കഴിഞ്ഞ വർഷം ഡിസംബർ 28 നാണു അനീഷിനെ (32) സിഡ്‌നിയിലെ പ്രസ്തമായ ഒരു കാസിനോയിലെ ഹോട്ടൽ മുറിയിൽ അവശനായ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അനീഷ് മരണമടഞ്ഞത്.
ഈ കാസിനോയിൽ സ്ഥിരമായി പോക്കർ കളിക്കാൻ അനീഷ് എത്തുമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോമൺവെൽത്ത് ബാങ്കിൽ സീനിയർ സോഫ്ട്‍വെയർ ഡെവലപ്പർ ആയി ജോലി ചെയ്തിരുന്ന അനീഷിന് കടബാധ്യത ഉണ്ടായിരുന്നതായും ബന്ധുക്കൾ എ ബി സി യോട് പറഞ്ഞു. ഇത്തരം കാര്യങ്ങൾ സംശയമുണ്ടാക്കുന്നു എന്നാണ് ബന്ധുക്കളുടെ ആരോപണം.
കള്ളപ്പണ ലോബിയുടെയോ അമിത പലിശയ്ക്ക് വായ്പ നൽകുന്ന സംഘങ്ങളുടെയോ ഇരയാണോ അനീഷ് എന്ന കാര്യത്തിൽ ആശങ്കയുള്ളതായി ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ചൂണ്ടിക്കാട്ടി.
കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന അനീഷ് ഓസ്‌ട്രേലിയയിൽ പെര്മനെന്റ് റെഡിഡന്റ് ആയിരുന്നു. ഇദ്ദേഹത്തിന്റെ ശമ്പളത്തിന്റെ നാലോ അഞ്ചോ ഇരട്ടി തുക കടബാധ്യത ഉണ്ടായിരുന്നതായാണ് അറിയാൻ കഴിഞ്ഞതെന്ന് അനീഷിന്റെ ബന്ധുവായ സെബാസ്റ്റ്യൻ ആന്റണി എ ബി സിയോട് പറഞ്ഞു.
ചെയ്ത തെറ്റുകൾക്ക് ക്ഷമ ചോദിച്ചുകൊണ്ടുള്ള ഒരു കുറിപ്പും മലയാളത്തിൽ എഴുതിയിരുന്ന ഒരു ഡയറിയും മൃതദേഹത്തിന് സമീപത്തു നിന്നും പോലീസ് കണ്ടെടുത്തിരുന്നു.
എല്ലാ നടപടികളും പൂർത്തിയാക്കിയ ശേഷം അനീഷിന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറുകയും ഈ വർഷം ജനുവരിയിൽ ഇന്ത്യയിൽ സംസ്കരിക്കുകയും ചെയ്തിരുന്നു .