അഡ്‌ലൈഡ് വിമാനത്താവളം, മിൻലാടൺ, നോർലുങ്ക, സ്നോടൗൺ, പോർട്ട് ലിങ്കൺ തുടങ്ങി 15ഓളം പ്രദേശങ്ങളിലാണ് വ്യാഴാഴ്ച ഉച്ചയോടെ ചൂട് കഠിനമായത്. താപനില 46.2 ഡിഗ്രി സെൽഷ്യസ് ആയി ഉയർന്നതോടെ താപനില രേഖപ്പെടുത്തി തുടങ്ങിയ ശേഷമുള്ള 130 വർഷങ്ങളിലെ ഏറ്റവും കൂടിയ ചൂടാണ് പ്രദേശങ്ങളിൽ അനുഭവപ്പെട്ടത്.
സംസ്ഥാനത്തിന്റെ 23 പ്രദേശങ്ങളിൽ ചൂട് കൂടുമെന്നും റെക്കോർഡ് ഭേദിക്കപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
1939ലാണ് അഡ്‌ലൈഡിൽ ഇത്രയും കഠിന ചൂട് അനുഭവപ്പെട്ടിരുന്നത്. 46.1 ഡിഗ്രി ആയിരുന്നു അന്നത്തെ കൂടിയ താപനില. ഈ റെക്കോർഡ് തകർത്തുകൊണ്ടായിരുന്നു വ്യാഴാഴ്ചത്തെ ചൂട്.
രാത്രിയും ഉയർന്ന താപനിലയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ രേഖപ്പെടുത്തിയത്. അഡ്‌ലൈഡിൽ വെളുപ്പിനെ ഒരു മണിക്ക് 31.1 ഡിഗ്രി ആയിരുന്നു കൂടിയ ചൂട്.
ചൂട് കൂടുന്നതോടെ ആരോഗ്യ പ്രശ്നങ്ങളും വർദ്ധിച്ചുവരുന്നതായാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ 24 മണിക്കൂറിൽ 44 പേരാണ് എമർജൻസി വിഭാഗത്തിന്റെ സഹായം തേടിയതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.