കമ്മ്യുണിറ്റി പരിപാടികൾ
പൊതുജനങ്ങൾക്ക് പോലീസുമായി ഇടപെടാനും സൗഹൃദത്തോടെ സംസാരിക്കാനായി അമേരിക്കയിൽ ആരംഭിച്ച ഒരു പരിപാടി ആണ് 'കോഫി വിത്ത് എ കോപ്.' ഓസ്‌ട്രേലിയയിലും ഇപ്പോൾ ഈ പരിപാടി ആരംഭിച്ചിരിക്കുകയാണ്. ന്യൂ സൗത്ത് വെയിൽസിൽ ഫയർഫീൽഡ്സ് കമാൻഡർ, സൂപ്പറിൻഡന്റ് പീറ്റർ ലെന്നോൻ ആണ് ഇത്തരത്തിൽ ഒരു പരിപാടിക്ക് തുടക്കം കുറിച്ചത്. ഇത് പോലീസുമായി ജനങ്ങൾക്ക് കൂടുതൽ ഇടപെടാനും പരിചയപ്പെടാനും സാഹായമഭ്യർത്ഥിക്കാനുമൊക്കെയുള്ള അവസരത്തിന് വഴിയൊരുക്കും.
ഇതിന്റെ ഗുണങ്ങൾ
പൊലീസുമായി ഇടപെടുക എന്നതിന് പുറമെ എന്തെങ്കിലും പ്രശ്നത്തിൽ അകപ്പെട്ടാൽ പോലീസിനെ ബന്ധപ്പെടുമ്പോൾ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചും, പൊലീസിന് ഇടപെടേണ്ട കേസുകളെക്കുറിച്ചും, പ്രതിയുടെ അറസ്റ്റ് രേഖപ്പെടുതുന്നതിനെക്കുറിച്ചുമെല്ലാമുള്ള വിവരങ്ങൾ പൊലീസിന് നിങ്ങളുമായി പങ്കുവയ്ക്കാൻ സാധിക്കും. കൂടാതെ നിങ്ങൾക്കുള്ള അവകാശങ്ങളും അറിയാൻ ഈ കൂടിക്കാഴ്ച ഉപകരിച്ചേക്കും.

The South Sudanese All Stars play the Victorian Police at Eagle Stadium (Photo by David Chiengkou for SBS)
പൊലീസുമായി കായിക മത്സരങ്ങളിൽ ഏർപ്പെടാനുള്ള അവസരവും ലഭ്യമാണ്. ഇതുവഴി ഇവരുമായി ജനങ്ങൾക്ക് കൂടുതൽ അടുത്തിടപഴകാൻ അവസരമുണ്ടാകും. മാത്രമല്ല പൊലീസുമായി ഒരു നല്ല സുഹൃദ് ബന്ധത്തിലേർപ്പെടാനും ഇത് സഹായകരമാകും.
കൂടാതെ ജനങ്ങളും പോലീസും തമ്മിൽ അടുത്ത് ഇടപെടാനുള്ള അവസരത്തിനായി നിരവധി പരിപാടി സംഘടിപ്പിക്കാറുണ്ട്. ഇതിൽ ചിലത് ഇവിടെ കൊടുക്കുന്നു :
- A Journey of Understanding (Vic)
- Short Story Big Screen (ACT)
പ്രാദേശിക മൾട്ടി കൾച്ചറൽ പൊലീസ് പ്രതിനിധിയെ ബന്ധപ്പെടുക
ഓരോ സംസ്ഥാനത്തും ടെറിട്ടറിയിലും കുടിയേറ്റ സമൂഹത്തിന് പൊലീസുമായുള്ള ബന്ധം വളർത്താൻ പല പരിപാടികളും സംഘടിപ്പിക്കുന്നു. സിഡ്‌നിയിൽ MCLO (Multicultural Community Liaison Officers) 40 വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന സമൂഹത്തിനായി പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
ഇത്തക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും അറിയാവുന്നതാണ്:
നിങ്ങളുടെ ഭാഷയിൽ പൊലീസിനോട് പ്രശ്നങ്ങൾ പങ്കുവയ്ക്കാം
ഗാർഹിക പീഡനം, റോഡ് സുരക്ഷ, ഭീകരവാദ പ്രവർത്തനം തുടങ്ങി എല്ലാ കുറ്റകൃത്യങ്ങളെക്കുറിച്ചും ജനങ്ങൾ അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ ഉൾപ്പെടുത്തിയ ലഘുലേഖ വിവിധ ഭാഷകളിൽ ലഭ്യമാണ് .