അഡോപ്റ് എ ഹെറിറ്റേജ് സൈറ്റ് എന്ന പദ്ധതിയുടെ ഭാഗമായി അടുത്ത അഞ്ച് വർഷത്തേക്ക് ഡൽഹി ചെങ്കോട്ടയുടെ നടത്തിപ്പ് ഡാൽമിയ ഭാരതിന് നൽകുന്ന കരാറിന് കഴിഞ്ഞ ദിവസം ഭാരത സർക്കാർ ഒപ്പ് വെച്ചിരുന്നു. അഞ്ച് മില്യൺ ഡോളർ അഥവാ 25 കോടി രൂപയ്ക്കാണ് ചെങ്കോട്ടയുടെ ടത്തിപ്പവകാശം കൈമാറിയിരിക്കുന്നത്. ഈ കാലയളവിൽ ചെങ്കോട്ടയുടെ അറ്റകുറ്റപ്പണികളും സംരക്ഷണവും ഡാൽമിയ ബിസിനസിന്റെ ഉത്തരവാദിത്തമാണ്.
യൂനസ്‌കോ (UNESCO) യുടെ പൈതൃക പട്ടികയിൽ ഉൾപ്പെട്ട ഡൽഹിയുടെ ചെങ്കോട്ടയ്ക്ക് ഏകദേശം 400 വർഷത്തോളം പഴക്കമുണ്ട്. ഇന്ത്യയുടെ പൈതൃകമായി കണക്കാക്കുന്ന ചെങ്കോട്ടയുടെ നടത്തിപ്പ് ബിസിനസ്സ് സ്ഥാപനങ്ങൾക്ക് നൽകിയത് മോശം പരിണിതഫലങ്ങൾ ഉണ്ടാക്കുമെന്ന് പ്രശസ്ത ചരിത്രകാരിയായ റാണ സാഫ്‌വി അഭിപ്രായപ്പെട്ടു.
നിലവിൽ താജ്മഹലിന്റെ നടത്തിപ്പവകാശത്തിനായി രണ്ട് ബിസിനസ് ഗ്രൂപ്പുകളാണ് ലേലത്തിൽ ഏർപ്പിട്ടിരിക്കുന്നത്. ഇങ്ങനെ നടത്തിപ്പവകാശം കിട്ടുന്ന കമ്പനികൾക്ക് സന്ദർശന നിരക്ക് തീരുമാനിക്കാനും പ്രദേശത്ത് തങ്ങളുടെ പരസ്യങ്ങൾ സ്ഥാപിക്കുവാനും കഴിയും. ഭാരത സർക്കാരിന്റെ ഈ തീരുമാനത്തെ ശക്തമായി അപലപിച്ചു കൊണ്ട് പല പുരാവസ്തു പ്രവർത്തകരും മുന്നോട്ട് വന്നിട്ട് ഉണ്ട്. എന്നാൽ സർക്കാരിന്റെ പുതിയ നടപടികൾ പൈതൃകങ്ങളെ സംരക്ഷിക്കുന്നതിനുള്ളതാണെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു

Red Fort in New Delhi Source: GettyImages/Brandon Rosenblum