മാനദണ്ഡങ്ങൾ:
ഓസ്‌ട്രേലിയയിൽ ഒരു കുട്ടിയെ ദത്തെടുക്കാൻ ചില മദാന്ധങ്ങൾ പാലിക്കേണ്ടതുണ്ട്. ഇതിനായി വേണ്ട ജോഗ്യതകൾ ഇവയാണ്..
- ഓസ്‌ട്രേലിയൻ പൗരത്വം അഥവാ പെര്മനെന്റ് റെസിഡൻസി
- പൂർണ ആരോഗ്യം
- 25 മുകളിൽ പ്രായം
- ക്രിമിനൽ പശ്ചാത്തലങ്ങൾ ഇല്ലാതിരിക്കുക
വിവാഹിതരായവർക്കും അല്ലാത്തവർക്കും കുട്ടികളെ ദത്തെടുക്കാം. ഓർക്കുക പല സംസ്കാരത്തിൽ നിന്നും പശ്ചാത്തലങ്ങളിൽ നിന്നും ഉള്ള കുട്ടികളെ ആകാം നിങ്ങൾ ദത്തെടുക്കുന്നത്. കുട്ടിയുടെ സുരക്ഷ ഇതിലൊരു പ്രധാന ഘടകമാണ്. അതുകൊണ്ടു തന്നെ, നിങ്ങളുടെ വീടുകളിൽ കുറ്റിക്കായി ഒരു പ്രത്യേക മുറി ഒരുക്കുന്നത് നന്നായിരിക്കും.

ദത്തെടുക്കാവുന്ന രീതികൾ
എമർജൻസി കെയർ (12 മണിക്കൂർ മുതൽ)
റെസ്‌പൈറ്റ് കെയർ (2 ദിവസം മുതൽ മൂന്ന് ആഴ്ച വരെ)
റെസ്റ്റോറേഷൻ ആൻഡ് ഇന്ററിം കെയർ ( 12 മാസം വരെ)
ലോങ്ങ് ടെം ഫോസ്റ്റർ കെയർ : ( 6 മാസം മുതൽ)
എങ്ങനെ ദത്തെടുക്കാം
ആദ്യ പടി: അപേക്ഷ സമർപ്പിക്കുക
ഒരു കുട്ടിയെ ദത്തെടുക്കാൻ ആദ്യം ചെയ്യേണ്ടത് അതിനായി അപേക്ഷിക്കുകയാണ്. ഒരു ദത്തെടുക്കൽ ഏജൻസി വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. എല്ലാ സംസഥാനങ്ങളിലും ഇത്തരത്തിലുള്ള നിരവധി ഏജൻസികൾ നിലവിലുണ്ട് .

ട്രെയിനിങ്
അപേക്ഷ സമർപ്പിച്ച ശേഷം ഇതിനായുള്ള പരിശീലനം ഉണ്ടാവും. കൂടാതെ ദത്തെടുക്കുക്ക വ്യക്തിയുടെ ജീവിത രീതിയെക്കുറിച്ചു ഒരു വിലയിരുത്തലും ഉണ്ടാകും. ഏതാണ്ട് ആറ് മാസം വരെ നീളുന്ന താണിത്. ഈ സമയങ്ങളിൽ ഏജൻസികൾ നിങ്ങളുടെ വീടും പരിസരവും എല്ലാം സന്ദർശിക്കുകയും വിലയിരുത്തുകയും ചെയ്യും. ദത്തെടുക്കുന്ന കുട്ടിക്ക് അവിടെ സുരക്ഷിതമാണോ എന്ന് ഉറപ്പു വരുത്താനാണിത് .
ഏജൻസിയുടെ പിന്തുണ
നിങ്ങൾക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ഏജൻസിക്ക് നിങ്ങളെ ഷാഹായിക്കാൻ കഴിയും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫോൺ നമ്പറിൽ ഇവരെ ബന്ധപ്പെടാവുന്നതാണ്.
കുട്ടിയുടെ ചെലവിനായി ഒരു തുകയും അനുവദിച്ചു നൽകും. ഇത് കുട്ടിയുടെ പ്രായവും കുട്ടിയുടെ ആവശ്യങ്ങളും കണക്കിലെടുത്താവും നൽകുക.
മൾട്ടികൾച്ചറൽ ഫോസ്റ്റർ കെയർ
കുട്ടിയുടെ സംസ്കാരത്തിനും മതവിശ്വാസങ്ങൾക്കും ജോയിച്ച വിധത്തിലുള്ള കുടുംബങ്ങൾക്കാകും പരിഗണന നൽകുക. ഇത് കുട്ടിക്ക് അപരിചിതത്വം തോന്നാതിരിക്കാൻ സഹായിക്കും.
Useful links
To find a foster agency in your state:
Multicultural foster care