SKIP TO MAIN CONTENT

T20: ജയിച്ചത് ശ്രീലങ്ക; ഹൃദയം കീഴടക്കിയത് അഫ്ഗാൻ

T20 ലോകകപ്പിൽ പുത്തൻകൂറ്റുകാരായ അഫ്ഗാനിസ്ഥാൻറെ പോരാട്ടവീര്യത്തെ മറികടന്ന് ശ്രീലങ്ക ആറു വിക്കറ്റ് ജയം സ്വന്തമാക്കി. ബാറ്റിംഗിലും ബൌളിംഗിലും ഗ്രൂപ്പിൽ ഭീഷണിയുയർത്തും എന്ന സന്ദേശം നൽകിയ ശേഷമായിരുന്നു അഫ്ഗാൻറെ തോൽവി.

SL T20
Srilankan Team celebrates - Sri Lanka's Angelo Mathews celebrates with team mates after a wicket. Source: SBS Radio

1 min read

Published

Updated


Skip to article content

56 പന്തിൽ 83 റൺസ് നേടിയ തിലകരത്നെ ദിൽഷൻറെ പ്രകടനമാണ് ശ്രീലങ്കയ്ക്ക് തുണയായത്. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 154 എന്ന ലക്ഷ്യം ഏഴു പന്തുകൾ ബാക്കി നിൽക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ ലങ്ക മറികടന്നു. 

എട്ടു ഫോറുകളും മൂന്നു സിക്സറുകളുമായായിരുന്നു ദിൽഷൻറെ ഇന്നിംഗ്സ്. എന്നാൽ ദിൽഷനു പുറമേ മറ്റാർക്കും ബാറ്റിംഗ് നിരയിൽ കാര്യമായി തിളങ്ങാനാകാത്തത് നിലവിലെ ചാംപ്യന്മാരായ ശ്രീലങ്കയ്ക്ക് ആശങ്ക പകരുന്നുണ്ട്.

നേരത്തേ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ, പതിയെയാണ് തുടങ്ങിയത്. ആദ്യ പത്തോവറിൽ മൂന്നു വിക്കറ്റിന് 47 റൺസ് മാത്രമേ അവർക്ക് നേടാൻ കഴിഞ്ഞുള്ളൂ. എന്നാൽ ക്യാപ്റ്റൻ അസ്കർ സ്റ്റാനിസ്കായിയുടെ തകർപ്പൻ പ്രകടനം അഫ്ഗാനെ മികച്ച ടോട്ടലിലേക്ക് എത്തിച്ചു. 47 പന്തിൽ 62 റൺസായിരുന്നു ക്യാപ്റ്റൻറെ സംഭാവന.

മത്സരത്തിൻറെ പൂർണ്ണ ഹൈലൈറ്റ്സ് ഇവിടെ കാണാം.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now