ദി ഓസ്‌ട്രേലിയൻ മൈഗ്രന്റ് ഇംഗ്ലീഷ് പ്രോഗ്രാം (AMEP)

Yazidi Refugees learning English at TAFE NSW Riverina Institute (SBS Arabic 24)
പുതുതായി രാജ്യത്തേക്ക് കുടിയേറുന്നവർക്കായി സൗജന്യ ഇംഗ്ളീഷ് ഭാഷ പഠനം നൽകുന്ന പദ്ധതിയാണിത്. ഏതാണ്ട് 510 മണിക്കൂറുകൾ സൗജന്യമായി പഠിക്കുവാനുള്ള അവസരം ഈ പദ്ധതി ലഭ്യമാക്കുന്നു.
യോഗ്യതകൾ
ഓസ്‌ട്രേലിയൻ പെർമനന്റ് റസിഡൻസി അഥവാ പാർട്ണർ വിസ, താത്കാലിക പ്രൊട്ടക്ഷൻ വിസ തുടങ്ങിയ താത്കാലിക വിസയിൽ രാജ്യത്ത് താങ്ങുന്നവർക്കാണ് ഈ പഠനത്തിനായി അപേക്ഷിക്കാൻ സാധിക്കുക .
ഓസ്‌ട്രേലിയയിൽ എത്തി ആറുമാസതിനിടയിൽ ഒരു എ എം ഇ പി പ്രൊവൈഡർന്റെ പക്കൽ രജിസ്റ്റർ ചെയ്യുക എന്നതാണ് ഇതിനായി ആദ്യം ചെയ്യേണ്ടത്. കുട്ടികളും 18 വയസ്സിൽ താഴെ പ്രായമായവരും 12 മാസത്തിനുള്ളിൽ റജിസ്റ്റർ ചെയ്താൽ മതിയാകും. ഇതിന് ശേഷം 12 മാസത്തിനുള്ളിൽ പഠനം ആരംഭിക്കണം. ഇത് അഞ്ച് വര്ഷം കൊണ്ട് പൂർത്തിയാക്കിയാൽ മതി.
എങ്ങനെ എൻറോൾ ചെയ്യാം ?
ഓസ്‌ട്രേലിയയിൽ ആകമാനം 300 ഓളം പ്രൊവൈഡർമാരുണ്ട്. ഇതിൽ നിന്നും നിങ്ങളുടെ സമീപത്തുള്ള പ്രൊവൈഡറെ തിരഞ്ഞെടുക്കാവുന്നതാണ്. പ്രൊവൈഡർമാരുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ പട്ടിക ഇവിടെ കാണാം .
നിങ്ങളുടെ ഭാഷയിലും വിവരങ്ങൾ ലഭ്യമാണ്
മിക്ക എ എം ഇ പി പ്രൊവൈഡർമാർക്കും ദ്വിഭാഷിയുടെ സഹായം ലഭ്യമാക്കാൻ സാധിക്കും. കൂടാതെ പഠനത്തിൽ നിങ്ങളെ സഹായിക്കാനും ഒരു ദ്വിഭാഷിയുടെ സഹായം ഇവർ നൽകും.
സ്‌കിൽസ് ഫോർ എഡ്യൂക്കേഷൻ ആൻഡ് എംപ്ലോയ്‌മെന്റ് (SEE)

Newly arrived refugees learning English in Wagga Wagga (Pro-Image Photography – John Titus)
ആറ് മാസത്തിൽ കൂടുതലായി ഓസ്‌ട്രേലിയയിൽ ഉള്ളവർക്കാണ് ഈ പദ്ധതി വഴി ഇംഗ്ലീഷ് ഭാഷ പഠനം സാധ്യമാകുക. ഇംഗ്ലീഷിൽ നേരിയ പരിജ്ഞാനാം ഉള്ളവർക്ക് കൂടുതൽ മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
ഇതിലൂടെ യോഗ്യരായവർക്ക് 800 മണിക്കൂർ സൗജന്യ ഭാഷാ പഠനം ലഭ്യമാകും. കൂടാതെ ഒരു ജോലി ലഭിക്കുവാൻ വേണ്ട പഠനവും ഇതുവഴി ലഭ്യമാകും.
യോഗ്യത
15 വയസ്സിനും 64 വയസ്സിനും ഇടയിൽ പ്രായം
- ഡിപ്പാർട്ടമെന്റ് ഓഫ് ഹ്യൂമൻ സർവീസസിൽ ജോലി തേടുന്നയാൾ എന്ന് റജിസ്റ്റർ ചെയ്യണം
- ഫുൾ ടൈം വിദ്യാർത്ഥി ആവാൻ പാടില്ല
എങ്ങനെ എൻറോൾ ചെയ്യാം ?
ഡിപ്പാർട്ടമെന്റ് ഓഫ് ഹ്യൂമൻ സർവിസസും എംപ്ലോയ്‌മെന്റ് സർവീസ് , ജോബാക്റ്റീവ് പോലുള്ള പ്രൊവൈഡറുടെ ശുപാർശയും ഇതിന് ആവശ്യമാണ്. ഇതേക്കുച്ചുള്ള വിവരങ്ങൾക്ക് 132 850 എന്ന നമ്പറിൽ ഡിപ്പാർട്ടമെന്റ് ഓഫ് ഹ്യൂമൻ സർവിസസിനെ ബന്ധപ്പെടാവുന്നതാണ് .
ഫുൾ ടൈം ആയും പാർട്ട് ടൈം ആയും പഠിക്കാനുള്ള സൗകര്യവും ഇതിൽ ഉണ്ട്. കൂടാതെ, എ എം ഇ പി വഴി ക്ലാസ് മുറികളിൽ പഠനം നടത്തുന്നവർക്ക് സൗജന്യ ചൈൽഡ് കെയർ സേവനവും ലഭ്യമാണ്.

Getty Images
Useful links