1. നിങ്ങൾ ആരോഗ്യവാനാണോ എന്ന് ഉറപ്പ് വരുത്താം
ആരോഗ്യ പരിശോധനക്കായി ഒരു ജി പി യെ സമീപിക്കുമ്പോൾ തന്നെ ആദ്യം നിങ്ങളുടെ മെഡിക്കൽ ഹിസ്റ്ററി അതായത് നിങ്ങൾക്കോ നിങ്ങളുടെ കുടുംബത്തിൽ ആർക്കെങ്കിലുമോ എന്തെങ്കിലും തരത്തിലുള്ള രോഗങ്ങൾ പിടിപെട്ടിട്ടുണ്ടോ എന്ന കാര്യവും നിങ്ങളുടെ ജീവിതരീതിയെക്കുറിച്ചുമെല്ലാം ചോദിച്ചറിയും. അതിനു ശേഷം നിങ്ങളുടെ രക്തം, മൂത്രം എല്ലാം പരിശോധിക്കാൻ നിർദ്ദേശം നൽകും. കൂടാതെ കാഴ്ച, കേൾവി തുടങ്ങിയ അടിസ്ഥാന പരിശോധനകളെല്ലാം നടത്താനായി ഡോക്ടർ നിർദ്ദേശം നൽകും. എന്തെങ്കിലും തരത്തിലുള്ള രോഗങ്ങൾ നിങ്ങൾക്കുണ്ടോ എന്ന കാര്യം ഇതിലൂടെ അറിയാൻ സാധിക്കും.

A stethoscope in the shape of a normal EKG graph Source: SBS
2 . പ്രമേഹത്തിനായുള്ള പരിശോധനയും
ഓസ്‌ട്രേലിയയിൽ ദിവസം 280 പേർക്ക് പ്രമേഹരോഗം ബാധിക്കുന്നതായാണ് റിപ്പോർട്ടുകൾ. അതായത് അഞ്ചു മിനിറ്റിൽ ഒരാൾക്ക് രോഗം ബാധിക്കുന്നു. അതുകൊണ്ടുതന്നെ സ്ഥിരമായി പ്രമേഹരോഗത്തിനായുള്ള പരിശോധനകൾ നടത്തുന്നത് രോiഗം തുടങ്ങുമ്പോൾ തന്നെ അറിയാനും വേണ്ട മുൻകരുതലുകൾ എടുക്കാനും സഹായിക്കും. രക്തത്തിലുള്ള പഞ്ചസാരയുടെ അളവ് നോക്കിയാണ് ഈ പരിശോധന നടത്തുന്നത്. ഇതിലൂടെ ശരീരത്തിലുള്ള ഗ്ലുക്കോസിന്റെ അളവ് അറിയാൻ സാധിക്കും.

African woman using diabetes test kit Source: SBS
3 . കൊളെസ്ട്രോ സംബന്ധമായ രോഗങ്ങൾ ഇല്ലെന്നു ഉറപ്പു വരുത്തുക
ശരീരത്തിൽ കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നത് പല രോഗങ്ങൾക്കും കാരണമാകും. അതിനാൽ സ്ഥിരമായി കൊളസ്‌ട്രോളിന്റെ അളവ് പരിശോധിക്കുന്നതും അതനുസരിച്ച് കൊഴുപ്പടങ്ങിയ ആഹാരസാധനങ്ങൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കുകയും ചെയ്യുന്നത് ഹൃദയസംബന്ധമായ അസുഖങ്ങൾ ഒരു പരിധി വരെ പ്രതിരോധിക്കാൻ സാഹായകരമാകുമെന്ന് ഹാർട്ട് ഫൗണ്ടേഷൻ ഓസ്ട്രേലിയ അറിയിക്കുന്നു.

Cholesterol test Source: SBS
4 . ബ്ലഡ് പ്രഷർ പരിശോധിച്ച് രോഗങ്ങൾ തടയാം
ബ്ലഡ് പ്രഷർ കൂടുന്നത് നിരവധി രോഗങ്ങൾക്ക് കാരണമാകാം. പ്രത്യേകിച്ചും ഹൃദയസംബന്ധമായ രോഗങ്ങൾക്ക്. അതിനാൽ ആറ് മാസം കൂടുമ്പോഴെങ്കിലും നിർബന്ധമായും ബ്ലഡ് പ്രഷർ പരിശോധന നടത്തേണ്ടത് ആവശ്യമാണ്.

