1984നു ശേഷം ഏറ്റവും നനഞ്ഞുകുതിര്‍ന്ന നവംബറായിരുന്നു സിഡ്‌നി ബുധനാഴ്ച കണ്ടത്.
ഭ്രാന്തന്‍ മഴ എന്നും വന്യമായ കാലാവസ്ഥ എന്നുമാണ് മിക്ക മാധ്യമങ്ങളും ഇതിനെ വിശേഷിപ്പിച്ചത്.
90 മിനിട്ടിനുള്ളില്‍ സിഡ്‌നി നഗരത്തില്‍ കോരിച്ചൊരിഞ്ഞത് 91 മില്ലിമീറ്റര്‍ മഴ. നൂറു വര്‍ഷത്തിലൊരിക്കല്‍ മാത്രമേ ഇത്തരമൊരു മഴയുണ്ടാകു എന്ന് കാലാവസ്ഥാ വകുപ്പിലെ റോബ് ടഗ്ഗാര്‍ട്ട് പറഞ്ഞു.
സിഡ്‌നിയിലും സംസ്ഥാനത്തിന്റെ മറ്റു പല ഭാഗങ്ങളിലും മിന്നല്‍പ്രളയവുമുണ്ടായി.
നോക്കി നില്‍ക്കെയാണ് പലയിടത്തും വെള്ളം പൊങ്ങിയത്.
സിഡ്‌നിയില്‍ നവംബര്‍ മാസത്തില്‍ ആകെ ലഭിക്കുന്ന ശരാശരി മഴ 83.8 മില്ലിമീറ്ററാണ്. എന്നാല്‍ ബുധനാഴ്ചരാവിലെ 5.20 മുതല്‍ ഏഴു മണി വരെ 84.6 മില്ലിമീറ്റര്‍ മഴ പെയ്തു.
സിഡ്‌നിയുടെ പല ഭാഗങ്ങളിലും ഗതാഗതവും താറുമാറായി. റെയില്‍വേ സ്റ്റേഷനുകള്‍ പലതും ചോര്‍ന്നൊലിച്ചതോടെ ട്രെയിനുകള്‍ റദ്ദാക്കി. പല ട്രെയിനുകളും വൈകുകയും ചെയ്തു.
ട്രെയിനുകള്‍ വരെ ചോര്‍ന്നൊലിച്ചു.
സിഡ്‌നി വിമാനത്താവളത്തില്‍ നിരവധി വിമാനങ്ങള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്.
നഗരത്തിലെ ആയിരക്കണക്കിന് കെട്ടിടങ്ങളില്‍ വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു.
നിരവധി പേരാണ് പേമാരിയുടെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കന്നുന്നത്.