SKIP TO MAIN CONTENT

ടെൽസ്ട്ര നെറ്റ്‌വർക്ക് തകരാറിൽ; രാജ്യത്താകമാനം സർവീസ് മുടങ്ങി

രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ ടെല്‍സ്ട്രയുടെ ഫോണ്‍, ഇന്റർനെറ്റ് സര്‍വീസുകള്‍ തിങ്കളാഴ്ച രാവിലെ മുതൽ പൂർണമായും സ്തംഭിച്ചു. ഓസ്‌ട്രേലിയയിലെ എല്ലാ പ്രധാനപ്പെട്ട നഗരങ്ങളെയും ഇത് ബാധിച്ചതായി റിപ്പോർട്ടുകൾ.

Telstra outrage
Source: Getty Images AsiaPac

1 min read

Published

Updated


Skip to article content

തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് രാജ്യത്താകമാനമുള്ള ടെൽസ്ട്ര സർവീസുകൾ തകരാറിലായത്. ടെൽസ്ട്ര 3G, 4G മൊബൈൽ നെറ്റ് വർക്കുകളെയും , ഇന്റർനെറ്റ് സേവനത്തെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്.

രാവിലെ 11 മണിയോടെ ഏതാണ്ട് 15,000 ത്തിൽ പരം പരാതികളാണ് ടെൽസ്ട്ര വെബ്സൈറ്റിലൂടെ ലഭിച്ചത്.

സംഭവത്തെക്കുറിച്ച് അവബോധരാണെന്നും അസൗകര്യം നേരിട്ടതിൽ ഉപഭോക്താക്കളോട് ഖേദം പ്രകടിപ്പിക്കുന്നുവെന്നും ടെൽസ്ട്ര അറിയിച്ചു.

ഇതോടെ എമെർജെൻസി കോളുകൾ മാത്രമാണ് ടെൽസ്ട്ര ഫോണുകളിലിൽ നിന്നും വിളിക്കാൻ കഴിയുക. 

അതേസമയം 000 കോളുകളെയും പോലീസ് അസ്സിസ്റ്റൻസ് ലൈൻ ആയ 131444  യെയും ഇത് ബാധിക്കാൻ സാധ്യതയുണ്ടെന്ന് എൻ എസ് ഡബ്യു പോലീസ് മുന്നറിയിപ്പ് നൽകി.  അതിനാൽ ഈ പ്രശനം പരിഹരിക്കുന്നത് വരെ പോലീസ് സേവനം ആവശ്യമുള്ളവർ മറ്റേതങ്കിലും സർവീസുകൾ ഉപയോഗിക്കണമെന്നും പോലീസ് അറിയിച്ചു.

കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now