Source: SBS
5 . ശരീരഭാരം നിയന്ത്രിക്കുക
ഓസ്‌ട്രേലിയയിൽ മൂന്നിൽ രണ്ടു പേർക്ക് ഒബീസിറ്റി അഥവാ അമിതവണ്ണം കണ്ടുവരുന്നുണ്ട്. ശരീരത്തിന് അമിതഭാരം കൂടുന്നത് പല അസുഖങ്ങൾക്കും കാരണമാകാം. അതുകൊണ്ടുതന്നെ നിങ്ങളുടെ ഉയരത്തിന് ആനുപാധികമായാണോ ശരീരഭാരം എന്ന കാര്യം ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം ബോഡി മാസ്സ് ഇൻഡക്സ് പരിശോധിച്ച് ഉറപ്പ് വരുത്തുക.
Image
6 . ഹൃദയ പരിശോധന നിർബന്ധമാക്കുക
ഹൃദയസംബന്ധമായ അസുഖങ്ങൾ കണ്ടെത്താൻ ഇ സി ജി അഥവാ ഇലക്ട്രോകാർഡിയോഗ്രാം പരിശോധന ചെയ്യാവുന്നതാണ്. ഒരു ജി പി യുടെ നിർദ്ദേശപ്രകാരം ഇത് ചെയ്യാൻ സാധിക്കും. ഇതുവഴി ഹൃദയസംബന്ധമായ എല്ലാ അസുഖങ്ങളും എളുപ്പത്തിൽ കണ്ടെത്തുകയും ചികിത്സാതേടുകയും ചെയ്യാൻ കഴിയും.

Close-up of an ECG report Source: SBS
7. സമയാസമയങ്ങളിൽ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുക
പ്രതിരോധ കുത്തിവയ്‌പ്പുകൾ നിർബന്ധമായും എടുക്കാൻ ശ്രദ്ധിക്കുക. ഇതുവഴി ലോകത്താകമാനം മൂന്ന് മില്ല്യനോളം ആളുകളുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമെന്നാണ് കണക്കുകൾ. നിരവധി രോഗങ്ങൾ പ്രതിരോധിക്കാനും മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും പ്രതിരോധ കുത്തിവയ്‌പ്പുകൾ സഹായിക്കും. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന ഒന്നാണ്.

Source: SBS
8. ത്വക്ക് രോഗങ്ങൾക്കായുളള പരിശോധന നടത്തുക
ചെറുതായി ഉണ്ടാകുന്ന ത്വക്ക് രോഗങ്ങൾ അഥവാ പെട്ടെന്ന് ഉണ്ടാകുന്ന മറുകുകൾ ത്വക്കിലെ നിറം മാറ്റം എന്നിവയെല്ലാം എത്രയും വേഗം ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതാണ്. അല്ലാത്തപക്ഷം പല ത്വക്ക് രോഗങ്ങളും ത്വക്ക് കാൻസർ ആയി മാറാനുള്ള സാധ്യതകൾ ഏറെയാണ്. ഇത് മുൻകൂട്ടി നടത്തുന്ന പരിശോധനയിലൂടെ തിരിച്ചറിയാം. 70 വയസ്സാകുന്നതോടെ മൂന്നിൽ രണ്ടു ഓസ്‌ട്രേലിയക്കാർക്കും ത്വക്ക് കാൻസർ കണ്ട് വരാറുണ്ടെന്നാണ് കാൻസർ കൌൺസിൽ ഓഫ് ഓസ്‌ട്രേലിയയുടെ കണക്കുകൾ പറയുന്നത്.

Dermatologist examining patient for signs of skin cancer Source: SBS
9. മാനസികാരോഗ്യവും ഉറപ്പ് വരുത്തുക
ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മനസ്സിന്റെ ആരോഗ്യവും. മനസികപിരിമുറുക്കങ്ങളും വിഷാദരോഗവുമെല്ലാം മനസിന്നെ വല്ലാതെ ബാധിച്ചേക്കാം. അതുകൊണ്ടുതന്നെ മനസ്സികാരോഗ്യം ഉറപ്പു വരുത്തേണ്ടത് ആവശ്യമാണ്. ഇതിനായി ഒരു ജി പി യുടെ സഹായമാണ് ആദ്യം തേടേണ്ടത്. അതിനുശേഷം ജി പി യുടെ നിർദ്ദേശപ്രകാരം ഒരു മാനസികാരോഗ്യവിദഗ്ന്റെ ഉപദേശം തേടുന്നത് സഹായകരമാകും. ഓസ്‌ട്രേലിയയിൽ ഏതാണ്ട് മൂന്നു മില്ല്യൺ ആളുകളാണ് വിഷാദരോഗത്തിന് ചികിത്സാതേടുന്നതെന്നാണ് ബീയോണ്ട് ബ്ലൂ എന്ന സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.

Source: SBS