സ്റ്റേറ്റ് നോമിനേഷനിലൂടെ സൗത്ത് ഓസ്ട്രേലിയിയലേക്ക് കുടിയേറാൻ സാധാരണ രീതിയിൽ 60 പോയിൻറാണ് വേണ്ടത്. എന്നാൽ ചില തൊഴിൽ മേഖലകളിൽ ഹൈ പോയിൻറ്സ് എന്ന മാനദണ്ഡം വഴി അപേക്ഷിക്കാം. നിലവിൽ 80 പോയിൻറാണ് ഇതിന് വേണ്ടത്.
എന്നാൽ ഏപ്രിൽ 19 മുതൽ ഇത് 85 പോയിൻറാക്കി ഉയർത്താനാണ് തീരുമാനം.
80 പോയിൻറ് അടിസ്ഥാനമാക്കിയുള്ള അപേക്ഷകളുടെ ക്വാട്ട പൂർത്തിയായ സാഹചര്യത്തിലാണ് ഹൈ പോയിൻറിൻറെ യോഗ്യത ഉയർത്താൻ തീരുമാനിച്ചത്.
ഏപ്രിൽ 19ന് മുൻപ് സമർപ്പിക്കുന്ന അപേക്ഷകൾക്ക് ഈ മാറ്റം ബാധകമല്ല.
അതേസമയം, 85 പോയിന്റും അതിൽ കൂടിയ പോയിൻറുള്ളവർക്കും എട്ടു തൊഴിൽ മേഖലകളിൽ ഈ വർഷം ഇനി അപേക്ഷിക്കാൻ കഴിയില്ല. ഇതിനുള്ള അപേക്ഷകൾ ഏപ്രിൽ അഞ്ചോടെ അവസാനിപ്പിച്ചതായി സർക്കാർ അറിയിച്ചു. താഴെ കൊടുത്തിരിക്കുന്നവയാണ് ഈ തൊഴിൽ മേഖലകൾ.
221111 Accountant (General)
223111 Human Resource Adviser (not available for high points since 02/09/2016)
225113 Marketing Specialist
225412 Sales Representative (Medical and Pharmaceutical Products)
242111 University Lecturer
242112 University Tutor
251511 Hospital Pharmacist
251513 Retail Pharmacist