ഒക്ടോബർ 12 നും 13 നുമാണ് ഹ്രസ്വചിത്രങ്ങളുടെ പ്രദർശനം നടക്കുന്നത്.
സിഡ്‌നി മലയാളികൾ നിർമ്മിച്ച മുല്ലപ്പെരിയാറേ ചതിക്കല്ലേ, ചില സാങ്കേതിക കാരണങ്ങളാൽ എന്നീ ഹ്രസ്വ ചിത്രങ്ങളാണ് രണ്ട് തീയേറ്ററുകളിലായി പ്രദർശിപ്പിക്കുന്നത്.
മെട്രോ മലയാളം ഓസ്ട്രേലിയടെയും യൂണിവേഴ്സൽ മലയാളം ഫിലിംസിന്റെയും സഹകരണത്തോടെയാണ് പ്രദർശനം.
പാരമറ്റ ഇവന്റ് സിനിമാസിൽ ഒക്ടോബർ 12ന് വൈകിട്ട് അഞ്ച് മണിക്കും ലിവർപൂൾ ഇവന്റ് സിനിമാസിൽ ഒക്ടോബർ 13ന് വൈകിട്ടു നാലരക്കുമാണ് ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്.
കേജ്, ഊർജം എന്നീ ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്ത ജോസ് സണ്ണി സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് മുല്ലപ്പെരിയാറേ ചതിക്കല്ലേ.
റഷീദ് പറമ്പിലാണ് ചില സാങ്കേതിക കാരണങ്ങളാൽ എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധായകൻ.
പ്രദർശനത്തെക്കുറിച്ചുള്ള കൂടുതൾ വിവരങ്ങൾക്ക് 0419 306 202 എന്ന നമ്പറിൽ കെ പി ജോസ് 0404 564 149 എന്ന നമ്പറിൽ പ്രിൻസ് ജോർജ് എന്നിവരെ ബന്ധപ്പെടാം.