സുരക്ഷിതമായ സ്ഥലത്ത് വാഹനം നിറുത്തുക
എന്തെങ്കിലും തരത്തിലുള്ള അപകടത്തിൽ പെട്ട് എന്ന് മനസ്സിലായാൽ ആദ്യം ചെയ്യേണ്ടത് സുരക്ഷിതമായ ഒരു സ്ഥലത്ത് വാഹനം നിറുത്തുക എന്നതാണ്. ഓസ്‌ട്രേലിയയിലെ നിയമപ്രകാരം അപകട സ്ഥലത്ത് നിന്നും രക്ഷപ്പെടുന്നത്ത് ക്രിമിനൽ കുറ്റമാണ്. അതിനാൽ മറ്റ് യാത്രക്കാരെ അവബോധരാകാൻ ഹസാഡ് ലൈറ്റ് ഇട്ട ശേഷം വാഹനം വഴിയോരത്ത് സുരക്ഷിതമായി നിറുത്തിയിടുക.
അപകടം പറ്റിയ ആളെ സംരക്ഷിക്കുക
നിങ്ങൾക്ക് ഗുരുതരമായ പരുക്കുകൾ ഇല്ലാത്ത പക്ഷം നിങ്ങളുടെ വാഹനവുമായി അപകടത്തിൽപ്പെട്ട വ്യക്തിയുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുക. ഗുരുതരമായി പരിക്കേറ്റു എന്ന് മനസ്സിലായാൽ അയാൾക്ക് അധികം അനക്കം തട്ടാതെ ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം ആരോഗ്യ നില മോശമായേക്കാം.

പോലീസിനെ വിളിക്കുക
ഒരു അപകടം നടന്നാൽ പോലീസിനെ വിവരം അറിയിക്കേണ്ടത്ത് അത്യാവശ്യമാണ്. കൂടാതെ എമർജൻസി നമ്പർ ആയ 000 യിലും വിളിച്ച് വിവരം അറിയിക്കേണ്ടതാണ്. എത്രയും വേഗം ഇവർ സംഭവസ്ഥലത്ത് എത്തുകയും വേണ്ട പരിചരണം നൽകുകയും ചെയ്യും.
കൂടാതെ അപകടത്തിന് കാരണമായ വാഹനം നിറുത്താതെ പോകുക, മറ്റ് ഡ്രൈവർമാർ മദ്യപിക്കുകയോ മയക്കുമരുന്ന് ഉപയോഗിക്കുകയോ ചെയ്തു എന്ന് തോന്നിയാലും 000 യിൽ വിവരം അറിയിക്കേണ്ടതാണ്.
വിവരങ്ങൾ കൈമാറുക
ഇനി ഒരു ചെറിയ അപകടമാണ് ഉണ്ടാവുന്നതെങ്കിൽ അതായത് ഇരു കൂട്ടർക്കും കാര്യമായ പരിക്കുകളൊന്നും ഇല്ലയെന്നിരിക്കെ എമെർജൻസിയിലേക്ക് വിളിക്കേണ്ട ആവശ്യമില്ല. പകരം പരസ്പരം ബന്ധപ്പെണ്ടേണ്ട നമ്പറും, മേൽവിലാസവും, ഇൻഷുറൻസിന്റെ വിവരങ്ങളും, വാഹനങ്ങളുടെ രെജിസ്ട്രേഷൻ നമ്പറും കുറിച്ചെടുക്കുക. മറ്റും കൈമാറേണ്ടത് ആവശ്യമാണ്. കൂടാതെ അപകടം നടന്ന സമയം തിയതി, സ്ഥലം തുടങ്ങിയവയും ഇരു കൂട്ടരും ഓർത്തിരിക്കാനായി ശ്രദ്ധിക്കുക. ഇനി ഇതിൽ സാക്ഷികൾ ഉണ്ടെങ്കിൽ അവരുടെയും വിവരങ്ങൾ വാങ്ങാൻ ശ്രദ്ധിക്കുക. മാത്രമല്ല വാഹനത്തിന് ചെറിയ കേടുപാട് സംഭവിച്ചിട്ടുണ്ടെങ്കിൽ പോലും അതിന്റെ ചിത്രം എടുത്ത് സൂക്ഷിച്ച് വയ്ക്കാൻ ഓർക്കുക.
അപകടം റിപ്പോർട്ട് ചെയ്യുക
അപകട സമയത്ത് പോലീസുമായി ബന്ധപ്പെടാത്ത പക്ഷം കാര്യമായ കേടുപാടുകൾ വാഹനങ്ങൾക്ക് സംഭവിച്ചാൽ നിങ്ങളുടെ സംസ്ഥാനത്തെ പോലീസിന് 24 മണിക്കൂറിനുള്ളിൽ വിവരം അറിയിക്കേണ്ടതാണ്. അതായത് സംഭവസ്ഥലത്ത് ആർക്കെങ്കിലും ഗുരുതരമായി പരിക്കേൽക്കുകയോ, മരണപ്പെടുകയോ, വാഹനങ്ങൾക്ക് 3000 ഡോളറിൽ അധികം ചിലവ വരുന്നതെന്ന് തോന്നും വിധം കേടുപാടുകൾ സംഭവിക്കുകയോ ചെയ്‌താൽ നിർബന്ധമായും പോലീസിൽ വിവരം അറിയിക്കേണ്ടതാണ് .

Getty Images
വാഹനം ടോവ് ചെയ്യേണ്ടത്
വാഹനങ്ങൾക്ക് കാര്യമായ കേടുപാടുകൾ ഉണ്ടാവുകയും റോഡിൽ നിന്ന് അത് നീക്കം ചെയ്യുകയും ചെയ്യേണ്ടിവന്നാൽ ടോവിങ് കമ്പനിയെ ബന്ധപ്പെടേണ്ടതാണ്.
ഇൻഷുറൻസ് കമ്പനിയെ ബന്ധപ്പെടുക
വാഹനത്തിന് ഇൻഷുറൻസ് എടുക്കേണ്ടത് ആവശ്യമാണ്. നിങ്ങളുടെ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചാൽ ഇൻഷുറൻസ് കമ്പനിയുമായി സംസാരിക്കുക. അത് വഴി വാഹനത്തിന്റെ പണികൾക്കായുള്ള തുക അനുവദിച്ചു നൽകാം അവർക്ക് സാധിക്കും.