ന്യൂയോർക്കിൽ നിന്നും യാത്ര തിരിച്ച് തൊട്ടു പിന്നാലെ സൗത്ത് വെസ്റ്റ് എയർലൈൻറെ ഇടതു ഭാഗത്തെ എൻജിൻ തകരാറിലാവുകയായിരുന്നു. പൊട്ടിത്തെറിച്ച എൻജിൻ ഭാഗം വിമാനത്തിന്റെ ജനലിൽ വന്നിടിച്ച് പരുക്കേറ്റ യാത്രക്കാരി മരിച്ചു.തുടർന്ന് വിമാനം അടിയന്തിരമായി താഴെയിറക്കി.
ഇടിയുടെ ആഘാതത്തിൽ ജനൽ തകരുകയും, ശക്തമായ കാറ്റിൽ വിമാനത്തിലെ പല സാധനങ്ങളും പുറത്തേക്കു തെറിച്ചു പോവുകയും ചെയ്തതായി വിമാന യാത്രക്കാരനായ മാർട്ടി മാർട്ടിനെസ് പറഞ്ഞു. തകർന്ന ജനാലയുടെ മൂന്നു സീറ്റുമാത്രം പുറകിലായിരുന്നു ഇയാൾ ഇരുന്നിരുന്നത്. മാർട്ടി മാർട്ടിനെസ് സംഭവങ്ങൾ ലൈവ് ആയി ഫേസ്ബുക്കിൽ ഇട്ടിരുന്നു.

A photo believed to be of a damaged window of the Southwest Airline flight. Source: Twitter: @mtranchin
ജനലരികിൽ ഇരുന്ന സ്ത്രീ വെളിയിലേക്ക് തെറിച്ചു പോകാതെ അരികിലിരുന്ന ആൾ വലിച്ചു പിടിക്കുകയായിരുന്നെന്നും, വിമാനം ആടിയുലഞ്ഞതോടെ വിമാന യാത്രക്കാരും ജോലിക്കാരും പരിഭ്രാന്തരായി കരയുകയായിരുനെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
എൻജിൻ തകരാറിനെ തുടർന്ന് ഗതിമാറ്റി ഫിലാഡൽഫിയയിലേക്ക് പറന്ന വിമാനം അവിടെ അടിയന്തിര ലാൻഡിംഗ് നടത്തി. സംഭവത്തെ പറ്റി അന്വേഷണം നടത്തുമെന്ന് വിമാന നിർമ്മാതാക്കളായ ബോയിങ് അറിയിച്ചു.