1. വാക്കുകൾ കൊണ്ടുള്ള അപമാനം
വാക്കുകൾ കൊണ്ട് ഒരു വ്യക്തിയെ ശാരികമായും മാനസികമായും അധിക്ഷേപിക്കുന്നതിനെയാണ് വൈകാരിക അധിക്ഷേപം കൊണ്ട് അർത്ഥമാക്കുന്നത്. ഒരു വ്യക്തിയുടെ ശാരീരിക രൂപത്തെക്കുറിച്ചു അപമാനപരമായ പരാമർശങ്ങൾ നടത്തുന്നത് ഇമോഷണൽ അബ്യുസ് അഥവാ വൈകാരിക അധിക്ഷേപത്തിന്റെ ഗണത്തിൽ ഉൾപ്പെടും. കൂടാതെ, ആ വ്യക്തിയുടെ ബൗദ്ധികമായ കാര്യങ്ങളെക്കുറിച്ചും, മാനസികമായി അപമാനിക്കുന്ന വിധത്തിലുള്ള പരാമർശങ്ങൾ നടത്തുന്നതും വൈകാരിക അധിക്ഷേപമായാണ് കണക്കാക്കപ്പെടുന്നത്.

Source: SBS
2. ഒറ്റപ്പെടുത്തൽ
ഒരു വ്യക്തി മറ്റൊരു വ്യക്തിയെ അമിതമായി നിയന്ത്രിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. കുടുംബാംഗങ്ങളുമായും, സുഹൃത്തുക്കളുമായും ഇടപെടാൻ അനുവദിക്കാതിരിക്കുന്നതും വൈകാരികാധിക്ഷേപത്തിന്റെ പട്ടികയിൽ ഉൾപ്പെടുന്നു.

Source: SBS
3 .വ്യക്തി സ്വാതന്ത്ര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്തൽ
വ്യക്തി സ്വാതന്ത്ര്യത്തിൽ കൈ കടത്തുന്നതും വൈകാരിക പീഡനമായി കണക്കാക്കപ്പെടുന്നു. ഉദാഹരണത്തിന് പങ്കാളിയുടെ വസ്ത്രധാരണത്തിലും, പ്രവർത്തികളിലും നിയന്ത്രണം ഏർപ്പെടുത്തുന്നതും വൈകാരികമായി ആ വ്യക്തിയെ മുറിപ്പെടുത്തിയേക്കാം. താൻ നിശ്ചയിക്കുന്നവരുമായി മാത്രം പങ്കാളി ഇടപെടണം എന്ന് നിർബന്ധം പിടിക്കുക, ആഘോഷങ്ങളിലും മറ്റും പങ്കെടുക്കുന്നതിൽ വിലക്കേർപ്പെടുത്തുന്നതും ആ വ്യക്തിയെ മാനസികവും വൈകാരികവുമായി തകർത്തേക്കാം.

Source: SBS
4 . അവശ്യ സാധനങ്ങൾ നിരസിക്കുന്നത്
വ്യക്തിയുടെ ജീവൻ നിലനിറുത്തുന്നതിനു ആവശ്യമായ ഭക്ഷണവും വെള്ളവും നിരസിക്കുന്നതും ഇത്തരത്തിലുള്ള പീഡനത്തിന്റെ ഭാഗമാണ്. പണം, സഞ്ചാരസ്വാതന്ത്ര്യം എന്നിവയിലും കർശനമായി വിലക്ക് ഏർപ്പെടുത്തുന്നതും വൈകാരികമായി പങ്കാളിയെ തളർത്താൻ ഇടയുണ്ട്.

Source: SBS
5. അർഹിക്കുന്ന പരിഗണനയും പ്രോത്സാഹനവും നിഷേധിക്കുന്നത്
വൈകാരികമായുള്ള പീഡനം മാനസികമായും ശാരീരികമായും പങ്കാളിയെ ദോഷകരമായി ബാധിച്ചേക്കാം. മാത്രമല്ല ഈ മുറിവ് ദീർഘകാലം ഇവരെ ബാധിക്കാനും ഇടയുണ്ട്. അർഹിക്കുന്ന പ്രോത്സാഹനവും സ്നേഹവും കരുതലും ഇവർക്ക് കൊടുക്കാൻ ശ്രദ്ധിക്കുക. തുടർച്ചയായുള്ള കുറ്റപ്പെടുത്തലുകളും, പരിഹാസവും ചെയ്ത തെറ്റിന് ശിക്ഷയായി നൽകുന്നത് ഇവർക്ക് മാനസിക സമ്മർദ്ദത്തിന് കാരണമാകുന്നു. അതിനാൽ ഇടയ്ക്കെങ്കിലും നൽകുന്ന പരിഗണനയും പ്രോത്സാഹനവും ഇവർക്ക് ഒരു ആശ്വാസമായേക്കാം.
നിങ്ങളോ സുഹൃത്തുക്കളോ ഇത്തരത്തിൽ വൈകാരിക അധിക്ഷേപത്തിന് ഇരയാണെന്ന് തോന്നുന്നെങ്കിൽ സഹായത്തിനായി 1800RESPECT -നെ 1800 737 732 എന്ന നമ്പറിലും, അല്ലെങ്കിൽ 131 114 എന്ന നമ്പറിൽ ലൈഫെലൈനിലും, 000 യിൽ എമർജൻസിയിലും ബന്ധപ്പെടാവുന്നതാണ്.

Source: SBS