കൊവിഡ് നിയന്ത്രണം ലംഘിച്ചു; സിഡ്‌നിയിലെ ലൂണ പാർക്കിന് 5,000 ഡോളർ പിഴ

പുതുവത്സര തലേന്ന് സാമൂഹിക അകലം പാലിക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് കൊവിഡ് നിയന്ത്രണം ലംഘിച്ചതിന് സിഡ്‌നിയിലെ ലൂണ പാർക്കിന് മേൽ പോലീസ് 5,000 ഡോളർ പിഴ ചുമത്തി.

luna park fine

Source: Google maps

പുതുവത്സരത്തോടടുത്ത ദിവസങ്ങളിലാണ് സിഡ്‌നിയിൽ കൊറോണ ബാധ വീണ്ടും കൂടിയത്. ഇതേതുടർന്ന് നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ഹാർബർ ബ്രിഡ്ജിലെ പ്രശസ്തമായ കരിമരുന്നു പ്രകടനം കാണാൻ ലൂണ പാർക്കിൽ ജനങ്ങൾ തിങ്ങി നിറഞ് എത്തിയതായി പോലീസ് ആരോപിച്ചു. ഇതേത്തുടർന്നാണ് കൊവിഡ് നിയന്ത്രണം ലംഘിച്ചു എന്നാരോപിച്ച് പിഴ ഈടാക്കിയത്. 

പാർക്കിലെ മിൽസൻസ് പോയിന്റിൽ ആളുകൾ തിങ്ങി നിറഞ്ഞു നിൽക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

സാമൂഹിക അകലം പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിന് ലൂണ പാർക്കിന് മേൽ 5,000 ഡോളറാണ് പോലീസ് പിഴ ചുമത്തിയത്.

പാർക്കിൽ പരിപാടി നടക്കുന്നിടത്ത് മുൻനിരയിൽ ഇരിക്കാനായി നിരവധി പേർ 150 ഡോളർ നൽകിയിരുന്നു. സാമൂഹിക അകലം പാലിച്ചാകും ഇവിടെ ഇരിപ്പിടം ഒരുക്കുക എന്നാണ് ലൂണ പാർക്ക് അറിയിച്ചിരുന്നത്.

എന്നാൽ അകലം പാലിക്കൽ ഇല്ലായിരുന്നുവെന്നും ഇവിടെ തിങ്ങി നിറഞ്ഞതായിരുന്നു ജനങ്ങൾ ഇരുന്നതെന്നും പലരും മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ലൂണ പാർക്കിൽ 5,000 പേർക്ക് പ്രവേശനം നല്കാൻ അനുമതിയുണ്ടായിരുന്നെങ്കിലും ഇവിടേക്ക് പ്രവേശിക്കാവുന്നവരുടെ എണ്ണം സ്വമേധയാ 3,000 ആക്കി കുറച്ചിരുന്നതായി ലൂണ പാർക്ക് വക്താവ് അറിയിച്ചു.

കൊവിഡ് നിയന്ത്രണങ്ങളെല്ലാം പാലിച്ചിരുന്നെന്നും ഏത് നിയത്രണമാണ് ലംഘിച്ചതെന്ന് അധികൃതർക്ക് ഉറപ്പില്ലെന്നും പാർക്ക് വക്താവ് പറഞ്ഞു.

People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits. 

If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. News and information is available in 63 languages at sbs.com.au/coronavirus

Please check the relevant guidelines for your state or territory: NSW, VictoriaQueenslandWestern AustraliaSouth AustraliaNorthern TerritoryACTTasmania


2 min read

Published

By SBS Malayalam

Source: SBS


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now