ഷാരൂഖ് ഖാന് ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നു

ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനെ ഡി-ലിറ്റ് ബിരുദം നല്‍കി ആദരിക്കാന്‍ ഓസ്‌ട്രേലിയയിലെ ലാ ട്രോബ് സര്‍വകലാശാല തീരുമാനിച്ചു.

Shah Rukh Khan at the premiere for 'My name is Khan' as part of the 5th Rome Film Fest, Italy..

Shah Rukh Khan at the premiere for 'My name is Khan' as part of the 5th Rome Film Fest, Italy. Source: AAP

സിനിമാ രംഗത്തുള്ള നേട്ടങ്ങളും, കാരുണ്യപ്രവൃത്തികളും കണക്കിലെടുത്താണ് ഷാരൂഖ് ഖാനെ ഡോക്ടറേറ്റ് നല്‍കി ആദരിക്കാന്‍ തീരുമാനിച്ചതെന്ന് ലാ ട്രോബ് സര്‍വകലാശാല അറിയിച്ചു.

അടുത്ത മാസം ഓസ്‌ട്രേലിയ സന്ദര്‍ശിക്കുമ്പോള്‍ ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് അഥവാ ഡി. ലിറ്റ് ബിരുദം നല്‍കി കിംഗ് ഖാനെ ആദരിക്കും. അഭിനയത്തിനൊപ്പം, മീര്‍ ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടയിലൂടെ കുട്ടികളുടെ അവകാശത്തിനും സ്ത്രീ ശാക്തീകരണത്തിനും വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൂടി കണക്കിലെടുത്താണ് ഇത്.

ഷാരൂഖ് ഖാന്റെ അച്ഛന്‍ മീര്‍ താജ് മുഹമ്മദ് ഖാന്റെ പേരിലുള്ള സംഘടനയാണ് മീര്‍.

Bollywood Actor Shah Rukh Khan Greets Fans Outside Mannat On Eid
Shah Rukh Khan Source: Satish Bate/Hindustan Times via Getty Images

യൂണിവേഴ്‌സിറ്റിയുടെ മൂല്യങ്ങളുമായി ചേര്‍ന്നുപോകുന്നതാണ് ഷാരൂഖ് ഖാന്റെ ജീവകാരുണ്യപ്രവൃത്തികളെന്ന് ലാ ട്രോബ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍  പ്രൊഫസര്‍ ജോണ്‍ ഡെവര്‍ പറഞ്ഞു.

ആസിഡ് ആക്രമണം നേരിട്ടവര#്ക്കു വേണ്ടിയാണ് മീര്‍ ഫൗണ്ടേഷന്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. അവര്‍ക്കുള്ള ചികിത്സാ സഹായത്തിനു പുറമേ, നിയമ സഹായവും തൊഴില്‍ പരിശീലനവുമെല്ലാം മീര്‍ ഫൗണ്ടേഷന്‍ നല്‍കുന്നു എന്ന കാര്യവും യൂണിവേഴ്‌സിറ്റി കണക്കിലെടുത്തു.

ഓഗസ്റ്റ് ഒമ്പതിന് മെല്‍ബണിലെ ബുണ്ടൂരയിലുള്ള ലാ ട്രോബ് യൂണിവേഴ്‌സിറ്റി ക്യാംപസിലായിരിക്കും ഡി. ലിറ്റ് പുരസ്‌കാരം നല്‍കുന്ന ചടങ്ങ്.


Share

1 min read

Published

By SBS Malayalam

Source: SBS



Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now