ഇത് ലഭിക്കാൻ വേണ്ട യോഗ്യത
ഈ ആനുകൂല്യം ലഭിക്കാൻ വേണ്ട യോഗ്യതകൾ ഓരോ സംസ്ഥാനത്തും വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന് ന്യൂ സൗത്ത് വെയിൽസിൽ 18 വയസ്സിനു മുകളിൽ പ്രായമുള്ള ഒരു ഓസ്‌ട്രേലിയൻ പൗരനോ പെർമനന്റ് റെസിഡന്റിനോ മാത്രമേ ഈ ആനുകൂല്യം ലഭ്യമാകുകയുള്ളു. ഈ മാനദണ്ഡങ്ങൾ കൃത്യമായി അറിയാൻ അതത് സംസ്ഥാനത്തെ പബ്ലിക് ഹൗസിങ് അതോറിറ്റിയുടെ വെബ്സൈറ്റ് സന്ദർശിക്കുക.

Australian citizenship
മാനുഷിക പരിഗണനയിൽ രാജ്യത്തേക്കെത്തുന്നവർക്കും ഇതേ മാനദണ്ഡങ്ങൾ ബാധകമാണ്.
ഈ സൗകര്യം എവിടെ ലഭ്യമാകും ?
നിങ്ങൾക്ക് താമസിക്കാൻ ഇഷ്ട്ടമുള്ള സ്ഥലം തെരഞ്ഞെടുക്കാം. എന്നാൽ ഇഷ്ട്ടപ്പെട്ട സബർബ് തെരഞ്ഞെടുക്കാൻ കഴിയില്ല. നിങ്ങളുടെ താല്പര്യത്തിനനുസരിച്ചുള്ള വീട് തെരഞ്ഞെടുക്കാനും അനുവാദമുണ്ട്. ഉദാഹരണത്തിന്, വീൽ ചെയർ കയറാനുള്ള സംവിധാനം ഒരുക്കിയിട്ടുള്ള വീടുകൾ വേണമെങ്കിൽ അത് അപേക്ഷയിൽ ആവശ്യപ്പെടാം. ഇത്തരത്തിൽ പ്രത്യേകമായി എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വീടിനു വേണ്ടിയുള്ള അപേക്ഷക്കൊപ്പം മറ്റൊരു അപേക്ഷ കൂടി പൂരിപ്പിച്ച് നൽകേണ്ടതാണ്. (pdf here).

ഇത് ലഭ്യമാകാനുള്ള കാലതാമസം
ഈ സൗകര്യം ലഭ്യമാകാൻ കുറച്ചു മാസങ്ങൾ മുതൽ കുറച്ചു വർഷങ്ങൾ വരെ കാത്തിരിക്കേണ്ടി വന്നേക്കാം. ഇത് ഓരോ സംസ്ഥാനത്തെ അപേക്ഷിച്ചിരിക്കും. കൂടാതെ, ഏത് സ്ഥലമാണ് നിങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നത്, ഏതു തരം വീടാണ് ആവശ്യപ്പെട്ടിരിക്കുന്നത്, ഇതിനായി എത്രത്തോളം പേർ അപേക്ഷിച്ചിട്ടുണ്ട് ഇതെല്ലം കണക്കിലെടുത്താവും വീട് ലഭ്യമാക്കുക. ഉദാഹരണത്തിന്, വിക്ടോറിയയിൽ വളരെ കുറച്ച് വീടുകൾ മാത്രമേ നിലവിൽ ലഭ്യമായിട്ടുള്ളു. ഇത് കൂടുതലും സംസ്ഥാനത്തിന്റെ ഉൾപ്രദേശങ്ങളിലായിരിക്കും.

എത്രത്തോളം വാടക കൊടുക്കേണ്ടി വരും ?
സർക്കാരിൽ നിന്നും താമസിക്കാനുള്ള സൗകര്യം ലഭിക്കുമെങ്കിലും, ഇതിന്റെ വാടക നിങ്ങൾ അടയ്‌ക്കേണ്ടതാണ്. എന്നാൽ ഇത് നിങ്ങളുടെ വരുമാനത്തിന്റെ 25 ശതമാനത്തിൽ താഴെയായിരിക്കും. മാത്രമല്ല, നിങ്ങൾക്ക് സെൻട്രലിങ്കിൽ നിന്നും സാമ്പത്തിക സഹായങ്ങളും ലഭിക്കുന്ന സാഹചര്യത്തിൽ അത് കൂടി കണക്കിലെടുത്താവും വാടക നിശ്ചയിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് സോഷ്യൽ ഹൗസിങ് ഇൻകം ആൻഡ് അസ്സെറ്റ്സ് ലിമിറ്സ് പരിശോധിക്കുക.

എങ്ങനെ അപേക്ഷിക്കാം ?
സംസഥാന ഹൗസിങ് അതോറിട്ടി വഴിയാണ് ഈ ആനുകൂല്യത്തിനായി അപേക്ഷിക്കേണ്ടത്. ഇവിടെയാണ് നിങ്ങളുടെ യോഗ്യതകൾ പരിശോധിക്കുന്നത്. വിക്ടോറിയയിൽ ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ -പേപ്പർ അപേക്ഷകൾക്കും സോഷ്യൽ ഹൗസിങ്ങിനായി അപേക്ഷിക്കുക എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.