പടിഞ്ഞാറൻ സിഡ്‌നിയിലുള്ള മുപ്പത്തിനാലുകാരനാണ് 53 വ്യാജ രേഖകളും 11 പേരുടെ വ്യക്തിവിവരങ്ങളും ഉപയോഗിച്ച് സർക്കാർ ആനുകൂല്യങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ചതെന്ന് പൊലീസ് ആരോപിച്ചു.
ഇതുവഴി 70,000ലേറെ ഡോളറാണ് സർക്കാരിൽ നിന്നും ഇയാൾ ക്ലെയിം ചെയ്തതെന്നും പൊലീസ് ആരോപിച്ചു.
വഞ്ചനയിലൂടെ സാമ്പത്തിക ലാഭം ഉണ്ടാക്കാൻ ശ്രമിച്ചതുൾപ്പെടെ നിരവധി കുറ്റങ്ങളാണ് ഇയാൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ.
രാജ്യത്ത് കൊറോണ ആനുകൂല്യങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ചതിന് പിടിയിലാകുന്ന ആദ്യത്തെയാളാണ് ഇത്.
രണ്ട് ജോബ്‌സീക്കർ പേയ്‌മെന്റുകൾ, ന്യൂ സ്റ്റാർട്ട് അലവൻസ് എന്നിവയും തട്ടിയെടുക്കാൻ ഇയാൾ ശ്രമിച്ചുവെന്ന് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ ആരോപിക്കുന്നുണ്ട്.
ഇതിന് പുറമെ ഓസ്‌ട്രേലിയയിലെ കാട്ടുതീ ബാധിതർക്കായി സർക്കാർ ഏർപ്പെടുത്തിയ ഡിസാസ്‌റ്റർ റിക്കവറി പെയ്‌മെന്റ് തട്ടിയെടുക്കാൻ ഇയാൾ 65 വ്യാജ ക്ലെയിമുകൾ നൽകിയതായും പൊലീസ് ആരോപിച്ചു.
ഓരോ വർഷവും നടക്കുന്ന ഇത്തരം തട്ടിപ്പുകൾ സാമ്പത്തിക രംഗത്തെ ദോഷകരമായി ബാധിക്കുകയാണെന്ന് സർക്കാർ സേവന വിഭാഗം മന്ത്രി സ്റ്റുവർട്ട് റോബർട്ട് പറഞ്ഞു.