റോഡ് നിയമങ്ങൾ പാലിക്കാത്തതിന്റെ പേരിൽ പിഴ ലഭിക്കാൻ ഇടയായാൽ ക്ര്യത്യ സമയത്ത് തന്നെ അത് അടയ്ക്കാൻ ശ്രമിക്കുക. പിഴ അടയ്ക്കാതിരിക്കുകയോ , അടയ്ക്കാൻ താമസിക്കുകയോ ചെയ്യുന്ന പക്ഷം പിഴയുടെ അടയ്‌ക്കേണ്ട തുകയിൽ വർദ്ധനവ് ഉണ്ടായേക്കും.
ഇനി നിങ്ങൾ ഇതിൽ നിരപരാധിയാണെന്ന് ഉറപ്പുണ്ടെങ്കിൽ ഈ പിഴക്കെതിരെ നിയമനടപടി സ്വീകരിക്കാവുന്നതാണ്.
സൗജന്യ നിയമസഹായം എങ്ങനെ തേടാം?
ഓരോ സംസ്ഥാനത്തും ടെറിട്ടറിയിലും നിങ്ങൾക്ക് നിയമസാഹായം ലഭ്യമാക്കാനുള്ള സൗകര്യം ഉണ്ട്. അതിനായി സർക്കാർ തന്നെ ഏർപ്പെടുത്തുന്ന സോളിസിറ്റട്ടേഴ്സിനെ സമീപിക്കാവുന്നതാണ്.
മാത്രമല്ല നിങ്ങളുടെ ഭാഷ സാംസാരിക്കുന്ന ഒരു ദ്വിഭാഷിയെയും നിങ്ങൾക്ക് ഇതിനായി ആവശ്യപ്പെടാവുന്നതാണ്.

There is free Legal Aid available when you get a fine and want to dispute it or have incurred penalties.
റോഡ് നിയമങ്ങളിലെ പിഴയുടെ കാര്യത്തിൽ മാത്രമല്ല നിങ്ങൾക്ക് നിയമസഹായം ആവശ്യമുള്ളപ്പോൾ ഇത്തരം സൗജന്യ നിയമ സഹായം തേടാവുന്നതാണ്
ഇനി പിഴയടക്കാൻ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്കും ഇവരെ സമീപിക്കാവുന്നതാണ്. കൃത്യമായ രേഖകൾ ഇവർക്ക് മുൻപിൽ ഹാജരാക്കിയാൽ ഇക്കാര്യത്തിൽ ലീഗൽ എയ്ഡിന് നിങ്ങളെ സഹായിക്കാൻ സാധിക്കും..
പിഴ അടയ്ക്കാൻ പണം ഇല്ലെങ്കിൽ
നിങ്ങളുടെ മേൽ ഈടാക്കിയ പിഴ അടയ്ക്കാൻ പണം ഇല്ലാത്ത പക്ഷം നിയമസഹായം തേടാവുന്നതാണ്. ഇത് സത്യമാണെന്നു അവർക്ക് ബോധ്യപ്പെട്ടാൽ പിഴക്ക് പകരം സൗജന്യമായി സാമൂഹ്യ സേവനമോ, അത്തരത്തിലുള്ള മറ്റ് ജോലികളോ ചെയ്യാവുന്നതാണ്. ഉദാഹരണത്തിന്, ലീഗൽ എയ്ഡ് എൻ എസ് ഡബ്ള്യുവിലെ Work and Development Orders (WDO) എന്ന പരിപാടി വഴി ഈ സേവനങ്ങൾ ചെയ്യാവുന്നതാണ് .
ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെട്ടു സൗജന്യ സേവനം തേടാവുന്നതാണ്