Settlement Guide: കുട്ടികൾ നേരിടുന്ന ബുള്ളിയിംഗ്‌ തടയാൻ രക്ഷിതാക്കൾക്ക് എന്തൊക്കെ ചെയ്യാം

ഓസ്‌ട്രേലിയയിൽ ക്വാഡൻ ബെയ്‌ലി എന്ന ഒമ്പത് വയസ്സുകാരൻ ഉയരക്കുറവിന്റെ പേരിൽ സഹപാഠികളിൽ നിന്നും ബുള്ളിയിംഗ് നേരിട്ട സംഭവം ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. ഓസ്‌ട്രേലിയയിൽ അഞ്ചിൽ മൂന്ന് കുട്ടികൾ ബുള്ളിയിംഗിന് ഇരയാവുന്നതായാണ് റിപ്പോർട്ടുകൾ. കുട്ടികൾ ബുള്ളിയിംഗിന് ഇരയാവുമ്പോൾ രക്ഷിതാക്കൾ എന്താണ് ചെയ്യേണ്ടതെന്ന കാര്യം ഇവിടെ അറിയാം.

bullying

Source: getty images

തുടർച്ചയായി വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ മനഃപൂർവ്വം ഒരാളെ ഉപദ്രവിക്കുന്നതാണ് ബുള്ളിയിംഗ്‌. ഒരു വ്യക്തിക്ക് ദോഷകരമാകുന്ന രീതിയിൽ അപവാദം പ്രചരിപ്പിക്കുക, കളിയാക്കുക, ഭീഷണിപ്പെടുത്തുക ശാരീരികമായി ഉപദ്രവിക്കുക തുടങ്ങിയവ ബുള്ളിയിംഗ്‌ ആയാണ് കണക്കാക്കപ്പെടുന്നത്.

ഇന്റർനെറ്റിലൂടെയുള്ള സൈബർ ബുള്ളിയിംഗും വ്യാപകമായി രാജ്യത്ത് നടക്കാറുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

gettyimages-508342904.jpg?itok=zsA7Bhzn&mtime=1564962503

നിങ്ങൾക്ക് എന്ത് ചെയ്യാം?

മറ്റുള്ളവരിൽ നിന്ന് നേരിട്ടോ ഇന്റർനെറ്റിലൂടെയോ ബുള്ളിയിംഗിന് ഇരയാവുന്ന കുട്ടികൾ ഇത് സംബന്ധിച്ച് രക്ഷിതാക്കളോട് തുറന്ന്സംസാരിക്കാൻ മടി കാണിച്ചേക്കും. അതുകൊണ്ടുതന്നെ കുട്ടികളുടെ സ്വഭാവത്തിലും പ്രവർത്തിയിലും മാറ്റങ്ങളുണ്ടോ എന്ന കാര്യം രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ആഹാര ക്രമത്തിലെ മാറ്റം, ഉറക്കമില്ലായ്മ, സ്ഥിരമായി കരയുക, ശരീരത്തിൽ മുറിവുകൾ ഉണ്ടാവുക, സ്കൂളിൽ പോകാൻ മടി കാണിക്കുക തുടങ്ങിയ മാറ്റങ്ങൾ കുട്ടികളിലുണ്ടാകുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്.

ഇനി കുട്ടികൾ നിങ്ങളോടു കാര്യങ്ങൾ തുറന്ന് പറയാൻ ശ്രമിച്ചാൽ അവ ശാന്തമായി കേൾക്കണം. സാധാരണ സംഭവിക്കുന്ന ഒന്നല്ല ബുള്ളിയിംഗ്‌ എന്നത് കുട്ടിയെ പറഞ്ഞു മനസിലാക്കുകയും വേണം.

ഇത് സംബന്ധിച്ച് കുട്ടികളുടെ അധ്യാപകരുമായി സംസാരിക്കുന്നതും ഉപകരിക്കുമെന്ന് ബുള്ളി സീറോയുടെ സി ഇ ഓ ആൻഡ്രെ കർവൽഹോ പറയുന്നു.

ഓസ്‌ട്രേലിയയിലെ എല്ലാ സ്കൂളുകൾക്കും ബുള്ളിയിംഗ്‌ വിരുദ്ധ നയമുണ്ട്.

gettyimages-842699352.jpg?itok=_FBTaJHm&mtime=1564962887

സൈബർ ബുള്ളിയിംഗിനെതിരെ എന്ത് ചെയ്യാം

സ്കൂളിൽ നിന്നല്ല മറിച്ച് ഇൻറ്റർനെറ്റിലൂടെയാണ് കുട്ടികൾ ബുള്ളിയിംഗിന് ഇരയാവുന്നതെങ്കിലും ഇത് തടയാനും മാർഗ്ഗങ്ങളുണ്ട്. സമൂഹമാധ്യമങ്ങളിൽ നിന്നോ മറ്റ് വെബ്സൈറ്റുകളിൽ നിന്നോ ആണ് ബുള്ളിയിംഗ്‌ നേരിടുന്നതെങ്കിൽ അതത് വെബ്സൈറ്റിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്യാവുന്നതാണ്. 

നിങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും വെബ്സൈറ്റ് വേണ്ട നടപടികൾ സ്വീകരിക്കാത്ത പക്ഷം eSafety കമ്മീഷണറെ ഓൺലൈൻ ആയി വിവരം അറിയിക്കാവുന്നതാണ്.

gettyimages-619269222.jpg?itok=VJ7uPpkJ&mtime=1564962984

ഇനി നിങ്ങളുടെ കുട്ടി തന്നെയാണ് ബുള്ളി ചെയ്യുന്നതെങ്കിലും ഗൗരവപൂർവം കാര്യങ്ങൾ മനസ്സിലാക്കുകയും  വേണ്ട നടപടികൾ കൈക്കൊള്ളുകയും ചെയ്യേണ്ടതാണ്. 

എന്തുകൊണ്ടാണ് നിങ്ങളുടെ കുട്ടി ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നതെന്ന കാര്യം ചോദിച്ചു മനസിലാക്കുകയും കുട്ടികൾക്ക് വേണ്ട പിന്തുണ നൽകി ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും വേണമെന്നും ആൻഡ്രെ കർവാൽഹോ പറയുന്നു.

gettyimages-sb10064450d-001.jpg?itok=MXVbgYXk&mtime=1564963086

Helpful resources

Whether your child has been bullied or has bullied, it might be good for them to talk to a counsellor at school or through the Kids Helpline.

As a parent, you can also find more information on bullying via the Kids HelplineLifeline and Parentline, which can provide interpreters.

You can also find information about bullying in several languages on the Alannah & Madeline FoundationBullying No Way and Reach Out websites, as well as information on online safety on the eSafety Commissioner website.


Share

2 min read

Published

Updated

Source: SBS


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now