വിദേശത്ത് നിന്നും നിങ്ങൾ നേടിയിട്ടുള്ള വിദ്യാഭ്യാസ യോഗ്യത മൂന്ന് സ്ട്രീമിലാണ് ഇവിടെ വിലയിരുത്തുന്നത്. നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയും, വൈദഗ്ധ്യവും ഓസ്‌ട്രേലിയയിൽ ജോലി നേടാൻ സഹായിക്കുമോ എന്ന് ഇത്തരത്തിൽ വിലയിരുത്തുന്നതിലൂടെ അറിയാൻ സാധിക്കും.
1. വിദ്യാഭ്യാസ യോഗ്യതയും വൈദഗ്ധ്യവും വിലയിരുത്തുക
ഓസ്‌ട്രേലിയയിൽ എത്തിയ ശേഷം സ്വന്തം മേഖലയിൽ ജോലി നേടാൻ കഴിയാത്തത് നിങ്ങളെ മാനസികമായി ബുദ്ധിമുട്ടിച്ചേക്കാം. ഭൂരിഭാഗം പേരക്കും ഇവിടെ എത്തിയ ശേഷം വിദ്യാഭ്യാസ യോഗ്യതയെക്കാൾ താഴ്ന്ന ജോലിയാണ് ലഭിക്കാറ്. ഒരു പക്ഷെ റെസ്യുമെ തയാറാക്കുമ്പോൾ വിട്ടുപോകുന്ന ചില കാര്യങ്ങൾ ആവാം നിങ്ങൾക്ക് ജോലി ലഭിക്കാൻ തടസ്സമായി നിൽക്കുന്നത്.ഓസ്‌ട്രേലിയൻ തൊഴിൽ മേഖലയിൽ നിങ്ങൾക്ക് ജോലി ലഭിക്കാൻ തടസ്സമായി നിൽക്കുന്നതെന്താണെന്നും, ഇത് എങ്ങനെ പരിഹരിക്കാമെന്നും വിദേശ വിദ്യാഭ്യാസ യോഗ്യത വിലയിരുത്തുന്ന സർക്കാരിന്റെ ഓവർസീസ് ക്വളിഫിക്കേഷൻ യൂണിറ്റിന്റെ സഹായത്തോടെ അറിയാൻ സാധിക്കും. നിങ്ങളുടെ സംസ്ഥാനത്തോ ടെറിട്ടറിയിലോ ഉള്ള ഇത്തരം യൂണിറ്റുകൾ കണ്ടെത്തി അധികൃതരെ ബദ്ധപ്പെടുന്നത്, ഇതിന് സഹായിച്ചേക്കാം. ദി ഡിപ്പാർട്മെന്റ് ഓഫ് ട്രെയിനിങ് ആൻഡ് എഡ്യൂക്കേഷൻ വഴി അധികൃതരെ ബന്ധപ്പെടാം.

Source: SBS
2. അംഗീകൃത വിദേശ വിദ്യാഭ്യാസം
ഇനി ഓസ്‌ട്രേലിയയിലേക്ക് കുടിയേറും മുൻപ് നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതക്ക് അംഗീകാരമുണ്ടോ എന്ന് ഇവിടുത്തെ സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ പരിശോധിക്കുന്ന പതിവുണ്ട്. ഇതുവഴി ജോലിക്കു അപേക്ഷിക്കുമ്പോൾ ഏതു സ്ഥാപനത്തെയാണ് ഇവിടെ നിങ്ങൾ ബന്ധപ്പെടേണ്ടത് എന്ന് അറിയാൻ സാധിക്കും. ഇത്തരത്തിൽ വിദേശ വിദ്യാഭ്യാസ യോഗ്യത വിലയിരുത്തുന്ന ഓസ്‌ട്രേലിയയിലെ ഒരു സ്ഥാപനമാണ് വെറ്റസ്സ്സ്. ഇവർ നിങ്ങാകുടെ വൈദഗ്ധ്യവും വിദ്യാഭ്യാസ യോഗ്യതയും കണക്കിലെടുത്ത്, ഇവിടെ തൊഴിൽ ലഭിക്കാനുള്ള സാധ്യത വിലയിരുത്തും. സാദ്ധ്യതയുള്ള പക്ഷം സ്കിൽ അസ്സെസ്സ്മെന്റ് നടത്തിയതിന് തെളിവായി ഒരു കത്ത് അയക്കും. ഇത് ഇവിടെ എത്തിയ ശേഷം ഇന്റർവ്യൂവിനും മറ്റും പോകുമ്പോൾ കയ്യിൽ കരുതുവാൻ ശ്രദ്ധിക്കുക. ഇനി, ഓസ്‌ട്രേലിയയിൽ ജീവിക്കുകയും, ഇവിടെ ജോലി ചെയ്യുകയും ആണ് നിങ്ങളെങ്കിൽ, വിദേശ വിദ്യാഭ്യാസ യോഗ്യത സൗജന്യമായി ഇവിടെ വിലയിരുത്താൻ സാധിക്കും. ഓസ്‌ട്രേലിയയിൽ തൊഴിൽ ചെയ്യാൻ വേണ്ട വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ ആയിരിക്കും ഈ വിലയിരുത്തൽ.

Source: SBS
3. ആർ പി എൽ വഴി വിദേശ വിദ്യാഭ്യാസ യോഗ്യത വിലയിരുത്താം
ആർ പി എൽ അഥവാ റെക്കഗ്നിഷൻ ഓഫ് പ്രയർ ലേർണിംഗ് എന്നത് നിങ്ങളുടെ വിദേശ വിദ്യാഭ്യാസ യോഗ്യതയും, പ്രവർത്തിപരിചയവും വിലയിരുത്തുന്ന മറ്റൊരു നടപടിയാണ്. ഇത് നിങ്ങൾക്കുള്ള വിദ്യാഭ്യാസ യോഗ്യത കണക്കിലെടുക്കുകയും ജോലി നേടാൻ സഹായിക്കുകയും ചെയ്യും. ഉദാഹരണത്തിന്, നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യത വിലയിരുത്താൻ ആർ പി എൽ ഇനിയാണ് സമീപിക്കുന്നതെങ്കിൽ, പ്രവർത്തി പരിചയവും, നിങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ട വ്യക്തികളുടെ പേരും, നമ്പറും, ഇമെയിൽ വിലാസവും ഉൾപ്പെട്ട ഒരു കത്ത് ആർ പി എൽ ഇന് സമർപ്പിക്കേണ്ടതാണ്. ഇവ വിലയിരുത്തിയ ശേഷം ഒരു മാസത്തിനുള്ളിൽ ഇവർ നിങ്ങളെ ബന്ധപ്പെടും. സർക്കാരിന്റെ ക്വളിഫിക്കേഷൻസ് യൂണിറ്റുകൾ വഴിയാണ് ഈ വിലയിരുത്തൽ നടക്കുന്നത്. ഇത് മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴിയും സ്വകാര്യ പ്രൊവൈഡർ വഴിയും ഈ സേവനം ലഭ്യമാണ്. കൂടാതെ, നിങ്ങളുടെ യോഗ്യത സ്വയമേ വിലയിരുത്തുവാനും സാധിക്കും. ഇതിന്നായി ക്വീൻസ്ലാൻഡ് സർക്കാരിന്റെ സെല്ഫ് അസ്സെസ്സ്മെന്റ് ടൂൾ ഉപയോഗിക്കാം.
The Australian Qualifications Framework is the national policy for regulated qualifications in the Australian education and training system.

Source: SBS
A new resource The Good Careers Guide is a comprehensive website featuring job descriptions, training pathways and employment opportunities.