ഈ വർഷം ജൂലൈ മുതൽ ആകും മാറ്റങ്ങൾ പ്രാബല്യത്തിൽ വരുക. വർഷം ഇരുപത്തയ്യായിരത്തോളം പേർക്ക് സ്റ്റാന്പ് ഡ്യൂട്ടി ഒഴിവാക്കുന്നതിലൂടെ ആനുകൂല്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയതായി നിർമ്മിക്കുന്ന വീടുകളോ, ഇതിനകം നിർമ്മിച്ചിട്ടുള്ള വീടുകൾ - അഥവാ എസ്റ്റാബ്ലിഷ്ഡ് വീടുകളോ - വാങ്ങുന്നവർക്ക് ആനുകൂല്യം ലഭിക്കും. ആറു ലക്ഷം മുതൽ ഏഴര ലക്ഷം ഡോളർ വരെയുള്ള വീടുകൾ വാങ്ങുന്നവർക്കും വിലയ്ക്ക് അനുസരിച്ച് സ്റ്റാന്പ് ഡ്യൂട്ടിയിൽ ഇളവുണ്ടാകും.
ഇതിനു പുറമേ, വിക്ടോറിയയുടെ ഉൾപ്രദേശങ്ങളിൽ ആദ്യമായി വീട് പണിയുന്നവർക്ക് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന ഫസ്റ്റ് ഹോം ഓണർ ഗ്രാൻറ് നിലവിൽ $10,000 ആണ്. ഇത് $20,000 ആയി ഉയർത്താനാണു തീരുമാനമായത്.
എന്നാൽ ആദ്യമായി വീട് പണിയുന്നവർക്ക് മാത്രമാകും ഇത് ലഭിക്കുക. എസ്റ്റാബ്ലിഷ്ഡ് വീടുകൾ വാങ്ങുന്നവർക്ക് ഈ ആനുകൂല്യം ലഭ്യമാകില്ലെന്ന് സർക്കാർ അറിയിച്ചു.
750,000 ഡോളർ വരെ വിലമതിക്കുന്ന വീടുകൾ പണിയുന്നവർക്കാകും ഈ ആനുകൂല്യം ലഭിക്കുക. 2017 ജൂലൈ ഒന്ന് മുതൽ 2020 ജൂൺ വരെയുള്ള കാലയളവിൽ വീട് പണിയുന്നതിനായുള്ള ഉടമ്പടിയിൽ ഒപ്പിടുന്നവർക്ക് മാത്രമാകും ഇത് ലഭ്യമാകുക.
ഫസ്റ്റ് ഹോം ഓണർ ഗ്രാന്ററിലുള്ള ഈ വർദ്ധനവ് ആദ്യമായി വീട് വാങ്ങാൻ തയ്യാറായി നിൽക്കുന്ന 6000 ത്തോളം പേർക്ക് സഹായകരമാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.
എന്നാൽ ഗ്രാന്റിലുള്ള ഈ വർദ്ധനവ് വിപണിയിൽ വീടുകളുടെ വില കുത്തനെ ഉയർത്തുമെന്ന് ഹൗസിങ് ഇൻഡസ്ട്രി അസോസിയേഷൻ ആക്ടിങ് റീജിയണൽ ഡയറക്ടർ കെയ്ത്ത് ബാങ്ക്സ് പറഞ്ഞതായി എ ബി സി റിപോർട്ട് ചെയ്യുന്നു.