SKIP TO MAIN CONTENT

ടിം കേഹില്‍ ഇന്ത്യയിലേക്ക്; ജംഷഡ്പൂര്‍ FCക്കായി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കും

ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ സൂപ്പര്‍താരം ടിം കേഹില്‍ ഇനി ഇന്ത്യയില്‍ കളിക്കും. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷഡ്പൂര്‍ എഫ് സിയുമായി കേഹില്‍ കരാര്‍ ഒപ്പുവച്ചു.

Cahill
Tim Cahill in action for the Socceroos Source: Getty Images

1 min read

Published

Updated

By SBS Malayalam

Source: SBS


Skip to article content

ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച സൂപ്പര്‍താരങ്ങളിലൊരാളായ ടിം കേഹില്‍ ISL ല്‍ കളിക്കാന്‍ കരാര്‍ ഒപ്പുവച്ചു. ജാര്‍ഖണ്ഡ് ആസ്ഥാനമായ ജംഷഡ്പൂര്‍ എഫ് സിയിലാണ് കേഹില്‍ കളിക്കുക.

ഫുട്‌ബോള്‍ ഇതിഹാസം ടിം കേഹിലിനെ റിക്രൂട്ട് ചെയ്തു എന്ന് ജംഷഡ്പൂര്‍ എഫ് സി ട്വിറ്ററിലാണ് പ്രഖ്യാപിച്ചത്.

കരാര്‍ ഒപ്പിട്ടതിന്റെ ആവേശം ടിം കേഹിലും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു.

ജംഷഡ്പൂര്‍ ക്ലബിന്റെ പ്രൊഫഷണലിസവും, ലക്ഷ്യബോധവും കരാര്‍ ചര്‍ച്ചകളില്‍ ഏറെ ആവേശം പകര്‍ന്നുവെന്നും കേഹില്‍ പറഞ്ഞു. തന്റെ അനുഭവപരിചയം ജംഷഡ്പൂര്‍ എഫ് സിയെ സഹായിക്കുമെന്ന് ഉറപ്പുണ്ടെന്നും, കുട്ടികളെ കൂടുതലായി ഫുട്‌ബോളിലേക്ക് ആകര്‍ഷിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

14 വര്‍ഷത്തെ കരിയറില്‍ ഓസ്‌ട്രേലിയയ്ക്കായി 50 രാജ്യാന്തര ഗോളുകള്‍ നേടിയിട്ടുള്ള താരമാണ് ടിം കേഹില്‍. റഷ്യന്‍ ലോകകപ്പിനു ശേഷം അദ്ദേഹം രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

സെപ്റ്റംബര്‍ 29നാണ് ഈ വര്‍ഷത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ തുടങ്ങുക.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now