ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞു ന്യൂ സൗത്ത് വെയിൽസിലെ സൗത്ത് കോസ്റ്റിലുള്ള കിയാമ റോക്ക് പൂളിൽ വച്ചാണ് സംഭവം.
പെൺകുട്ടികൾക്ക് പുതുവത്സരാശംസകൾ നേർന്ന ശേഷം സെൽവനാഥൻ ഇവരുടെ ചുണ്ടിലും കവിളിലും ചുംബിക്കുകയും ഇക്കൂട്ടത്തിലുണ്ടായിരുന്ന 14 വയസ്സുകാരിയുടെ മാറിടത്തിൽ സ്പർശിക്കുകയും ചെയ്തുവെന്നാണ് ആരോപണം.
ഇതിൽ 13 ഉം 14ഉം വയസ്സുള്ള പെൺകുട്ടികൾ സഹോദരങ്ങളാണ്.
ഒരു ദശാബ്ദമായി ഇവിടെയുള്ള മകനെ സന്ദർശിക്കാൻ ഇന്ത്യയിൽ സെപ്റ്റംബറിൽ ഓസ്ട്രേലിയയിലേക്ക് എത്തിയതാണ് സെൽവനാഥൻ. അടുത്തമാസം ഇന്ത്യയിലേക്ക് മടങ്ങാനിരിക്കവെയാണ് സംഭവം.
പോലീസ് പിടിയിലായ ഇയാൾക്ക് വൊളംഗോംഗ് കോടതി ജാമ്യം നിഷേധിച്ചു.
ഒരു തമിഴ് ഭാഷാ വിവർത്തകന്റെ സഹായത്തോടെയാണ് ഇയാൾ കോടതിയിൽ ഹാജരായതെന്നും ഇന്ത്യയിൽ ഇയാൾക്കെതിരെ ഇത്തരത്തിലുള്ള കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും പ്രതിഭാഗം വക്കീൽ മാറ്റ് റുസോണിയല്ലോ അറിയിച്ചു.
പ്രായപൂർത്തിയാവാത്ത കുട്ടികളോട് അപമര്യാദയായി പെരുമാറിയ കുറ്റത്തിന് സെൽവനാഥനെതിരെ നാല് കേസുകളാണ് കോടതി ചുമത്തിയിരിക്കുന്നത്. ഇയാളെ ഫെബ്രുവരി ഒന്നിന് വീണ്ടും കോടതിയിൽ ഹാജരാക്കും.
Share

