Settlement Guide: ഓസ്‌ട്രേലിയയിലെ തൊഴിലിടങ്ങളിൽ ലഭിക്കേണ്ട അവകാശങ്ങൾ അറിയുക
ഓസ്‌ട്രേലിയയിൽ ജോലി ചെയ്യുമ്പോൾ തൊഴിലിടങ്ങളിൽ ലഭിക്കാവുന്ന അവകാശങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. ഇതെന്തൊക്കെയാണെന്നു ഇവിടെ അറിയാം ..
Source: (CC0 Creative Commons)
ശമ്പളം, അവധി, മറ്റു ആനുകൂല്യങ്ങൾ
ഓസ്‌ട്രേലിയയിൽ ജോലി ചെയ്യുന്നവർക്ക് ഒരു മിനിമം വേതനം നല്കിയിരിക്കണമെന്നാണ് നിയമം. മണിക്കൂറിൽ $18.29 അഥവാ ഒരാഴ്ച്ചയിൽ 38 മണിക്കൊരു ജോലി ചെയ്‌യുന്ന ആൾക്ക് $694.90 എന്നതാണ് മിനിമം വേതനം.
ഒരു കാഷ്വൽ ജോലി ആണ് ചെയ്യുന്നതെങ്കിൽ നിങ്ങൾക്ക് ലഭിക്കുന്ന മിനിമം വേതനം ഇതിൽ കൂടുതലാണ് ലഭിക്കുന്നത്. ഫെയർ വർക്ക് ഓംബുഡ്‌സ്മാന്റെ വെബ്‌സൈറ്റിൽ ഉള്ള പേ കാൽക്കുലേറ്റർ വഴി നിങ്ങൾക്ക് ലഭിക്കുന്ന വേതനത്തെക്കുറിച്ച് അറിയാൻ സാധിക്കും . അതുപോലെ ജോലിയിലെ ലീവിന്റെ കാര്യങ്ങളെക്കുറിച്ചും മറ്റ് ആനുകൂല്യങ്ങളെക്കുറിച്ചുമെല്ലാം ഫെയർ വർക്ക് ഓംബുഡ്‌സ്മാന്റെ വെബ്സൈറ്റിൽ നിന്നും അറിയാവുന്നതാണ്
ഇന്റേൺഷിപ്
ട്രൈനിങ്ങിനായി വേതനം നൽകാതെ ജോലി ചെയ്യേണ്ടതായുള്ള സാഹചര്യങ്ങളും പലർക്കും ഉണ്ടാവാറുണ്ട് . എന്നാൽ ഇത് ഒരു പഠനത്തിന്റെ ഭാഗമായോ അല്ലെങ്കിൽ സർക്കാർ പദ്ധതിയുടെ ഭാഗമായോ മാത്രമേ ഇത്തരം ട്രെയിനിങ്ങുകൾ നൽകാൻ ഒരു തൊഴിലുടമയ്ക്ക് അനുവാദമുള്ളൂ.
AAP
ഒരു വിസയിൽ നിന്നുകൊണ്ട് ജോലി ചെയ്യുമ്പോൾ
ഏതെങ്കിലുമൊരു വിസയിൽ രാജ്യത്തെത്തിയ ശേഷം ഒരു തൊഴിൽ തെരഞ്ഞെടുക്കുമ്പോൾ അല്ലെങ്കിൽ ഒരു തൊഴിൽ ചെയ്യുമ്പോൾ നിങ്ങൾക്ക് ചെയ്യാവുന്ന ജോലികളെക്കുറിച്ചും അതിലെ അവകാശങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. ഇത്തക്കുറിച്ചു കുടിയേറ്റകാര്യ വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും കൂടുതൽ അറിയാവുന്നതാണ് .
ചൂഷണം ചെയ്യപ്പെട്ടാൽ റിപ്പോർട്ട് ചെയ്യുക
ഏതെങ്കിലും വിധത്തിൽ തൊഴിൽ സ്ഥലങ്ങളിൽ നിങ്ങൾ ചൂഷണം ചെയ്യപ്പെടുന്നതാണ് അനുഭവപ്പെട്ടാൽ എത്രയും വേഗം അധികൃതരെ വിവരം അറിയിക്കേണ്ടതാണ്.
ഇത് 13 13 94 എന്ന നമ്പറിൽ വിളിച്ച് ഫയർവർക് ഓംബുഡ്സ്മാനെ അറിയിക്കാം. ഇനി ഇതിൽ ഒരു ദ്വിഭാഷിയുടെ സഹായം ആവശ്യമെങ്കിൽ 131 450 എന്ന നമ്പറിൽ TIS National നെ ബന്ധപ്പെടാവുന്നതാണ്.
തൊഴിലിടങ്ങളിലെ സുരക്ഷ
ഓസ്‌ട്രേലിയയിൽ ജോലി ചെയ്യുമ്പോൾ തൊഴിലിടങ്ങളിലെ സുരക്ഷ പ്രധാനമാണ്. വിവിധ തൊഴിലുകൾക്ക് സുരക്ഷാ സംവിധാനങ്ങൾ വ്യത്യസ്തമായിരിക്കും. ഇത് നിർബന്ധമായും പാലിക്കേണ്ടതാണ്.. ഇതേക്കുറിച്ച് സർക്കാർ തന്നെ വേണ്ട വിവരങ്ങൾ നൽകുന്നുണ്ട്. സേഫ് വർക്ക് ഓസ്‌ട്രേലിയയുടെ വെബ്സൈറ്റിൽ ഈ വിവരങ്ങൾ ലഭ്യമാണ്.