SKIP TO MAIN CONTENT

സൗത്ത് ഓസ്‌ട്രേലിയയിലേക്ക് പോകാൻ ഇനി മുൻകൂർ അനുവാദം വേണം; ഓൺലൈൻ അപേക്ഷാ രീതിയുമായി സർക്കാർ

സൗത്ത് ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യുന്നവർ ഓൺലൈനിൽ അപേക്ഷ സമർപ്പിച്ച ശേഷം മുൻ‌കൂർ അനുവാദം വാങ്ങേണ്ടതാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ജൂലൈ ഒന്ന് മുതൽ ഇതിനായുള്ള ഓൺലൈൻ ഫോം ലഭ്യമാകും.

South Australian Police stopping vehicles near the SA border 5kms east of Pinnaroo, South Australia
South Australian Police stopping vehicles near the SA border 5kms east of Pinnaroo, South Australia Source: AAP

2 min read

Published

By SBS Malayalam

Source: SBS


Skip to article content

കൊറോണവൈറസ് ബാധ കുറഞ്ഞ പശ്ചാത്തലത്തിൽ സൗത്ത് ഓസ്ട്രേലിയ ഭാഗികമായി അതിർത്തി തുറന്നിരുന്നു. വെസ്റ്റേൺ ഓസ്ട്രേലിയ, ടാസ്മേനിയ, നോർത്തേൺ ടെറിട്ടറി എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് മാത്രമേ സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ അനുമതി നല്കിയിട്ടുള്ളു.

എന്നാൽ ജൂലൈ 20 മുതൽ മറ്റ് സംസ്ഥാനങ്ങൾക്ക് പ്രവേശനം നല്കാനിരിക്കെയാണ് സംസ്ഥാനത്തേക്ക് യാത്രചെയ്യുന്നവർക്ക് പുതിയ രീതിയായ ഇലക്ട്രോണിക് ക്രോസ്സ് ബോഡർ പോർസ്സ് സർക്കാർ നടപ്പിലാക്കുന്നത്.  

സംസ്ഥാനത്തേക്ക് യാത്ര ചെയ്യുന്ന എല്ലാവരും ഒരു ഓൺലൈൻ ഫോം പൂരിപ്പിച്ച് മുൻ‌കൂർ അനുവാദം വാങ്ങണം. ജൂലൈ ഒന്ന് മുതൽ സൗത്ത് ഓസ്‌ട്രേലിയൻ സർക്കാരിന്റെ വെബ്സൈറ്റിൽ നിന്നും ലഭ്യമാകുന്ന ഈ ഫോം, പൂരിപ്പിച്ച് അനുമതി നേടിയ ശേഷം മാത്രമേ സൗത്ത് ഓസ്‌ട്രേലിയയിലേക്ക് പ്രവേശനം ലഭിക്കൂ.

സംസ്ഥാനത്തേക്ക് എത്തുന്ന എല്ലാവര്ക്കും ഇത് ബാധകമാണ്. അവശ്യ കാര്യങ്ങൾക്കായി സംസ്ഥാനത്തേക്ക് എത്തുന്നവരാണോ, യാതക്കാർ ക്വാറന്റൈൻ ചെയ്യേണ്ടതുണ്ടോ,  നിയന്ത്രണങ്ങളില്ലാതെ ഇവർക്ക് സംസ്ഥാനത്തിനുള്ളിൽ യാത്ര ചെയ്യാൻ കഴിയുമോ തുടങ്ങിയ കാര്യങ്ങൾ ഈ ഫോം ലഭിച്ച ശേഷമാകും വിലയിരുത്തുന്നത്. 

പ്രവേശനാനുമതി ലഭിക്കുന്നവർക്ക് അപേക്ഷ സമർപ്പിച്ച് 72 മണിക്കൂറിനുള്ളിൽ ഇമെയിൽ സന്ദേശം ലഭിക്കും. ഇതോടൊപ്പം ഒരു റഫറൻസ് നമ്പറും നൽകും.

ഈ നമ്പർ അതിർത്തിയിൽ കാണിച്ച ശേഷം മാത്രമേ സംസ്ഥാനത്തേക്ക് പ്രവേശനം നല്കുകയുള്ളുവെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്.

നിലവിൽ ക്വീൻസ്ലാൻറ്, വെസ്റ്റേൺ ഓസ്ട്രേലിയ, ടാസ്മേനിയ, നോർത്തേൺ ടെറിട്ടറി എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് സംസ്ഥാനത്ത് ക്വാറന്റൈൻ ചെയ്യണ്ടതില്ല. 

ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ, ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി എന്നിവിടങ്ങളിൽ നിന്നുള്ളവർക്കായി ജൂലൈ 20ന് അതിർത്തികൾ തുറന്ന് കൊടുക്കുമെന്ന് സംസ്ഥാന പ്രീമിയർ സ്റ്റീവൻ മാർഷൽ നേരത്തെ അറിയിച്ചിരുന്നു.

എന്നാൽ വിക്ടോറിയയിൽ രോഗബാധ കൂടുന്ന സാഹചര്യത്തിൽ ഇത് ഇനിയും നീളാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ.     

People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits.

Testing for coronavirus is now widely available across Australia. If you are experiencing cold or flu symptoms, arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.

The federal government's coronavirus tracing app COVIDSafe is available for download from your phone's app store.

SBS is committed to informing Australia’s diverse communities about the latest COVID-19 developments. News and information is available in 63 languages at sbs.com.au/coronavirus

 

 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now