കുറിച്ച് ഒരു രൂപരേഖ തയ്യാറാക്കുക. ഏതു തരത്തിൽ വിപണനം നടത്തിയാലാണ് നിങ്ങളുടെ ഉത്പന്നം വിപണിയിൽ വിറ്റഴിക്കാനും അതുവഴി വ്യവസായം വിജയിപ്പിക്കാനും സാധിക്കുക എന്നതിനെക്കുറിച്ച് അന്വേഷിക്കേണ്ടത് ആവശ്യമാണ്. ഇതേക്കുറിച്ച് ഒരു പദ്ധതി തയ്യാറാക്കുക.
കൂടാതെ ഏതു തരത്തിലുള്ള ഉപഭോക്താക്കളെ സമീപിക്കണമെന്ന കാര്യവും ശ്രദ്ധിക്കുക. ഇതേക്കുറിച്ചുള്ള നിർദ്ദേശങ്ങൾ ഇവിടെ അറിയാം .
ബിസിനസ്സിനെക്കുറിച്ച് ഒരു കോഴ്സ് ചെയ്യാം
ഒരു വ്യാസായം തുടങ്ങുമ്പോൾ ഒരു പാട് കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. സ്വന്തമായി വ്യവസായം തുടങ്ങുന്നതിനെക്കുറിച്ച് കൂടുതൽ പഠിക്കാനായി ഇതുമായി ബന്ധപ്പെട്ട ഒരു കോഴ്സിന് ചേരാവുന്നതാണ് .
ബിസിനസ്, മാർക്കറ്റിങ്, അകൗണ്ടിങ്, ലോ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെട്ട ഒരു ചെറിയ കോഴ്സ് ചെയ്യുന്നത് ഗുണം ചെയ്തേക്കാം . ഓൺലൈൻ ആയും യൂണിവേഴ്സിറ്റികൾ വഴിയും പഠിക്കാൻ സാധിക്കുന്ന ആയിരത്തോളം കോഴ്‌സുകളുണ്ട് ഇവിടെ .
കൂടാതെ ഓസ്‌ട്രേലിയൻ സർക്കാർ തന്നെ വർക്ഷോപ്പുകളും സെമിനാറുകളും ഉൾപ്പെട്ട പരിശീലനങ്ങളും നൽകുന്നുണ്ട് . ഇതേക്കുറിച്ച് കൂടുതൽ ഇവിടെ അറിയാം .
Getty Images

ഒരു ഉപദേഷ്ടാവിനെ കണ്ടെത്തുക
നിങ്ങൾക്ക് വ്യവസായ സംബന്ധമായ കാര്യങ്ങളിൽ ആവശ്യമായ ഉപദേശവും നിർദ്ദേശവും നൽകാൻ ഈ മേഖലയിൽ പ്രവർത്തിപരിചയമുള്ള വ്യക്തികളുടെ സഹായം തേടുന്നത് ഉപകരിച്ചേക്കാം. കൂടാതെ സർക്കാർ തന്നെ ഇതിനായുള്ള സൗകര്യം ഒരുക്കുന്നുണ്ട് . ഇത്തരത്തിൽ സൗജന്യമായി നിർദേശം നൽകാൻ സഹായിക്കുന്ന ഉപദേശക സമിതിയും സർക്കാർ സജ്ജീകരിച്ചിട്ടുണ്ട് .
Useful links
The Australian Government also provides useful information for: