ഡോക്ടറുടെ കുറിപ്പിൽ നിർദ്ദേശിച്ചിരിക്കുന്ന സമയത്തും അളവിലും തന്നെ മരുന്നുകൾ കഴിക്കേണ്ടത് ആവശ്യമാണ്. ഇത് പാലിക്കാതിരുന്നാൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കിയേക്കാം. 30 നും 60 നും ഇടയിൽ പ്രായമായവർക്കാണ് കൂടുതലും പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഏത് പ്രായത്തിലുള്ളവരെയും ഇത് ബാധിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല.

AAP
നിങ്ങൾക്ക് എന്തൊക്കെ ചെയ്യാം?
ശക്തികൂടിയ മരുന്നുകളായ മോർഫിൻ പോലുള്ള വേദനാസംഹാരികളാണ് ഡോക്ടർ നിർദ്ദേശിക്കുന്നതെങ്കിൽ, ഇവയുടെ ഉപയോഗത്തെക്കുറിച്ച് കൃത്യമായി ചോദിച്ചറിയുക. ഡോക്ടറുടെ നിർദ്ദേശങ്ങൾ ശ്രദ്ധിക്കേണ്ടതും ആവശ്യമാണ്. ഡോക്ടറോട് കാര്യങ്ങൾ ചോദിച്ചറിയുന്നതുപോലെ തന്നെ മരുന്ന് വാങ്ങുവാനായി ചെല്ലുമ്പോൾ ഫാർമസിസ്റ്റിനോടും ഇതേക്കുറിച്ച് കൂടുതൽ ചോദിച്ചറിയാൻ ശ്രമിക്കുക.
മാത്രമല്ല, നിങ്ങൾ നിലവിൽ ഏതെങ്കിലും മരുന്ന് ഉപയോഗിക്കുന്നുണ്ടെങ്കിൽ, അവയുടെ കൂടെ ഡോക്ടർ തരുന്ന പുതിയ മരുന്നും ഉപയോഗിക്കുന്നത് ഉത്തമമാണോ എന്ന കാര്യം ചോദിച്ചറിയുക. കൂടാതെ, ചില മരുന്നുകൾ ഉപയോഗിക്കുന്ന സമയം മദ്യപിക്കുന്നത് അപകടങ്ങൾക്ക് കാരണമായേക്കാം.
അതിനാൽ മരുന്നുകൾ ശ്രദ്ധയോടെ ഉപയോഗിക്കാൻ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
മരുന്നുകളുടെ ഉപയോഗത്തെക്കുറിച്ച് എന്തെങ്കിലും സംശയം തോന്നിയാൽ 1300 MEDICINE എന്ന നമ്പറിൽ ഓസ്‌ട്രേലിയൻ മെഡിസിൻസ് ലൈനിൽ ബന്ധപ്പെടാവുന്നതാണ് .

AAP
ജനങ്ങൾ മരുന്നുകൾക്ക് അടിമയാകുന്നു; സർക്കാർ എടുക്കുന്ന മുൻകരുതലുകൾ
ഓസ്‌ട്രേലിയയിൽ പ്രിസ്ക്രിപ്ഷൻ മരുന്നുകൾക്ക് അടിമപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചു വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് തടയാൻ സർക്കാർ പല നടപടികൾ സ്വീകരിച്ച് വരുന്നു.
ഇതിൽ ഏറ്റവും പുതുതായുള്ള ഒന്നാണ് പ്രിസ്ക്രിപ്ഷൻ ഡ്രഗ് മോണിറ്ററിങ് സിസ്റ്റം.
അതായത് കൂടുതൽ ശക്തിയേറിയ മരുന്നുകൾ ആർക്കൊക്കെയാണ് നിർദ്ദേശിച്ചിരിക്കുന്നതെന്നും ഇവ ആരൊക്കെ നല്കികിയെന്നും അതിനായി ഡോക്ടർമാരും ഫാർമസിസ്റ്റുകളും ഇവരുടെ പേരുകളും നൽകിയ മരുന്നുകളുടെ പേരുകളും ഉൾപ്പെടുത്തിയുള്ള ഒരു രേഖ തയ്യാറാക്കി വെക്കുന്നു.
കൂടാതെ കോഡീൻ അടങ്ങിയ മരുന്നുകളായ ന്യുറോഫെൻ പ്ലസ് തുടങ്ങിയവ ഡോക്ടറുടെ കുറിപ്പോടെ അല്ലാതെ ലഭ്യമാകില്ല. ഇത്തരം മരുന്നുകൾക്ക് ഡോക്ടറുടെ കുറിപ്പ് നിര്ബദ്ധമാക്കുന്നു. ഈ പുതുക്കിയ തീരുമാനം വരുന്ന വര്ഷം ഫെബ്രുവരി മുതൽ സർക്കാർ പ്രാബല്യത്തിൽ കൊണ്ടുവരും. ഇത് നടപ്പിലാകുന്നതോടെ ഒരു പരിധി വരെ ശക്തിയേറിയ മരുന്നുകൾ ആളുകൾ സ്വന്തം താല്പര്യപ്രകാരം വാങ്ങുന്നത് കുറഞ്ഞേക്കും.

Getty Images
എവിടെ നിന്നും സഹായം ലഭിക്കാം ?
മരുന്നുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് എന്തെങ്കിലും സഹായം ആവശ്യമായാൽ ഡോക്ടറുടെ ഉപദേശം തേടാൻ മറക്കരുത്. കൂടാതെ 13 11 14 എന്ന നമ്പറിൽ ലൈഫ് ലൈനിൽ ബന്ധപ്പെടുകയോ , visit സ്ക്രിപ്റ്റ് വൈസ് എന്ന വെബ്സൈറ്റ് സന്ദശിക്കുകയോ ചെയ്യാവുന്നതാണ്. മാത്രമല്ല കൗൺസെല്ലിന് ആവശ്യമായവർക്ക് ഓൺലൈൻ കൗൺസിലിംഗിനായും സഹായം തേടാവുന്നതാണ്.
Useful phone numbers
Lifeline (to get help and for crisis support): 13 11 14
Family Drug Support: 1300 368 186
Beyond Blue (to get help and for crisis support): 1300 22 4636