Highlights
- അപകടമുണ്ടായത് 12ാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ഫോട്ടോ സെഷനിടെ
- ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് റിപ്പോര്‍ട്ടുകള്‍
- പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി
ക്യാംപല്‍ടൗണിലെ ബെവര്‍ലി റോഡിലുള്ള കാംപല്‍ടൗണ്‍ പെര്‍ഫോര്‍മിംഗ് ആര്‍ട്‌സ് സ്‌കൂളിലാണ് രാവിലെ പത്തു മണിയോടെ അപകടമുണ്ടായത്.
സ്‌കൂള്‍ ഗ്രൗണ്ടില്‍ കുട്ടികളുടെ ഫോട്ടോ എടുക്കാനായി ഉപയോഗിച്ച പ്ലാറ്റ്‌ഫോമാണ് തകര്‍ന്നുവീണതെന്ന് ചാനല്‍ നയന്‍ റിപ്പോര്‍ട്ട് ചെയ്തു.
നിരവധി ആംബുലന്‍സുകളും പൊലീസും സ്ഥലത്തെത്തിയാണ് പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയത്.
കുറഞ്ഞത് ഒമ്പതു കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായാണ് റിപ്പോര്‍ട്ടുകള്‍. 16 വയസു മുതല്‍ 18 വയസു വരെയുള്ള കുട്ടികള്‍ക്കാണ് പരിക്കേറ്റത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കൂടുതല്‍ കുട്ടികള്‍ക്കും കാലിനാണ് പരിക്കേറ്റിരിക്കുന്നത്. ചിലര്‍ക്ക് തലയ്ക്കും വാരിയെല്ലിനും പരിക്കേറ്റതായും ഡെയ്‌ലി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ആരുടെയും പരിക്ക് ഗുരുതരമല്ല എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ഫോട്ടോ സെഷനിടെയാണ് അപകടമുണ്ടായതെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.