വിദേശ രാജ്യങ്ങളിൽ നിന്നും പ്രവൃത്തിപരിചയമുള്ള നഴ്സുമാരെ തേടുന്നതായാണ് ഓസ്‌ട്രേലിയൻ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി ഫെഡറേഷൻറെ നേരൊലി എല്ലിസ് എ ബി സി റേഡിയോ ഹൊബാർട്ടിൽ അറിയിച്ചത്.
സീനിയർ നഴ്സുമാരുടെ നിയമനത്തിനായി വരും മാസങ്ങളിൽ ന്യൂസിലൻറ് പോലുള്ള രാജ്യങ്ങളിൽ സന്ദർശനം നടത്തുമെന്ന് Nurseline സ്റ്റേറ്റ് മാനേജർ ക്യാതി ബെസ്വിക്ക് പറഞ്ഞു .
മുതിർന്ന നഴ്സുമാരുടെ ആവശ്യം കൂടിവരികയാണെങ്കിലും, പരസ്യം ചെയ്തിട്ട് വേണ്ടത്ര പ്രവൃത്തിപരിചയമുള്ളവരെ ലഭിക്കുന്നില്ലെന്നും എല്ലിസ് പറഞ്ഞു.
ബിരുദധാരികളായ നിരവധി നഴ്സുമാർ ടാസ്മേനിയയിൽ ഉണ്ടെങ്കിലും, പരിചയ സമ്പന്നരായ മുതിർന്ന നഴ്സുമാരുടെ സേവനമാണ് ഇവിടെ ആവശ്യമായിട്ടുള്ളത്.
പ്രവൃത്തിപരിചയമുള്ളവരുടെ ക്ഷാമം മൂലം ഇന്റെൻസീവ് കെയർ, മാനസികാരോഗ്യ മേഖല, മിഡ്‌വൈഫറി എന്നീ മേഖലകളിൽ ഇപ്പോഴുള്ള നഴ്സുമാർ ഇരട്ടി ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും എല്ലിസ് ചൂണ്ടിക്കാട്ടി.